Archive

Day: January 9, 2022

അമ്പതിനായിരത്തോട് അടുത്ത് സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾ

സംസ്ഥാനത്ത് ഇതുവരെയുള്ള കണക്കുകൾ പ്രകാരം 49,547 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ അപ്പീൽ വഴി മാത്രം സ്ഥിരീകരിച്ച മരണങ്ങൾ 15126 ആണ്. കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ മഹരാഷ്ട്രക്ക് ശേഷം രണ്ടാമതെത്തിയിരിക്കുകയാണ് കേരളം. രാജ്യത്തെ ആകെ മരണ നിരക്ക് 1.37 ശതമാനത്തിൽ എത്തി നിൽക്കുമ്പോൾ കേരളത്തിലേത് നിലവിൽ 0.93 ശതമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. സുപ്രീംകോടതി നിർദേശ പ്രകാരം…

സല്യൂട്ടിലെ നായകന്‍റെ സ്റ്റില്‍ പങ്കുവച്ച് ദുല്‍ഖര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ സിരീസിലെ അഞ്ചാം ചിത്രം. ചിത്രത്തിലെ തന്‍റെ കഥാപാത്രത്തിന്‍റെ ആദ്യ ഒഫിഷ്യല്‍ സ്റ്റില്‍ ഇന്നലെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ചിത്രം വൈറല്‍ ആയി. ‘സേതുരാമയ്യരു’ടെ ട്രേഡ് മാര്‍ക്ക് ആയ പിന്നില്‍ കൈകെട്ടിയുള്ള നില്‍പ്പ് ആയിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ അതേ ലുക്കിലുള്ള തന്‍റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്‍റെ…

വീടിന്റെ ചായ്പ്പിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി

പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റി. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തി. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്. മാധവൻ…

വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്: വാട്ടർ ടാങ്കിൽ വരെ നോട്ടുകെട്ടുകൾ

ആദായ നികുതി വകുപ്പ് മധ്യപ്രദേശിൽ വ്യാപാരിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് കോടിക്കണക്കിന് രൂപ. വീട്ടിലെ വാട്ടർ ടാങ്കിൽ താഴ്ത്തിവെച്ച ബാഗിനകത്തടക്കം ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം ഉണക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. പണത്തിന് പുറമെ അഞ്ച് കോടി രൂപ മൂല്യം വരുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.ദമോഷ് ജില്ലയിലെ വ്യാപാരി…

ന്യൂയോർക്കിലെ ആഡംബര ഹോട്ടൽ വാങ്ങാൻ റിലയൻസ്

ന്യൂയോർക്കിലെ അത്യാഡംബര ഹോട്ടൽ സ്വന്തമാക്കാനൊരുങ്ങി റിലയൻസ് ഇന്റസ്ട്രീസ് ലിമിറ്റഡ്. നൂറ് ലക്ഷം ഡോളർ നിക്ഷേപിച്ച് മാൻഹാട്ടനിലെ പഞ്ചനക്ഷത്ര ഹോട്ടലായ മന്ററിൻ ഓറിയൻറൽ ഹോട്ടലിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ റിലയന്‍സ് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഇന്നലെ സ്റ്റോക് എക്സ്ചേഞ്ചിൽ റെഗുലേറ്ററി ഫയലിങ് സമർപ്പിച്ചിരുന്നു. ഇതിലാണ് അത്യാഡംബര ഹോട്ടൽ വാങ്ങുന്ന കാര്യം ഉള്ളത്. ഇതിനു വേണ്ടി ഇക്വിറ്റി ഓഹരികൾ 98.15…

ചെമ്പരത്തി ഇങ്ങനെ ഉപയോഗിക്കൂ…. തലമുടി തഴച്ചു വളരും

ആരോഗ്യമുള്ള തലമുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാൽ മിക്കവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ് തലമുടി കൊഴിച്ചിലും താരനും മുടി തഴച്ചു വളരാനും തലമുടി കൊഴിച്ചിൽ, താരൻ എന്നിവ തടയാനും ഏറ്റവും ഫലപ്രദമായ ഒരു മാർഗമാണ് ചെമ്പരത്തിയുടെ ഉപയോഗം. വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചെമ്പരത്തി കൊണ്ടുള്ള ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് അറിയാം. ഒന്ന്… പത്ത് ചെമ്പരത്തി…

