Archive

Day: January 7, 2022

പ്രണയം, പക, ചതി; പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി ലേവ്യ 20:10

പ്ര‍ണയം, പക, ചതി…. വൈകാരിക മുഹൂർത്തങ്ങളെ കോർത്തിണക്കി ഒരുക്കിയ സസ്പെൻസ് ത്രില്ലർ ചിത്രം ലേവ്യ 20:10 ജനശ്രദ്ധ നേടി മുന്നേറുന്നു. ഒടിടി പ്ലാറ്റ്ഫോമായ ലൈം ലൈറ്റിൽ റിലീസായ ചിത്രം അവിഷ്കാരത്തിലെ വ്യത്യസ്‌തത കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഒരു രാത്രിയിൽ ഒരു വീടിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഭർത്താവ് ഇല്ലാത്ത സമയത്ത് കാമുകനെ വീട്ടിലേക്ക് ക്ഷണിക്കുന്ന നീന,…

ഐ.എച്ച്.ആര്‍.ഡി പരീക്ഷ ജനുവരിയില്‍

ഐ.എച്ച്.ആര്‍.ഡിനടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ്ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് & സെക്യൂരിറ്റി കോഴ്‌സ് (പി.ജി.ഡി.സി.എഫ്) റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകള്‍ ജനുവരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക്പഠിക്കുന്ന സെന്ററില്‍ ജനുവരി 11 വരെ ഫൈന്‍ കൂടാതെയും 15 വരെ 100…

ആദ്യ ഗാനം പുറത്തിറക്കി ‘മേജർ’

മേജർ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ‘പൊൻ മലരേ’ എന്ന് തുടങ്ങുന്ന മെലഡി സോങ്ങാണ് പുറത്ത് വിട്ടത്. ശ്രീചരൺ പക്കാലയാണ് പാട്ടിന് സംഗീതമൊരുക്കിയിത്. സാം മാത്യു എ.ഡിയാണ് വരികളെഴുതിയത്. കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ബിയോപിക് ആണ് മേജർ. 2008ലെ മുംബൈ ഭീകരാക്രമണത്തിലാണ് സന്ദീപ് കൊല്ലപ്പെട്ടത്. യുവതാരം അദിവി ശേഷ് സന്ദീപ് ഉണ്ണികൃഷ്ണൻ…

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം; ആലപ്പുഴയിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം. ആലപ്പുഴ ചാരുംമൂടിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29)വിന് നേരെയാണ് പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ശ്രീകുമാർ ആസിഡൊഴിച്ചത്. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകുമാറിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയുടെ…

രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതാൻ മലയാളി; പ്രസിദ്ധീകരണാവകാശം വിറ്റത് 2 കോടിക്ക്

പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവചരിത്രം എഴുതാൻ മലയാളി. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസില്‍ നിന്നും വിരമിച്ച മലയാളി കൂടിയായ തോമസ് മാത്യുവാണ് പുസ്തകം രചിക്കുന്നത്. ഈ കൃതിയുടെ പ്രസിദ്ധീകരണവകാശം രണ്ടുകോടിക്ക് സ്വന്തമാക്കി ഹാർപ്പിൻ കോളിൻസ് ഇന്ത്യയിലെ നോൺ-ഫിക്ഷൻ പ്രസിദ്ധീകരണ രം​ഗത്ത് റെക്കോർഡ് സൃഷ്ടിച്ചു. ടാറ്റയുടെ ബാല്യം, കോളേജ് കാലം, ആദ്യകാലത്ത് ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ ആളുകള്‍,…

കൊല്ലത്ത് വാഹനാപകടം; ഗ്രേഡ് എസ്ഐ മരിച്ചു

കൊല്ലത്ത് ഗ്രേഡ് എസ്ഐ വാഹനാപകടത്തിൽ മരിച്ചു.കൊല്ലം മുളങ്കാടകം സ്വദേശി സുരേഷ് കുമാറാണ്(52) മരിച്ചത്.ഡ്യൂട്ടിക്കായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ഇരുമ്പുപാലത്തിന് സമീപം റെഡി മിക്സ് ലോറി തട്ടിയാണ് അപകടം. കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊല്ലം മെഡിസിറ്റി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

‘ഉള്ളംകാലും ഇടുപ്പും പൊള്ളിച്ചു’, അഞ്ചുവയസുകാരനോട് പെറ്റമ്മയുടെ ക്രൂരത

ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു. കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ ശരീരത്തിലെ തീപ്പൊള്ളലേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇടപെട്ട് വിദഗ്ധ ചികിത്സക്ക് വേണ്ടി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി….

സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ 20 ലക്ഷം രൂപ വരെ പിഴ!

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സൗദി അറേബ്യ. സാമൂഹിക അകലം പാലിക്കുന്നതും ശരീര താപനില പരിശോധിക്കുന്നതുമടക്കമുള്ള കാര്യങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. പൊതു സ്ഥലങ്ങളിലും അതോടൊപ്പം സ്വകാര്യ സ്ഥാപനങ്ങളിലും സാമൂഹിക അകല നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ 1000 സൗദി റിയാല്‍ വരെ പിഴ ഈടാക്കുമെന്നാണ് ഉത്തരവ്. കൊവിഡ് നിയന്ത്രണം ലംഘിക്കുകയാണെങ്കില്‍ 1000 റിയാല്‍ ഈടാക്കുമെന്നും എന്നാല്‍ പിന്നീട് തുടര്‍ച്ചയായി സാമൂഹിക…

നടിയെ ആക്രമിച്ച കേസ്; അനുകൂലമായ സാക്ഷിമൊഴികളുണ്ടാക്കാനാണോ നീക്കമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ ഹൈക്കോടതി പരാമർശം. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനാണോ നീക്കമെന്നും കോടതി ചോദിച്ചു. പ്രതികളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. വിചാരണക്കോടതി നടപടിക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിലാണ് പരാമർശം.

ഐപിഎൽ മത്സരങ്ങൾ നടക്കുക ഒരു നഗരത്തിൽ മാത്രം?

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഒരു ന​ഗരത്തിൽ മാത്രമായി നടത്താൻ ആലോചനയുള്ളതായി സൂചനകൾ. ക്രിക്ക്ബസാണ് മുംബൈയിൽ മാത്രമായി ഐപിഎൽ നടത്താനുള്ള സാധ്യത അധികൃതർ പരിശോധിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നത്. പുതിയതായി രണ്ട് ടീമുകൾ കൂടി വന്ന സാഹചര്യത്തിൽ അടുത്ത ഐപിഎല്ലിൽ പങ്കെടുക്കുന്നവരുടെ എണ്ണം പത്തായി. ഐപിഎൽ ഇന്ത്യയിൽ തന്നെ ഈ…

കല്ലറയിൽ സ്ഥാപിച്ച കുരിശുകൾ തകർത്ത് സാമൂഹ്യവിരുദ്ധർ

കണ്ണൂരിൽ പള്ളി സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ. ശ്രീകണ്ഠപുരം അലക്‌സ്‌നഗർ സെന്റ് ജോസഫ് പള്ളിയിലെ സെമിത്തേരിയിലുള്ള കുരിശുകളാണ് സാമൂഹ്യവിരുദ്ധർ തകർത്തത്. 12 കുരിശുകൾ അജ്ഞാത സംഘം തകർത്തു. രാവിലെ സെമിത്തേരിയയിൽ പ്രാർത്ഥനയ്‌ക്കെത്തിയവരാണ് ഇത് ആദ്യം കണ്ടത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ് കണ്ടെത്തിയത്. ഇടവക വികാരിയുടേയും ട്രസ്റ്റിമാരുടേയും പരാതിയിൽ പോലീസ് അന്വേഷണം…

മുടികൊഴിച്ചിൽ തടയാം: കറ്റാർവാഴയും ചെമ്പരത്തിയും കൊണ്ടൊരു ഷാംപൂ

മുടികൊഴിച്ചിൽ പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിനെ നേരിടാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം ഒരു ഷാംപൂ. കറ്റാർവാഴയും ചെമ്പരത്തിയും ഉണ്ടെങ്കിൽ ആർക്കും വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു ഷാംപൂ പരിചയപെടാം. മുടിക്ക് ബലവും തിളക്കവും നൽകാൻ വളരെയേറെ സഹായിക്കുന്ന ഈ ഷാംപൂ മിനുട്ടുകൾ കൊണ്ട് തന്നെ ഉണ്ടാക്കാവുന്നതാണ്. ഷാംപൂ ഉണ്ടാക്കാനായി ഒരു കപ്പ്…

എടപ്പാൾ ഇനിമുതൽ വേഗത്തിൽ ഓടും; മേൽപ്പാലം ഉദ്‌ഘാടനം നാളെ

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പാലം നാളെ രാവിലെ 10 ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിന്‌ സമർപ്പിക്കും. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്‌നമാണ് സഫലമാകുന്നത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഗതാഗത തടസ്സത്തിന് പരിഹാരമാകും. പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്കു​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ ബൈ​പാ​സ് റോ​ഡി​ന് ഏ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ക്കും….

തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണത്തിന് വിലയിടിവ്

സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്നലത്തെ സ്വർണവില ഗ്രാമിന് 4495 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില 4515 രൂപയായിരുന്നു കഴിഞ്ഞ ദിവസം. എന്നാൽ ഇന്നലെ 4515 രൂപയിൽ നിന്ന് 4495 ലേക്ക് വില ഇടിഞ്ഞു. ഇന്ന് 4460 രൂപയായി കുറയുകയായിരുന്നു. ഇതോടെ ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 36120…

ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

ജീവകാരുണ്യ പ്രവർത്തകനും വ്ലോഗറുമായ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് മര്‍ദിച്ചെന്ന അയല്‍വാസിയുടെ പരാതിയിലാണ് അറസ്റ്റ്. അയല്‍വാസിയായ സുഭാഷാണ് പരാതി നൽകിയത്. സമന്‍സ് അയച്ചിട്ടും സ്റ്റേഷനില്‍ ഹാജരാകാതിരുന്നതിനെതുടര്‍ന്നാണ് പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. തെക്കുംപാടത്തെ സുശാന്തിന്റെ വീട്ടിലെത്തിയാണ് വണ്ടൂര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2018 ഫെബ്രുവരി 18 നാണ് കേസിനാസ്പദമായ സംഭവം. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ…

ഈ വർഷത്തെ ഹരിവരാസനം പുരസ്കാരം ആലപ്പി രംഗനാഥിന്

കേരള സര്‍ക്കാരിന്റെ 2022-ലെ ഹരിവരാസനം പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥ് അര്‍ഹനായി. 2022 ജനുവരി 14 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ വച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍‌ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കും.

മിനിറ്റ്സിലെ ഉള്ളടക്കത്തെ ചൊല്ലി തർക്കം; തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി

തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിനിടെ കയ്യാങ്കളി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചു. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഡയസില്‍ കയറി കോണ്‍ഗ്രസ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചു. കമ്മിറ്റി തീരുമാനിക്കാത്ത കാര്യങ്ങള്‍ മിനിറ്റ്സില്‍ ഉള്‍പ്പെടുത്തിയതിനൊച്ചൊല്ലിയുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്.

തെലങ്കാനയിൽ നിക്ഷേപകസം​ഗമം വിളിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തെലങ്കാനയിൽ നിക്ഷേപക സംഗമം നടത്തും. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ഹൈദരാബാദിലെ പാർക്ക് അവന്യു ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. പരിപാടിയിൽ കേരളത്തിലെ നിക്ഷേപസാദ്ധ്യതകൾ മുഖ്യമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്ത് നിക്ഷേപം നടത്തിയാലുണ്ടാകുന്ന സാധ്യതകൾ വ്യവസായ പ്രമുഖരുമായി മുഖ്യമന്ത്രി പങ്കുവയ്‌ക്കും. വിവിധ പദ്ധതികളെ കുറിച്ചും യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിക്കും. ഐടി, ബയോടെക്‌നോളജി ഫാർമ…

വൈറലായി ‘മിന്നൽ’ രവീന്ദ്ര ജഡേജ

ഇപ്പോൾ മിന്നൽ മുരളി ഇഫെക്ടാണെല്ലോ എല്ലായിടത്തും. ആ മിന്നൽ മുരളി ഇഫക്ട് ഇപ്പോൾ ഇന്ത്യൻ ടീമിലേക്കെത്തി ചേർന്നിരിക്കുകയാണ്. മിന്നൽ മുരളിയിലെ ഗാനത്തിനൊപ്പം വർക്കൗട്ട് ചെയ്യുന്ന രവീന്ദ്ര ജഡേജയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ആകുന്നത്. ബെംഗളൂരു നാഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ തന്റെ വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്…

