Archive

Day: January 13, 2022

മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ പിടിയിൽ

മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ…

ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്കുണ്ടോ? ചോദ്യമുന്നയിച്ച് മന്ത്രി വി ശിവൻകുട്ടി

ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമ മുന്നിൽവെച്ചുള്ള കേരളത്തിൻ്റെ റിപ്പബ്ലിക് ദിന ഫ്ലോട്ടിന് അനുമതി നിഷേധിച്ച കേന്ദ്ര നിലപാടിനെതിരെ വിമർശനവുമായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ശ്രീനാരായണ ഗുരുവിനോടുള്ള കേന്ദ്രത്തിന്റെ അയിത്തം സംസ്ഥാന ബിജെപിക്ക് ഉണ്ടോ എന്ന് മന്ത്രി ചോദിച്ചു. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിനെ അപമാനിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. ജാതിവിവേചനത്തിനും അനാചാരങ്ങൾക്കും…

മറയൂർ ശർക്കരക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ്‌

കേരളത്തിലെ കാർഷിക മേഖലയുടെ അടയാളമായ മറയൂർ ശർക്കര അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നു. ഇടുക്കിയിലെ മറയൂരിൽ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ജിഐ ടാഗ് ഉൽപ്പന്നമായി മറയൂർ ശർക്കര ദുബൈയിലേക് കയറ്റുമതി ചെയുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയർ…

മേപ്പടിയാൻ നാളെ തിയറ്ററുകളിൽ ; ചിത്രം കാണുന്നവർക്ക് സമ്മാനപദ്ധതിയുമായി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേപ്പടിയാൻ‘. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം നാളെ തിയറ്ററുകളിലെത്തും. ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്. അഞ്ജു കുര്യന്‍ നായികയാവുന്ന ചിത്രത്തിൽ.ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ,…

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍

റെയ്ഡ് നടക്കുമ്പോള്‍ ദിലീപ് വീട്ടിലുണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍. റെയ്ഡ് തുടരുകയാണെന്നും ഇന്ന് ചോദ്യം ചെയ്യല്‍ ഉണ്ടാവില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ വസതിയിലാണ് റെയ്ഡ് നടത്തിയത്. ദിലീപ് വീട്ടിലില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. റെയ്ഡ് തുടങ്ങിയതിന് ശേഷമാണ് അദ്ദേഹം വീട്ടിലെത്തിയതെന്നാണ് സൂചന. ദിലീപ്,20 അംഗ ക്രൈംബ്രാഞ്ച് സംഘം ആലുവയിലെ പത്മസരോവരം എന്ന വീട്ടിലെത്തുമ്പോള്‍…

‘ക‍ര്‍മ’ ട്വീറ്റ് പിൻവലിക്കില്ല; നിലപാടിൽ ഉറച്ച് ഷമ മുഹമ്മദ്

ഇടുക്കിയിൽ എഞ്ചിനീയറിംഗ് വിദ്യാ‍ര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ ധീരജ് കൊല്ലപ്പെട്ട സംഭവത്തിൽ ഇട്ട ട്വീറ്റ് പിൻവലിക്കില്ലെന്ന് എഐസിസി മാധ്യമവക്താവ് ഷമ മുഹമ്മദ്. ധീരജിൻ്റെ മരണവാ‍ര്‍ത്ത ‍കർമ എന്ന അടിക്കുറിപ്പോടെ ഷമ മുഹമ്മദ് ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഇതിനെതിരെ വ്യാപകപ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഷമ നിലപാട് വ്യക്തമാക്കിയത്. ധീരജിൻ്റെ കൊലപാതകത്തിൽ തനിക്ക് ദുഖമുണ്ടെന്നും എന്നാൽ താൻ പ്രതികരിച്ചത് അക്രമരാഷ്ട്രീയത്തോടായിരുന്നുവെന്നുമാണ്…

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് 59 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ 12, തൃശൂര്‍ 10, പത്തനംതിട്ട 8, എറണാകുളം 7, കൊല്ലം 6, മലപ്പുറം 6, കോഴിക്കോട് 5, പാലക്കാട് 2, കാസര്‍ഗോഡ് 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 42 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍…

കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍

കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍. കൊലപാതകത്തിന് ശേഷം നടത്തുന്ന ജല്‍പ്പനങ്ങള്‍ ഇതിന്റെ ഭാഗം. ക്രിമിനല്‍ സംഘത്തിന് സുധാകരന്‍ നേതൃത്വം നല്‍കുന്നു. ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

