Archive

Day: January 16, 2022

ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന് പുറമെ ലതാ മങ്കേഷ്കർക്ക് ന്യുമോണിയ ബാധ കൂടിയുണ്ടായതോടെ ആരോഗ്യനില വഷളായി. നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുകയാണ്. ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന്…

ഇംഗ്ലണ്ട് ചാരമായി; അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ജയം

ആഷസ് പരമ്പരയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാൻ കഴിയാതെ തോൽവി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിൽ 146 റൺസിന് വിജയിച്ച ഓസ്ട്രേലിയ പരമ്പര 4-0ന് സ്വന്തമാക്കി. 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 124 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഓസ്ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124. ഓപ്പണർമാരായ റോറി ബേൺസ്…

ധീരജിന്റേത് സുധാകരന്റെ അറിവോടെ നടന്ന കൊലപാതകം; സുധാകരൻ കീഴടങ്ങണമെന്ന് കോടിയേരി

ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പൊലീസിൽ കീഴടങ്ങണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെപിസിസി പ്രസിഡന്റിന്റെ അറിവോടെ നടന്ന കൊലപാതകമാണ് ധീരജിന്റേതെന്ന് സുധാകരൻ തന്നെയാണ് പറയുന്നത്. ഇരന്ന് വാങ്ങിയ കൊലപാതകമെന്നും സുധാകരൻ പറയുന്നു. ആ സ്ഥിതിക്ക് പൊലീസിൽ കീഴടങ്ങാൻ സുധാകരൻ തയ്യാറാകണമെന്നും…

കൊവിഡ് വ്യാപനം; പൊന്മുടി അടച്ചു

കൊവിഡ് വ്യാപനത്തെ തുടർന്ന് പൊന്മുടി വിനോദ സഞ്ചാര കേന്ദ്രം അടച്ചു. ചൊവ്വാഴ്ച്ച മുതൽ സന്ദർശകരെ അനുവദിക്കില്ല. നിലവിൽ പ്രവേശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് തുക ഓൺലൈനായിതന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്; എട്ട് മരണം

സംസ്ഥാനത്ത് ഇന്ന് 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി 594, വയനാട് 318, കാസര്‍ഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

കൈക്കൂലി കേസ്; ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ സിബിഐ അറസ്റ്റ് ചെയ്തു. രംഗനാഥൻ അടക്കം ആറ് പേരെയാണ് കേസിൽ സിബിഐ അറസ്റ്റ് ചെയ്തത്. ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉത്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ദില്ലി സ്വദേശികളിൽ നിന്ന് നാൽപത് ലക്ഷം കൈക്കൂലി രംഗനാഥൻ വാങ്ങിയെന്നാണ് കേസ്. ഇതിന്റെ…

നിയന്ത്രണങ്ങളോടെ ശബരിമല തീർത്ഥാടനം തുടരും: മന്ത്രി കെ.രാധാകൃഷ്ണൻ

കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ ശബരിമല തീര്‍ത്ഥാടനം തുടരുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കിക്കൊണ്ടുള്ള വികസനം ശബരിമലയിൽ നടപ്പാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു . ശബരിമല തീര്‍ത്ഥാടനത്തിനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നു ഉള്‍പ്പടെ ഉള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ വേണ്ട എന്ന നിലപാടിലണ്…

കെ റെയിൽ; സർക്കാർ ഡിപിആർ മുറുകെ പിടിക്കില്ല; മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയ കേരള സര്‍ക്കാര്‍ നിലപാട് രാജ്യത്തിന് മാതൃക; കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍ കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അതേപടി തുടരില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഡി.പി.ആർ മുറുകെ പിടിക്കില്ലെന്നും വിമർശനങ്ങളെ ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത്…

മേപ്പടിയാന്‍റെ വിജയത്തിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദന്‍റെ കരിയറിൽ വളരെ പ്രത്യേകതകയുള്ള ചിത്രമാണ് മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ നിർമാണ മേഖലയിലേക്ക് കടന്നതിന് ശേഷം ആദ്യമായി നിർമിച്ച സിനിമ കൂടിയാണ് മേപ്പടിയാൻ. ഇത് തന്നെയാണ് ചിത്രത്തിന്റെ വലിയ പ്രത്യേകതയും. മൂന്ന് വർഷത്തിനു ശേഷമാണ് ഒരു സോളോ ഹീറോ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ എത്തുന്നത്. എന്നാൽ കൊവിഡ് കാലത്ത് തിയറ്ററുകളിലെത്തിയ ചിത്രത്തിന് വളരെ മികച്ച പ്രതികരണങ്ങളാണ്…

ഓഡർ ചെയ്തത് സ്മാർട്ട്‌ വാച്ച് കിട്ടിയത് വെള്ളം നിറച്ച കോണ്ടം

ഓൺലൈൻ വഴി ഓഡർ ചെയ്ത സ്മാർട്ട് വാച്ചിന് പകരം ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. കരുമാലൂർ തട്ടാംപടി സ്വദേശിയായ ഹോട്ടൽ ഉടമ അനിൽകുമാറിനാണ് വഞ്ചന നേരിടേണ്ടി വന്നത്. 2200 രൂപയുടെ സ്മാർട് വാച്ചാണ് ഓർഡർ ചെയ്തിരുന്നത്. ഹോം ഡെലിവറിക്ക് ശേഷം പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ വെള്ളം നിറച്ച ഗർഭനിരോധന ഉറയാണ് അതിലുണ്ടായിരുന്നത്. ഉടൻ തന്നെ കൊറിയർ കമ്പനി…

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചതോടെ വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകള്‍ അടച്ചു. രോഗം ബാധിച്ചവരില്‍ 11 പേര്‍ പെണ്കുട്ടികളാണ്. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.ഗവ. എന്‍ജിനിയറിംഗ് കോളജ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല….

തിരുവനന്തപുരത്ത് പൊലീസിന് നേരെ ആക്രമണം

പൊലീസ് പെട്രോളിങ്ങിനിടെ മദ്യപിച്ചെത്തിയ സംഘം എസഐയെ ആക്രമിച്ചു. തിരുവനന്തപുരത്താണ് സംഭവം ഉണ്ടായത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷറഫുദീൻ ആണ് ആക്രമണത്തിൽ പരുക്കേറ്റത്. ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സംഭവത്തിൽ തേമ്പാമൂട് സ്വദേശിയായ റോഷനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 36,000 രൂപയും ഗ്രാമിന് 4500 രൂപയുമാണ് കഴിഞ്ഞ നാല് ദിവസമായി സ്വർണവില. ജനുവരി 13 നാണ് അവസാനമായി സ്വർണവിലയിൽ സംസ്ഥാനത്ത് മാറ്റമുണ്ടായത്. ജനുവരി 12 ന് 35840 രൂപയായിരുന്ന സ്വർണവില പതിമൂന്നിന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ…

ഒമാനിൽ ഫർണിച്ചർ ഗോഡൗണിൽ തീപ്പിടുത്തം

ഒമാനിൽ ഫർണിച്ചർ ഗോഡൗണിൽ വൻതീപ്പിടുത്തം. ഒരു കമ്പനിയുടെ ഉടമസ്ഥതയിൽ ബർക്ക വിലായത്തിൽ പ്രവർത്തിക്കുന്ന ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു എന്ന് സിവിൽ ഡിഫൻസ് ആന്റ് അംബുലൻസ് അതോരിറ്റി അറിയിച്ചു. തീ പിന്നീട് നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആളപായമുണ്ടായതായോ പരിക്കേറ്റതായോ റിപ്പോർട്ടുകളില്ല.

‘നടപടി എന്ത്‌ തന്നെയായാലും പാർട്ടിയിൽ തുടരും’; എസ് രാജേന്ദ്രൻ

സിപിഎമ്മിൽ തുടരുമെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ . പാർട്ടി എന്ത് നടപടിയെടുത്താലും അത് അംഗീകരിച്ച് പാർട്ടിയിൽ തന്നെ തുടരും. പാർട്ടിയിൽ നടപടിയുണ്ടാവുന്നത് സാധാരണമാണ്. മറ്റ് പാർട്ടികളിലേക്ക് പോകില്ലെന്നും രാജേന്ദ്രൻ അറിയിച്ചു. എസ് രാജേന്ദ്രനെതിരെ സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ദേവികുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി എ രാജയുടെ പേര് തെരഞ്ഞെടുപ്പ്…