Archive

Day: January 8, 2022

ഗ്രാമവണ്ടി സർവീസുകൾ ഉടൻ ആരംഭിക്കും: ഗതാഗതമന്ത്രി

കെഎസ്ആർടിസിയുടെ ഗ്രാമവണ്ടി സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. ഇത് സംബന്ധിച്ച് സംസ്ഥാന ബജറ്റിൽ കൂടുതൽ പ്രഖ്യാപനമുണ്ടാകും. കൊച്ചി കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് ഗതാഗത മന്ത്രി ഉദ്ഘാടനം ചെയ്തു. സ്പോൺസർഷിപ്പിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഉദ്ഘാടനം നടന്നത്. മലയോര മേഖലകളിലേക്കും ബസ് സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലേക്കും സർവീസ് നടത്താൻ കെഎസ്ആർടിസി തുടങ്ങിവച്ച…

ഇവിഎമ്മിന് ഒരു പ്രശ്നവും ഇല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഒരു പ്രശ്നവുമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര. കോടിക്കണക്കിന് വോട്ടർമാർ ഇവിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും 2004 മുതൽ രാജ്യത്ത് നിലനിൽക്കുന്നതാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തിയതികൾ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിഎം ഇപ്പോൾ ഒരു പ്രശ്‌നമല്ല. 2004 മുതൽ ഇവിഎം മെഷീനുകൽ രാജ്യത്ത് നിലവിലുണ്ട്. 350 കോടി വോട്ടർമാർ…

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 2463 പേർക്ക് രോ​ഗമുക്തി

കേരളത്തില്‍ 5944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260, പാലക്കാട് 248, ആലപ്പുഴ 235, കാസര്‍ഗോഡ് 150, ഇടുക്കി 147, വയനാട് 116 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

സിഎസ്ബി ബാങ്ക് എംഡി രാജിവെച്ചു

സി വി ആര്‍ രാജേന്ദ്രന്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ മേധാവി സ്ഥാനം ഒഴിയുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എംഡി, സിഇഒ പദവികള്‍ വഹിക്കുന്ന രാജേന്ദ്രന്‍ സേവനകാലാവധി തീരുന്നതിന് മുന്‍പ് തന്നെ വിരമിക്കാന്‍ തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു. വിരമിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. മാര്‍ച്ച് 31 വരെ തല്‍സ്ഥാനത്ത് തുടരാന്‍ രാജേന്ദ്രനോട്…

കുട്ടിയോട് സ്വയം ഷോക്കടിപ്പിക്കാൻ നിർദേശം നൽകി അലക്സ!! വിവാദം

സാങ്കേതികവിദ്യകൾ പലപ്പോഴും അപകടത്തിൽ കൊണ്ട് ചാടിക്കുന്ന സംഭവങ്ങൾ കേൾക്കാറുണ്ട്. പല ഓൺലൈൻ ചലഞ്ചുകളും അപകടത്തിലാണ് അവസാനിക്കാറും. ഇപ്പോഴിതാ അത്തരം ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പത്തു വയസുകാരി. ആമസോണിന്റെ ഇന്റലിജന്റ് അസിസ്റ്റന്റ് സംവിധാനമായ അലെക്‌സയാണ് ഇവിടെ വില്ലനായത്. 10 വയസുകാരിക്കു ചെയ്യുന്നതിനായി ഒരു ടാസ്‌ക് പറഞ്ഞു തരാന്‍ അലെക്‌സയോട് ആവശ്യപ്പെട്ടു.’പെന്നി ചലഞ്ച്’ എന്ന…

ഐഎസ്എൽ; ഇന്നത്ത മത്സരം മാറ്റിവച്ചു

ഐഎസ്എല്ലിൽ ഇന്ന് നടക്കാനിരുന്ന ഒഡീഷ-എടികെ മത്സരം മാറ്റിവച്ചു. എടികെ മോഹൻ ബഗാൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തീരുമാനം. താരം ഇപ്പോൾ ഐസൊലേഷനിലാണ്. ക്ലബിലെ മറ്റ് താരങ്ങളൊക്കെ നെഗറ്റീവാണ്. മത്സരം പിന്നീട് നടത്തുമെന്ന് അധികൃതർ അറിയിച്ചു.

കുട്ടിയെ തട്ടിയെടുത്ത സംഭവം;സുരക്ഷാ വീഴ്ചയില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തത് ആസൂത്രിതമായെന്ന് മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ തോമസ് മാത്യു. സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു. വളരെ ആസൂത്രിതമായാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്, ആശുപത്രിക്ക് ഉള്ളിൽ നിന്ന് സഹായം കിട്ടിതായി തോന്നുന്നില്ല. ഒരാഴ്ചയ്ക്കുള്ളിൽ മന്ത്രിക്ക് റിപ്പോർട്ട് നൽകും. പ്രാഥമിക…

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശിൽ ഫെബ്രുവരി 10ന് ആദ്യ ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14നും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും. നാലാം…

പരാജയപ്പെടാനും അവകാശമുണ്ട്: കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് വാർണർ