‘മിന്നൽ മുരളി’യിലെ നിലവിളികൾ വന്നവഴി കാണാം

മിന്നൽ മുരളിയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബേസിൽ ജോസഫാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സിൽ ബോംബ് ബ്ലാസ്റ്റ് സീനിനുവേണ്ടിയുള്ള തയ്യാറെടുപ്പാണ് വീഡിയോ. രംഗം ചിത്രീകരിക്കുന്നതിന് വേണ്ടിയുള്ള പരിശീലവും പിന്നീട് സെറ്റിലേക്ക് പോകുന്നതുമാണ് വീഡിയോയിലുള്ളത്. മലയാളികളല്ലാത്ത ഒരു കൂട്ടം ആളുകളെയാണ് സീനിൽ അവതരിപ്പിച്ചിരിക്കുന്നത്. പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി വലിയ ശബ്ദമുണ്ടാക്കാനും…

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന സംവിധായൻ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് പുതിയ കേസ്.

പെട്രോള്‍ പമ്പിൽ ഗുണ്ടാ ആക്രമണം; മൂന്ന് പേര്‍ പിടിയിൽ

കണ്ണൂര്‍ ഏച്ചൂരില്‍ പെട്രോള്‍ പമ്പിൽ ഗുണ്ടാ ആക്രമണം. ഇന്നലെ രാത്രി ഏച്ചൂരിലെ സി ആര്‍ പെട്രോള്‍ പമ്പിലായിരുന്നു സംഭവം. വാഹനങ്ങളില്‍ പെട്രോള്‍ അടിക്കാന്‍ നിരവധി പേര്‍ കാത്തുനില്‍ക്കവെ ആയിരുന്നു ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ജീവനക്കാരൻ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശികളായ മഹേഷ്, ഗിരീഷന്‍, സിബിന്‍…

കോന്നിയിലെ കുടുംബത്തിൻ്റെ മരണം; ദുരൂഹതകളില്ലെന്ന് പൊലീസ്

കോന്നി പയ്യനാമണ്ണിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പൊലീസ്. ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും മറ്റ് ദുരൂഹതകളില്ലെന്നും ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പയ്യനാമണ്ണിൽ തെക്കിനേത്ത് വീട്ടിൽ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകൻ…

ജപ്പാനിലും വിപ്ലവം സൃഷ്ടിക്കാൻ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’

മലയാളികളുടെ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതിയ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഇനി ജപ്പാനിലെ തിയറ്ററുകളിലും പ്രദർശിപ്പിക്കും. ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച മലയാള ചിത്രം ഈ മാസം 21 മുതലാണ് ജപ്പാനിലെ തിയറ്ററുകളില്‍ സജീവമാവുക. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം. ചിത്രത്തിന്‍റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെന്നും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോയതാണെന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ജോമോന്‍…

വരുൺ ഗാന്ധി എംപിക്ക് കൊവിഡ്

വരുൺ ഗാന്ധി എംപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടിക്കാർക്കും മുൻകരുതൽ ഡോസ് നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.

ആൾക്കൂട്ടത്തിനിടയിൽ നിന്നും വിദ​ഗ്ധമായി ചന്ദനമരം വെട്ടിമാറ്റി

മറയൂരിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നും രണ്ട് ചന്ദനമരങ്ങള്‍ മോഷണം പോയി. നിരവധി ടൂറിസ്റ്റുകൾ റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടെയാണ് മോഷണം. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചന്ദനമരം മോഷണം പോയതിലെ അന്വേഷണം പുരോ​ഗമിക്കുന്നതിനിടെയാണ് സമാനമായ കേസ് വീണ്ടും റിപ്പോർട്ട് ചെയ്തത്. മറയൂരിലെ അനക്‌സ് റിസോര്‍ട്ടിലെ ടൂറിസ്റ്റുകൾ ഉറങ്ങിയ ശേഷമായിരിക്കും മോഷണം നടന്നതെന്ന്…

കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്

പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ത്യക്കരിപ്പുർ സ്വദേശി അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ഇവർ പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം…

നിയമസഭാ തെരഞ്ഞെടുപ്പ്; കൂടുതൽ നിയന്ത്രണങ്ങൾ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സംസ്ഥാനങ്ങ​ളി​ൽ പ്ര​ചാ​ര​ണ റാ​ലി​ക​ൾ അടക്കമുള്ളവ മാർച്ച് ഏഴു വരെ നിരോധിക്കണമെന്ന് തൃണമൂൽ കോൺഗ്രസ്. ടി.എം.സി രാജ്യസഭ എം.പി സുഖേന്ദു ശേഖർ റായ് ആണ് ജനു​വ​രി 15 വ​രെ മാത്രം പ്ര​ചാ​ര​ണ റാലി​ക​ൾക്ക് നി​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ കമീഷന്‍റെ​ നടപടിക്കെതിരെ രംഗത്തുവന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ കൊവിഡ് സാഹചര്യവും ജനങ്ങളുടെ സുരക്ഷയും പരിഗണിച്ച് തെരഞ്ഞെടുപ്പിന്‍റെ അവസാന…

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്. ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000രൂപ വരെയും…

ആദ്യ ഏകദിനം; അയര്‍ലണ്ടിനെ തകർത്ത് വെസ്റ്റിന്‍ഡീസ്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അയര്‍ലണ്ടിനെ 24 റൺസിന് തകർത്ത് വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു. ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69) എന്നിവരുടെ ബാറ്റിംഗ് മികവാണ് വെസ്റ്റിന്‍ഡീസിനെ 269 റൺസിലേക്ക് എത്തിച്ചത്. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക്…

അഞ്ചുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

ദില്ലിയിലെ ഖാൻപുരിയിൽ അഞ്ചുവയസുകാരൻ അച്ഛൻറെ ക്രൂര മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരൻ ആദിത്യ പാണ്ഡെ യെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരൻ ഗ്യാൻ പാണ്ഡെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ മകൻ പഠിക്കാതെ മൊബൈലിൽ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയിൽ പെടുകയും. മകനെ ഇതിന്റെ പേരിൽ…

ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ; കെ സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി വി.ശിവൻകുട്ടി

മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ ആരോപണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതൊരു പദ്ധതി വരുമ്പോഴും കെ സുധാകരന് കമ്മീഷൻ ഓർമ്മവരുന്നത് മുൻപരിചയം ഉള്ളതുകൊണ്ടാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ. അഞ്ചുവർഷവും കമ്മീഷൻ വാങ്ങിച്ച് നാട് കൊള്ളയടിച്ച ആളാണെന്ന ആരോപണം…

മുഖസൗന്ദര്യത്തിന് മുട്ട..!! ചില കിടിലൻ ഫേസ്പാക്കുകൾ ഇതാ

ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുട്ട സഹായിക്കുമെന്ന് അറിയാമോ..? മുഖത്തെ ചുളിവുകൾ, കറുത്ത പാടുകൾ, വരണ്ട ചർമ്മം എന്നിവ അകറ്റാൻ ഏറ്റവും മികച്ചതാണ് മുട്ട. മുട്ടയുടെ മഞ്ഞയിലെ ഫാറ്റി ആസിഡുകൾ ചർമ്മത്തിന് തിളക്കം നൽകുന്നു. മുട്ടയുടെ വെള്ളയിൽ ആൽബുമിൻ എന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് അമിതമായ എണ്ണ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇതാ മുട്ടകൊണ്ടുള്ള ചില ഫേസ്പാക്കുകൾ…

