16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു; യോഗിക്കെതിരെ പ്രിയങ്ക ഗാന്ധി
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച യു.പിയിൽ തൊഴിൽ, വിദ്യാഭ്യാസ വിഷയങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ചർച്ച ഉയർത്തിക്കൊണ്ടുവരിക എന്ന അജണ്ടയിൽ ഉറച്ചുനിൽക്കാൻ പ്രിയങ്ക യുവാക്കളോട് ആഹ്വാനം ചെയ്തു. അഞ്ച് വർഷത്തിനിടെ യു.പിയിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും നാല് കോടി ആളുകൾ ജോലിയിൽ…
കേരള ഹൈക്കോടതി വിർച്വൽ ഹിയറിംഗിനിടെ പല്ലുതേപ്പും ഷേവിംഗും
കേരള ഹൈക്കോടതിയുടെ വിർച്വൽ ഹിയറിംഗിൽ നടന്ന സംഭവം വൈറലാകുന്നു. വീഡിയോ കോൺഫറൻസിനിടെയാണ് എല്ലാ കോടതി മര്യാദകളും ലംഘിച്ചുകൊണ്ട് ഒരാൾ ക്യാമറയ്ക്ക് മുന്നിൽ പല്ലുതേക്കുകയും ഷേവ് ചെയ്യുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് വി ജി അരുണിന് മുമ്പാകെ വിചാരണ നടക്കുമ്പോഴാണ് സംഭവം. തിങ്കളാഴ്ച മുതൽ കോടതി വിർച്വൽ ആയാണ് പ്രവർത്തിക്കുന്നത്. ഉണർന്നെഴുന്നേറ്റ് വന്ന ഇയാൾ വാഷ്റൂമിൽ…
കുതിച്ചുയർന്ന് കോവിഡ്! സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…
‘തനിക്ക് വലുത് ദേശീയ ടീം’; ഐ.പി.എല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്സ്
വരുന്ന ഐ.പി.എൽ സീസണിൽ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തനിക്ക് വലുത് ദേശീയ ടീമാണെന്നും അതുകൊണ്ട് തന്നെ ഐ.പി.എല്ലിൽ നിന്നും പിന്മാറുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. പുതിയ രണ്ട് ടീമുകൾ കൂടി ഉള്ളതിനാൽ താൻ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് റൂട്ട് അറിയിച്ചിരുന്നെങ്കിലും…
ആര് നിയന്ത്രിക്കും..?
സെക്രട്ടറിയേറ്റിലെ നോർത്ത് ബ്ളോക്ക് മൂന്നാം നില, അതായത് മുഖ്യമന്ത്രിയുടെ ഓഫീസ് , ഭാഗീഗമായി പൂട്ടി, ദേവസ്വം മന്ത്രി, വനം മന്ത്രിമാരുടെ ഓഫീസുകളും പൂട്ടി, വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ കൊവിഡ് വന്ന് ചികിത്സയിലായി, തലസ്ഥാനത്തെ ടിപിആർ നിരക്ക് 48 ആയി. ഇനിയും അവരവർ തന്നെ സൂക്ഷിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ജനങ്ങളുടെ സ്ഥിതി എന്താകുമെന്ന് കഴിഞ്ഞ ദിവസങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു…
ഐ.പി.എൽ: ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ ഒരുങ്ങി അഹമ്മദാബാദ്
ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീം നായകനാക്കിയതായി സൂചന. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ അഫ്ഗാൻ താരം റാഷിദ് ഖാൻ, യുവതാരം ശുഭ്മാൻ ഗിൽ എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ വരെ സൺറൈസേഴ്സ് ഹൈദരാബാദ് താരമായിരുന്നു റാഷിദ് ഖാൻ. ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ്…
ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിദിനം 30,000 പേർക്ക് മാത്രമാണ് ദർശനം. വെർച്വൽ ക്യൂ വഴി മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി. ചോറൂണ് വഴിപാട് നിർത്തി, വിവാഹത്തിന് 10 പേർക്ക് മാത്രം പങ്കെടുക്കാം. ഫോട്ടോഗ്രാഫർമാരുടെ എണ്ണവും രണ്ടായി ചുരുക്കി.