വിരാട് കോലിയുടെ മോശം ഫോമിൽ പ്രതികരിച്ച് ഓസീസ് താരം ഡേവിഡ് വാർണർ. പരാജയപ്പെടാൻ കോലിക്ക് അവകാശമുണ്ടെന്നാണ് വാർണർ പറഞ്ഞത്. ബാക്ക്‌സ്റ്റേജ് വിത്ത് ബോറിയ എന്ന പ്രമുഖ മാധ്യമപ്രവർത്തകൻ ബോറിയ മജുംദാറിൻ്റെ ടോക്ക് ഷോയിലാണ് വാർണരുടെ പ്രതികരണം. “കഴിഞ്ഞ ഏതാനും വർഷമായി കോലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മൾ ഒരു മഹാമാരിക്കാലത്തിലൂടെയാണ് കടന്നു പോയത്. കോലിക്ക്…

ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്നു; ജീവനക്കാരൻ പിടിയിൽ

ശബരിമലയിൽ ഭണ്ഡാരത്തിൽ നിന്നുള്ള പണം കവർന്ന കഴകം ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി സബ് ഗ്രൂപ്പ് ജീവനക്കാരനായ ഉണ്ണിയെയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലൻസ് പിടികൂടിയത്. കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോൾ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മടിക്കുത്തിൽ ഒളിപ്പിച്ച് 3500 രൂപ കടത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ സന്നിധാനം പോലീസിന്…

അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പ്

അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുളള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കളില്‍ നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളില്‍ പഠിക്കുന്നവര്‍ക്ക് 2021- 22 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ടി.ടി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ്, പ്രൊഫഷണല്‍…

കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കി ജോക്കോവിച്ച്; വിസ റദ്ദാക്കിയ സംഭവത്തില്‍ ട്വിസ്റ്റ്

വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയ വിസ നിഷേധിച്ച സംഭവത്തിൽ പുതിയ ട്വിസ്റ്റ്. രാജ്യത്ത് പ്രവേശിക്കാൻ ജോക്കോവിച്ചിന് ലഭിച്ച വിസയും, ഓസ്ട്രേലിയൻ ഓപ്പൺ സംഘാടകരിൽ നിന്നുള്ള മെഡിക്കൽ ഇളവും ലഭിച്ചതിൻ്റെ തെളിവുകൾ ജോക്കോവിച്ചിൻ്റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഡിസംബറിൽ തനിക്ക് കൊവിഡ് ബാധിച്ചതിന്റെ തെളിവുകൾ ഹാജരാക്കി ജോക്കോവിച്ച് മെഡിക്കൽ ഇളവ് നേടിയതിന്റെ…

ആലപ്പുഴ അരൂരിൽ വൻ തീപിടിത്തം

അരൂരില്‍ കമ്പനി കെട്ടിടത്തിൽ വന്‍ തീപിടിത്തം. ചന്ദിരൂരിലുള്ള സീഫുഡ് എക്‌സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. അപകടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വലിയ നാശനഷ്ടവുമുണ്ടായി. ആളപായം…

സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതുമാറ്റിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചു: പിന്നാലെ കേസ്

കണ്ണൂര്‍ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ല് പിഴുതെറിഞ്ഞ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.പുത്തന്‍പുരയില്‍ രാഹുലിനെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. രാഹുല്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്ഗ്രസ് മാര്‍ച്ച്‌ നടത്തും. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടിയാണ് പുത്തന്‍പുരയില്‍ രാഹുല്‍. ‘പണി തുടങ്ങിയിട്ടുണ്ട്‌ട്ടോ’ എന്ന…

ഉസ്‌മാന്‍ ഖവാജയുടേത് നൂറ്റാണ്ടിലെ തിരിച്ചുവരവ്; കയ്യടിച്ച് ക്രിക്കറ്റ് ലോകം

രണ്ട് വർഷത്തിന് ശേഷം ടെസ്റ്റ് ടീമിൽ കളിക്കാൻ ലഭിച്ച അവസരം ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ. രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ചുറി നേടിയാണ് ഖവാജ തൻ്റെ തിരിച്ചുവരവ് ടെസ്റ്റ് ആഘോഷമാക്കിയത്. പിന്നാലെ താരത്തിന് ലഭിച്ചത് പ്രശംസാപ്രവാഹം. സിഡ്‌നിയില്‍ പുരോഗമിക്കുന്ന നാലാം ആഷസ് ടെസ്റ്റിലാണ് രണ്ട് ഇന്നിംഗ്‌സുകളിലും 35കാരനായ ഖവാജ സെഞ്ചുറി അടിച്ചെടുത്തത്. മത്സരത്തിൽ…

കുറുക്കൻമൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്; റീൽസുമായി ‘മിന്നൽ മുരളി’യുടെ ജോസ്മോൻ

ലോകശ്രദ്ധ നേടിയ മലയാള ചിത്രം മിന്നൽ മുരളിയിൽ നായകൻ മിന്നൽ മുരളിയ്ക്കും വില്ലൻ ഷിബുവിനുമൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് ജോസ്മോന്റേത്. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ഠ് ചുവടുവച്ചത്. ഒപ്പം…

തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രശേഖര റാവുവിന്റെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. പ്രാദേശിക പാർട്ടികളുമായുള്ള മൂന്നാം മുന്നണി ചർച്ചകൾക്കിടെയാണ് കൂടിക്കാഴ്ച. സീതാറാം യെച്ചൂരിയും, കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള സിപിഎം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലും കൊവിഡിൽ ആശങ്ക: ഗുരുതരരോഗികളുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തിയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ…

ഒൻപത് വയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ഒറ്റപ്പാലം വരോടിലാണ് സംഭവം. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഗൗരിയമ്മയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ക്ക്; ഹൈക്കോടതി ഉത്തരവ്

അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ. പിസി ബീനാകുമാരിക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത്…

കെ-റെയിൽ വരും, എതിർക്കുന്നത് ബുദ്ധിമാന്ദ്യമുള്ളവർ; വിവാദപ്രസ്താവനയുമായി ഇപി ജയരാജൻ

സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിവാദ പ്രസ്താവനയുമായി മുൻ മന്ത്രിയും സിപിഎം കേന്ദ്രക്കമ്മിറ്റിയം​ഗവുമായ ഇപി ജയരാജൻ. ബുദ്ധിമാന്ദ്യമുള്ളവര്‍ മാത്രമേ സില്‍വര്‍ ലൈനിനെ എതിര്‍ക്കൂ എന്ന് ജയരാജന്‍ പറഞ്ഞു.സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കും എന്ന വാദം വിഡ്ഢിത്തമാണ്. സര്‍വേക്കല്ല് പിഴുതാല്‍ പദ്ധതി വരില്ല എന്നാണ് ചിലരുടെ വാദമെന്നും അദ്ദേഹം പറഞ്ഞു. വിവരദോഷികളും വകതിരിവില്ലാത്തവരും രാഷ്ട്രീയനേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ…

കൊവിഡ് ഭീഷണി നിലനിൽക്കെ ഗംഗാസാഗർ മേളയ്ക്ക് തുടക്കം

രാജ്യത്ത് കൊവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളയ്ക്ക് തുടക്കമായി. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുന്നത്. ജനുവരി 16 വരെയാണ് പരിപാടി. നേരത്തെ ആഘോഷം നടത്താൻ കൊൽക്കത്ത ഹൈകോടതി പശ്ചിമബംഗാൾ സർക്കാറിന് അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷം നടത്താനായിരുന്നു അനുമതി. കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന…

കോവിഡ്; നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോവിഡ് ബാധിതനായ നടൻ സത്യരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുൻപാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്നു താരം. എന്നാൽ ഇന്നലെ രാത്രിയിൽ ആരോ​ഗ്യനില മോശമായതോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ നിലവിലെ ആരോ​ഗ്യനിലയെക്കുറിച്ചുള്ള വിവരം പുറത്തുവന്നിട്ടില്ല. കോവിഡ് ലക്ഷണങ്ങൾ മൂർച്ഛിച്ചതിനെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് ബാധിതനായ വിവരം പുറത്തുവന്നതോടെ…

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

തെന്നിന്ത്യൻ നടി തൃഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച വിവരം ആരാധകരെ അറിയിച്ചത്. പുതുവർഷത്തിന് തൊട്ടുമുൻപായാണ് താരം കോവിഡ് ബാധിതയായത്. എല്ലാ രോ​ഗലക്ഷണങ്ങളും തനിക്കുണ്ടായിരുന്നെന്നും കഴിഞ്ഞ ഒരാഴ്ചയായി മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചെന്നും താരം ട്വിറ്ററിൽ കുറിച്ചു. എല്ലാ മുന്‍കരുതലും സുരക്ഷയും എടുത്തിട്ടും പുതു വര്‍ഷത്തിന് തൊട്ടു മുന്‍പായി എനിക്ക് കോവിഡ്…

നടനും ഓസ്‌കര്‍ ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ അന്തരിച്ചു

ഹോളിവുഡ് നടനും സംവിധാകയനും ഓസ്‌കര്‍ ജേതാവുമായ സിഡ്‌നി പോയിറ്റിയര്‍ (94) അന്തരിച്ചു. ലോസ് ആഞ്ചലസിലെ വസതിയിലായിരുന്നു അന്ത്യം. 1950-1960 കാലഘട്ടത്തില്‍ മികച്ചവേഷങ്ങളിലൂടെ ജനപ്രീതി നേടിയ അഭിനേതാവായിരുന്നു അദ്ദേഹം. 1958ല്‍ പുറത്തിറങ്ങിയ ‘ദ ഡിഫിയന്റ് വണ്‍സ്’ എന്ന ചിത്രത്തിലൂടെ അക്കാദമി അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ കറുത്ത വര്‍ഗക്കാരാനായിരുന്നു പോയിറ്റിയര്‍. ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ്…