അടിസ്ഥാന സൗകര്യം ആദ്യം; സിൽവർലൈൻ വന്നില്ലെങ്കിലും ആരും മരിക്കില്ല: ശ്രീനിവാസൻ

അടിസ്ഥാന സൗകര്യമാണ് ആദ്യം വേണ്ടതെന്ന് സിൽവർലൈൻ പദ്ധതിയിൽ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. ജനങ്ങളുടെ അടിസ്ഥാന സൗകര്യം കഴിഞ്ഞ് വേണം സിൽവർലൈൻ പദ്ധതി. സിൽവർലൈൻ വന്നില്ലെങ്കിലും ഇവിടെ ആരും മരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി സംസ്ഥാനം വരുത്തിവെക്കുന്ന ബാധ്യത സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനായുള്ള പദ്ധതികൾക്ക് പണം ലഭിക്കാത്ത സാഹചര്യം ഉണ്ടാവും. സിൽവർ ലൈൻ പദ്ധതിയെ…

വിനോദസഞ്ചാരികളുടെ മുകളിലേക്ക് പാറ പൊട്ടിവീണു; അഞ്ച് മരണം

വെള്ളച്ചാട്ടത്തിന് സമീപത്തെ കൂറ്റൻ പാറ വിനോദസഞ്ചാരികളുടെ ബോട്ടുകൾക്ക് മുകളിലേക്ക് പൊട്ടിവീണ് അഞ്ചുപേർ മരിച്ചു. ബ്രസീലിലെ കാപിറ്റോളിയോ പ്രദേശത്തെ ഫുർണാസ് തടാകത്തിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഇരുപത് പേരെ കണാതായി. മുപ്പത്തിരണ്ട് പേർക്ക് പരിക്കേറ്റു. വെള്ളച്ചാട്ടവും ചെങ്കുത്തായ പാറക്കെട്ടും കാണാനാണ് വിനോദസഞ്ചാരികൾ ഫുർനാസ് തടാകത്തിൽ എത്താറുള്ളത്. ബോട്ടുകളിൽ നിന്ന് ഇവ ആസ്വദിക്കുന്നതിനിടെയാണ് കൂറ്റൻ പാറ ഇവർക്ക് മുകളിലേക്ക് പൊട്ടിവീണത്….

ഭാര്യയേയും മകനെയും കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

പത്തനംതിട്ട കോന്നിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ചനിലയിൽ കണ്ടെത്തി. പയ്യാനമൺ തെക്കിനേത്ത് വീട്ടിൽ സോണി (45), ഭാര്യ റീന (44), മകൻ റയാൻ (8) എന്നിവരാണ് മരിച്ചത്. സോണിക്ക് കടബാധ്യതയുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. സോണി വിദേശത്തായിരുന്നു. അടുത്ത കാലത്താണ് തിരിച്ചെത്തിയത്. ഒരു അപകടം സംഭവിച്ചാണ് നാട്ടിലെത്തിയത്. അതിനിടെ സോണിയുടെ പിതാവ് കൊവിഡ് ബാധിച്ചുമരിച്ചു. പിന്നാലെ…

റിയല്‍മീക്ക് വന്‍ ഓഫര്‍..!! ഈ ഡീല്‍ ഒന്നു പരീക്ഷിക്കൂ

റിയൽമീയുടെ പ്രീമിയം ഫോണായ റിയല്‍മീ ജിടി നിയോ 2ന് വമ്പൻ ഓഫർ. ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബചത് ധമാല്‍ വില്‍പ്പനയില്‍ 3,000 രൂപയാണ് ഫോണിന് കിഴിവുള്ളത്. സ്നാപ്ഡ്രാഗണ്‍ 870 പ്രോസസര്‍-പവേര്‍ഡ് ഫോണിന്റെ വില അടിസ്ഥാന മോഡലിന് 28,999 രൂപയായി ഇതോടെ കുറഞ്ഞു. 8 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഈ മോഡലിന്റെ ലോഞ്ച് വില…

അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു : വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 25 കോടി രൂപ വാഗ്ദാനവുമായി മുകേഷ് അംബാനി സിപിഐയെ സമീപിച്ചതായി വെളിപ്പെടുത്തൽ. സിപിഐ നേതാവ് എ ബി ബർദനെയാണ് 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി കാണാൻ വന്നതെന്ന് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ തിരിച്ചയക്കുകയാണ് ബർദൻ ചെയ്തത്. ഈ സംഭവം…