കശ്മീർ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ കൂടി വധിച്ച് സൈന്യം

ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു. ഇന്ന് രാവിലെ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ഇതോടെ ഇന്ന് കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 3 ആയി. കശ്മീരിലെ ബുദ്ഗാമിലെ സോൽവ ക്രാൽപോരയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണ്. ഭീകരിൽ നിന്ന് സ്‌ഫോടക വസ്തുക്കളും…

തിരുവനന്തപുരം സിവിൽ സർവ്വീസിന്റെ തലസ്ഥാനമാകുമ്പോൾ

കുറച്ച് വർഷങ്ങൾക്ക് മുൻപ് സിവിൽ സർവ്വീസ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ തന്നെ ആദ്യ റാങ്കുകാരിൽ ഉള്ള മലയാളികളെ വളരെ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. വളരെ വിരലിൽ എണ്ണാവുന്നവർ. അതിൽ മിക്കവർക്കും കേരള കേഡറിൽ കിട്ടാറുമില്ലാത്ത അവസ്ഥ. എന്നാൽ ഇന്ന് അതൊക്കെ മാറി. അടുത്ത കാലത്ത് സിവിൽ സർവ്വീസസ് റാങ്ക് ലിസ്റ്റിൽ വരുന്ന മലയാളികളുടെ എണ്ണവും, അവരിൽ ഏറെപ്പേർക്ക്…

കുഞ്ഞിനെ മോഷ്ടിച്ച കേസ്; നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകനെ ബോധിപ്പിക്കാൻ

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്ന് നീതു കുട്ടിയെ തട്ടിയെടുത്തത് കാമുകനെ ബോധിപ്പിക്കാൻ. ശേഷം കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയച്ചു. ഇബ്രാഹിം ബാദുഷ കേസിൽ പ്രതിയല്ലെന്ന് കോട്ടയം എസ്.പി ഡി. ശില്‍പ പറഞ്ഞു.

ബോംബെറിഞ്ഞ് രക്ഷപെടാൻ ശ്രമിച്ച 2 കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു

തമിഴ്നാട്ടിലെ ചെങ്കല്‍പെട്ടില്‍ രണ്ട് കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. അറസ്റ്റിനു ശ്രമിക്കുമ്പോള്‍ പൊലീസിന് നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്പുണ്ടായത്. നിരവധി ഗുണ്ടാകേസുകളില്‍ പ്രതികളായ ദിനേശ്. മൊയ്തീന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം ചെങ്കല്‍പെട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നിരുന്നു. കാര്‍ത്തിക്, ദിനേശ് എന്നിവരാണ് മരിച്ചത്. ഒരാളെ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ചും മറ്റൊരാളെ വീട്ടില്‍ കുടുംബത്തിനു മുന്നിലിട്ടുമാണ്…

മെഡിക്കല്‍ പിജി പ്രവേശനം: മുന്നോക്ക സംവരണം ഈ വർഷം നടപ്പാക്കാൻ അനുതി; ഒബിസി സംവരണവും സുപ്രീംകോടതി അം​ഗീകരിച്ചു

മെഡിക്കല്‍ പിജി പ്രവേശനത്തിലെ മുന്നോക്ക സംവരണം ഈ വർഷം നടപ്പാക്കാൻ അനുതി. മാനദണ്ഡങ്ങള്‍ ഈ വര്‍ഷത്തേക്ക് അംഗീകരിക്കുന്നതായി വ്യക്തമാക്കിയ സുപ്രീം കോടതി നീറ്റ് പിജി കൗണ്‍സലിങ്ങിന് അനുമതി നല്‍കി. മുന്നോക്ക സംവരണത്തില്‍ വിശദമായ വാദം പിന്നീടു കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മുന്നോക്ക സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി തുടരുമെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍…

ഒമിക്രോണ്‍ ബാധിതര്‍ മൂവായിരം കടന്നു; കൂടുതല്‍ മഹാരാഷ്ട്രയില്‍; കേരളം അഞ്ചാമത്

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മുവായിരം കടന്നു. 3007 പേര്‍ക്കാണ് ഇന്നലെ വരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഒമിക്രോണ്‍ ബാധിതര്‍ കൂടുതല്‍-876. ഇതില്‍ 381 പേര്‍ രോഗമുക്തി നേടി. ഡല്‍ഹിയില്‍ 465 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. 57 പേര്‍ ഡല്‍ഹിയില്‍ ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു….