Archive

Day: January 12, 2022

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 258 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 258 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 107 പേരാണ്. 156 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2913 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 38, 21, 4…

അർജുൻ കപൂറും മലൈകയും വേർപിരിയുന്നു?

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നു. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേർപിരിയുന്നതെന്നും മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനു മുമ്പും ഇരുവരും വേര്‍പിരിയുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്തകളെ തള്ളി മലൈക തന്നെ രംഗത്തുവന്നിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി…

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ……………

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് , ഇതാണല്ലോ കൊറോണ വന്നപ്പോൾ മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. സർക്കാരിന് ആവശ്യമുള്ള തിരഞ്ഞെടുപ്പ് നടത്താം ആൾക്കൂട്ടമാകാം, മറ്റ് എന്തും ചെയ്യാം എന്നാൽ സാധാരണക്കാരുടെ അവസ്ഥയോ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കൊവിഡും, ഒമിക്രോണും സംസ്ഥാനത്ത് വർദ്ധിച്ച് വരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗത്തിൽ…

ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി

ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി . വിക്രം സാരാഭായ് സ്‌പേസ് സെന്റർ മേധാവിയായ ഡോ. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനാകും. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്. കെ ശിവൻ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്ധനായ സോമനാഥാണ്….

സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി നടൻ സിദ്ധാർത്ഥ്

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച…

മൂവാറ്റുപുഴയില്‍ സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം; പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴയിൽ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പടെ നിരവധി പേർക്ക് പരിക്ക്. സി.പി.എം. കൊടിമരം തകർത്തതിനെതിരേ കോൺഗ്രസ് നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരു കൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാത്യു കുഴൽനാടൻ എംഎൽഎയ്ക്കും പരിക്കേറ്റു. കോൺഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറുമുണ്ടായി. സംഘർഷാവസ്ഥ അര മണിക്കൂറോളം…

യൂറോപ്പിൽ പകുതി പേർക്കും ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കും; ലോകാരോഗ്യസംഘടന

യൂറോപ്പിൽ പകുതി പേർക്കും ആറോ എട്ടോ ആഴ്ചകൾക്കകം ഒമിക്രോൺ ബാധിക്കുമെന്ന് ആരോഗ്യ രംഗം വിശകലനം ചെയ്യുന്ന ലോകാരോഗ്യസംഘടനയുടെ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡെൽറ്റ വേരിയൻറിന് മുകളിലായി പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് ഒമിക്രോൺ തരംഗം അടിച്ചുവീശുന്നുണ്ടെന്ന് ഡോ. ഹാൻസ് ക്ലൂഗ് ഒരു കോൺഫറൻസിൽ പറഞ്ഞു. 2021 അവസാനം വരെ ഒമിക്രോൺ വ്യാപനം നിയന്ത്രിച്ച രാജ്യങ്ങളിൽ ഇപ്പോൾ രോഗബാധ തീവ്രമായിരിക്കുകയാണെന്നും…

ഒമിക്രോണ്‍ സാഹചര്യം അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒമിക്രോണ്‍ കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍…

മെഗാ തിരുവാതിര ഒഴിവാക്കണമായിരുന്നെന്ന് കോടിയേരി

സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മെഗാ തിരുവാതിരക്കെതിരെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മെഗാ തിരുവാതിര ഒഴിവാക്കപ്പെടേണ്ട പരിപാടിയായിരുന്നെന്നാണ് കോടിയേരി പറഞ്ഞത്. ഇന്നലെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ സാന്നിധ്യത്തിലാണ് 502 പേര്‍ പങ്കെടുത്ത മെഗാ തിരുവാതിര നടന്നത്. പാറശാലയില്‍ തുടങ്ങുന്ന സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര…

തകരാർ പരിഹരിച്ചു;റേഷൻ വിതരണം സുഗമമായി നടക്കുന്നുവെന്ന് മന്ത്രി

സംസ്ഥാനത്ത് റേഷന്‍ വിതരണം സുഗമമായി നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ .ഇന്നലെ ഉച്ചയോടെ തകരാർ പരിഹരിച്ചു. എന്നാല്‍ ചിലര്‍ കടകള്‍ അടച്ചിട്ട് അസൗകര്യം ഉണ്ടാക്കുകയാണെന്നും മന്ത്രി പറഞ്ഞു. അരി വിതരണത്തിന് ഒരു തടസവും ഉണ്ടാകില്ലെന്നും സര്‍വര്‍ തകരാര്‍ പരിഹരിക്കും വരെ പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഏഴ് ജില്ലകളില്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍…

വെട്ടിയ ശേഷം മുറിവുകളില്‍ കീടനാശിനി ഒഴിച്ചു,വിഷം കുത്തിവെച്ചു;മാതാപിതാക്കളോട് മകൻ ചെയ്തത് സമാനതകളില്ലാത്ത ക്രൂരത

പുതുപ്പരിയാരത്ത് അമ്മയേയും അച്ഛനേയും കൊലപ്പെടുത്തിയ മകൻ മാതാപിതാക്കളോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരത. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ അച്ഛനമ്മമാരെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് സനല്‍ പൊലീസിന് വിശദീകരിച്ചു നല്‍കി.അച്ഛനമ്മമാരെ കൊന്ന ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷകുപ്പിയെടുത്ത് അവരുടെ ദേഹത്ത് സിറിഞ്ചുപയോഗിച്ച് വിഷം കുത്തിവെച്ചെന്നും പൊലീസ് പറഞ്ഞു.അമ്മയുടെ ദേഹത്ത് വിഷം കുത്തി വെക്കാന്‍ ശ്രമിക്കുന്നതിനിടെ രക്തത്തില്‍ കാലുതെന്നി വീണ് സിറിഞ്ച് ഒടിഞ്ഞെന്നും…

നടിക്കൊപ്പമാണ്; ഹാഷ്ടാ​ഗ് ക്യാമ്പെയ്ന്റെ കൂടെ നില്‍ക്കാന്‍ താത്പര്യമില്ലെന്ന് ഉണ്ണി മുകുന്ദന്‍

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുയുരുന്ന വിവാദങ്ങളും വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച പോസ്റ്റ് സിനിമാ ലോകവും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖ താരങ്ങളടക്കം നടിയുടെ പോസ്റ്റ് പങ്കുവെച്ച് പിന്തുണ അറിയിച്ചിരുന്നു.എന്നാൽ നടൻ ഉണ്ണി മുകുന്ദൻ നടിയുടെ പോസ്റ്റ് പങ്കുവയ്ക്കുകയോ പിന്തുണ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇപ്പോഴിതാ എന്തുകൊണ്ടാണ്…

നടിയെ ആക്രമിച്ച കേസ്;കുറ്റക്കാര്‍ എത്ര ഉന്നതരാണെങ്കിലും ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാന്‍

നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാന്‍. കേസിന്റെ അന്വേഷണത്തില്‍ എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയെന്ന നിലയില്‍ കേസില്‍ മുന്‍ വിധിയോടെ സംസാരിക്കാന്‍ സാധിക്കില്ലെന്നും വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഇതിനോടകം തന്നെ വ്യക്തമായതാണെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മീഷന്‍…