Archive

Day: January 14, 2022

ഇരുപത്തഞ്ചിന്റെ നിറവിൽ ‘ഇരുവർ’; ഓർമ്മകൾ പങ്കുവച്ച് മോഹൻലാൽ

കാലങ്ങൾക്കൊപ്പം സഞ്ചരിച്ച് പ്രേക്ഷകന്റെ മനസ്സിൽ സ്ഥാനം ഉറപ്പിക്കുന്ന ചില സിനിമകൾ ഉണ്ട്. അവയെന്നും സിനിമാസ്വാദകരുടെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടാകുകയും ചെയ്യും. അത്തരത്തിലൊരു ചിത്രമാണ് ഇരുവർ. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ബി​ഗ് സ്ക്രീനിൽ എത്തിയപ്പോൾ ഇന്ത്യൻ സിനിമലോകത്ത് പിറന്നത് എവർഗ്രീൻ ചിത്രമായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിങ്ങനെ വൻ താര നിര…

റെക്കോര്‍ഡ് നേട്ടവുമായി അല്ലു; ഇന്‍സ്റ്റയിൽ 15 മില്ല്യണ്‍ ഫോളോവേഴ്‌സുള്ള ആദ്യ തെന്നിന്ത്യൻ താരം

തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു ഇപ്പോൾ. 15 മില്ല്യണ്‍ പേരാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് സ്റ്റാറാണ് അല്ലു അര്‍ജുന്‍. സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍ വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 14.2…

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3848 പേർക്ക് രേ​ഗമുക്തി

കേരളത്തില്‍ 16,338 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3556, എറണാകുളം 3198, കോഴിക്കോട് 1567, തൃശൂര്‍ 1389, കോട്ടയം 1103, കൊല്ലം 892, കണ്ണൂര്‍ 787, പത്തനംതിട്ട 774, മലപ്പുറം 708, പാലക്കാട് 703, ആലപ്പുഴ 588, ഇടുക്കി 462, കാസര്‍ഗോഡ് 371, വയനാട് 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ; സ്‌കൂളുകള്‍ അടയ്ക്കും, ഒന്‍പതാം ക്ലാസ് വരെ ഓണ്‍ലൈന്‍ മാത്രം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒന്നുമുതല്‍ ഒന്‍പതാംക്ലാസ് വരെ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. ഒന്‍പതാം ക്ലാസ് വരെ ഇനി ഓണ്‍ലൈന്‍ ക്ലാസ് മാത്രമാണ് ഉണ്ടാവുക. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികള്‍ 13000 കടന്നിരിക്കുകയാണ്. ടിപിആര്‍ 20ന് മുകളിലാണ്. ഈ പശ്ചാത്തലത്തിലാണ്…

ഒമൈക്രോൺ ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷം പുറംവേദന തുടരുന്നെന്ന് ഡോക്ടർമാർ

കോവിഡിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചവരിൽ രോഗമുക്തിക്ക് ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടർമാർ. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഡെൽറ്റ വകഭേദത്തെ അപേക്ഷിച്ച് ഒമൈക്രോൺ ബാധിച്ചവരിലാണ് നീണ്ടു നിൽക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവർ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോൺ…

ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്, മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. ദിലീപിനെ അന്നുവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ കേസെടുത്തത്. കേസിന് അടിസ്ഥാനമായ ഈ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് കേസ് ചൊവ്വാഴ്ചയിലേക്കു…

ആരോഗ്യത്തോടെ ഇരിക്കുന്നു; പ്രചരിക്കുന്നത് കെട്ടുകഥകൾ: ഭാമ

തന്റെ പേരിൽ ഒരുപാട് കെട്ടുകഥകളും ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്ന് നടി ഭാമ. താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്നും ഭാമ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാ ശ്രമം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി നടി എത്തിയത്. പോസ്റ്റിൻ്റെ പൂർണ രൂപം കഴിഞ്ഞ…

നടിയെ ആക്രമിച്ച ദൃശ്യം ബിജു പൗലോസിന്‍റെ കയ്യിലുണ്ടെന്ന് ദിലീപ്

നടിയെ ആക്രമിച്ച് പകർത്തിയ അപകീർത്തികരമായ ദൃശ്യങ്ങൾ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയിരുന്നോ എന്ന് പരിശോധിക്കാൻ വന്നതും ഡിവൈഎസ്പി ബിജു പൗലോസാണ്. ഈ ദൃശ്യങ്ങൾ ദുരുപയോഗപ്പെടുത്താനും മറ്റുള്ളവരുടെ കൈകളിൽ എത്താനും സാധ്യതയുണ്ടെന്നും, അതിനാൽ ഉടൻ ഇത്…

പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തും നേടാം; പോരാട്ടം തുടരും: സിസ്റ്റര്‍ അനുപമ

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു പരാതിക്കാരിക്ക് പിന്തുണ പ്രഖ്യാപിച്ച് പരസ്യ പ്രതിഷേധം ഉള്‍പ്പെടെ സംഘടപിച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകള്‍. പരാതിക്കാരി ഒഴികെയുള്ള കന്യാസ്ത്രീകളാണ് മാധ്യമങ്ങളെ കണ്ടത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും വിശ്വസിക്കാനാവാത്ത വിധിയാണ് കോടതിയുടെ…

ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തൻ

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു….