Archive

Day: January 10, 2022

സിദ് ശ്രീറാം അഭിനയരംഗത്തേക്ക്, മണിരത്‌നം ചിത്രത്തിൽ പ്രധാനവേഷത്തിൽ ?

തെന്നിന്ത്യയില്‍ മൊത്തം ആരാധകരുള്ള ഗായകനാണ് സിദ് ശ്രീറാം. ആലപിച്ച ഗാനങ്ങളില്‍ മിക്കതും ഇപ്പോഴും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്.മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തിലായിരുന്നു സിദ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ശങ്കറിന്റെ ഐ സിനിമയിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദിന്റെ കരിയറില്‍ വഴിത്തിരിവായത്.ഇപ്പോഴിതാ അഭിനയത്തിലേക്കും സിദ് തിരിയുകയാണെന്നാണ്…

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും…

ചർമ സംരക്ഷണം; അറിയേണ്ട 5 കാര്യങ്ങൾ

നിത്യ ജീവിതത്തിൽ പ്രധാനപ്പെട്ട പലതും മറന്നു പോകുന്നവരാണ് നമ്മളിൽ പലരും. ഇതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒന്നാണ് ചർമ സംരക്ഷണം. കറുത്തപാടുകൾ, കണ്ണിനു ചുറ്റിലുമുള്ള തടിപ്പ് എന്നിവ ഇല്ലാത്തവരില്ല. മിക്കവരും ഇതൊരു വലിയൊരു കാര്യമായി എടുക്കാത്തവരാണ്. എന്നാൽ ഏറ്റവും പ്രധാന ഒന്ന് തന്നെയാണ് ചർമ സംരക്ഷണം. ചർമ സംരക്ഷണത്തിനായി നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം….

കള്ളനോട്ട്: അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ

ബാങ്കിൽനിന്നോ മറ്റെവിടെനിന്നെങ്കിലുമോ കള്ളനോട്ട് കൈയിലെത്തിയോ? അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ. അഞ്ചിൽ താഴെയെങ്കിൽ പോലീസ് കേസെടുക്കില്ല. അഞ്ച്‌ നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ. നിർദേശത്തെത്തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകളാണെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതി.ഓരോ കള്ളനോട്ടിനും കേസെടുക്കുന്നത് കേസുകളുടെ എണ്ണം വൻതോതിൽ…

ഗോവയില്‍ ബിജെപിക്കു തിരിച്ചടി, മന്ത്രി രാജിവച്ചു; കോണ്‍ഗ്രസിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഗോവയില്‍ ബിജെപിക്കു തിരിച്ചടി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ മൈക്കല്‍ ലോബോ പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. ലോബോ ഇന്നു വൈകിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്നാണ് സൂചനകള്‍. ശാസ്ത്ര, സാങ്കേതികം, മാലിന്യ സംസ്‌കരണം എന്നീ വകുപ്പുകളാണ് ലോബോ കൈകാര്യം ചെയ്തിരുന്നത്. വടക്കന്‍ ഗോവയില്‍ ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് ലോബോ. ലോബോയൊടൊപ്പം ഏതാനും അനുയായികളും…

കോവിഡ് വ്യാപനം: സ്കൂളുകളുടെ പ്രവര്‍ത്തന നിയന്ത്രണം ആലോചനയില്‍

കൊവിഡ് വ്യാപനം തീവ്രമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം വന്നേക്കും. ഇന്നു രാവിലെ ചേരുന്ന അവലോകന യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. വിദ്യാഭ്യാസ മന്ത്രിയെ യോഗത്തിലേക്കു വിളിപ്പിച്ചിട്ടുണ്ട്. സ്‌കൂളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവില്‍ സ്‌കൂള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒമൈക്രോണ്‍…

ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചു

തൃശൂർ റെയിൽവേ സ്റ്റേഷനിൽ ശബരിമല തീര്‍ത്ഥാടകന്‍ ട്രെയിൻ തട്ടി മരിച്ചു. കർണാടക സ്വദേശി സെന്തിൽകുമാർ (33) ആണ് മരിച്ചത്. ട്രയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്ഫോമിന് ഇടയിൽ പെട്ടതാണ് മരണ കാരണം. മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദിസിന് 82-ാം പിറന്നാള്‍

സംഗീതപ്രേമികളുടെ ഇഷ്ട ഗായകന്‍ കെ ജെ യേശുദിസിന് 82-ാം പിറന്നാള്‍. അരനൂറ്റാണ്ടിലേറെയായി കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. 22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ്. ആന്റണി…