ജാൻ ബീവിയുടെ കൊലപാതകം;കൊല ചെയ്യാനുള്ള കാരണം വെളിപ്പെടുത്തി പ്രതി

പാലക്കാട്ടെ ജാൻ ബീവിയുടെ കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി പ്രതി ബഷീർ എന്ന അയ്യപ്പൻ. മറ്റൊരു യുവാവുമായി യുവതിക്കുള്ള ബന്ധമാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ആസൂത്രിതമായാണ് ജാന്‍ ബീവിയെ ഇയാള്‍ കൊലപ്പെടുത്തിയത്. നേരത്തെയും കൊലപാതകത്തിന് ശ്രമിച്ചു. അന്നൊന്നും സാഹചര്യമൊത്തുവന്നില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ജാന്‍ ബീവിയെ സ്‌നേഹിച്ചിരുന്നു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മതം…

അക്വേറിയം മറിഞ്ഞു വീണ് 5 വയസുകാരൻ മരിച്ചു

ദേഹത്തേക്ക് അക്വേറിയം മറിഞ്ഞു വീണ് അഞ്ചുവയസുകാരൻ മരിച്ചു. മാസിൻ ആണ് മരിച്ചത്. കണ്ണൂർ മാട്ടൂൽ കക്കാടൻചാലിൽ കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകനാണ് മാസിൻ. വീടിനകത്തുള്ള മേശയിൽ വെച്ചിരുന്ന അക്വേറിയം കുട്ടി പിടിച്ച് വലിച്ചപ്പോൾ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗുരുതമായി പരുക്ക് പറ്റിയ കുട്ടിയെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

തെളിവ് തേടി…;നടിയെ ആക്രമിച്ച കേസ്, ​ദിലീപിന്റെ വീട്ടിൽ പരിശോധന

നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ തെളിവുകൾ തേടി പ്രതി ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപത്തയഞ്ച് അം​ഗ സംഘമാണ് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്.വീട് അടച്ചിട്ട നിലയിലായിരുന്നു.​ഗേറ്റ് ചാടിക്കടന്ന് അന്വേഷണസംഘം അകത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. തുടർന്ന് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു…

ശ്രീചിത്രയില്‍ എട്ടു ഡോക്ടര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ക്ക് കോവിഡ്; ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു

ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്ക് കോവിഡ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. രോഗികളെ കാര്യമായി ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അതുപോലെ തന്നെ ഗുരുതരമല്ലാത്ത കേസുകളില്‍ രോഗികളുടെ ആശുപത്രിവാസത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ…

ചുരുളിയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ടതില്ല: പൊലീസ്

ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം ക്രിമിനൽ കുറ്റമായി കാണേണ്ട ആവശ്യമില്ലെന്ന് പൊലീസ്. ചുരുളിയിൽ നിയമലംഘനം ഉണ്ടായോയെന്ന് പരിശോധിക്കാൻ നേരെത്തെ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ ആദ്യ യോഗത്തിലാണ് ഈ തീരുമാനം. സിനിമയിലെ സന്ദർഭവുമായി ചേർത്ത് അശ്ലീല ഭാഷാ പ്രയോഗത്തെ പരിശോധിക്കുമെന്ന് സമിതി അറിയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പരിഗണന നൽകുമെന്നും പ്രത്യേക സംഘം പറഞ്ഞു. എ.ഡി.ജി.പി പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള…

മോദിയെ വഴിയിൽ തടയാൻ പഞ്ചാബ് സർക്കാർ ആവശ്യപ്പെട്ടു: ഹരിയാന മുഖ്യമന്ത്രി

പഞ്ചാബ് സർക്കാരിനെതിരെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവത്തിൽ പഞ്ചാബ് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു അദ്ദേഹം. പ്രധാമന്ത്രിയുടെ കാർ തടയാൻ കർഷക നേതാക്കളോട് പഞ്ചാബ് ചരൺജിത് സിംഗ് ചന്നി സർക്കാർ ആവശ്യപ്പെട്ടു എന്നാണ് മനോഹർ ലാൽ ഖട്ടർ ആരോപിച്ചത്. പ്രധാമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് പറയുന്ന…

അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്; അംഗത്വം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു എ. ജയശങ്കര്‍. സിപിഐ അംഗമായ ജയശങ്കര്‍ സോഷ്യല്‍മീഡിയയിലൂടെയും ടിവി ചാനലിലൂടെയും ഭരണത്തെ നിരന്തരം വിമര്‍ശിക്കുന്നത് മുന്നണിക്കും പാര്‍ട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്…