Archive

Day: January 20, 2022

ജമ്മു കശ്മീരിൽ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സുരക്ഷ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിൽ റിപബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദ് ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നും ഇന്റലിജൻസ് അറിയിച്ചു. മുന്നറിയിപ്പിനെ തുടർന്ന് കശ്മീരിന്റെ വിവിധ പ്രദേശങ്ങളിൽ സൈന്യം സുരക്ഷ ശക്തമാക്കി. മുന്നറിയിപ്പ് കണക്കിലെടുത്ത് രാത്രി കാല പെട്രോളിംഗ് ഏർപ്പെടുത്താൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. ഇന്ന് സുരക്ഷ സൈന്യം നടത്തിയ തിരച്ചിലിൽ ഒരു ലഷ്‌കാർ ഭീകരനെ പിടികൂടിയതായി…

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഞായറാഴ്ചകളിൽ ലോക്ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി കൊവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടുത്ത രണ്ടു ഞായറാഴ്ചകളിൽ ലോകഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകും. 23,30 തീയതികളിൽ അവശ്യ സർവീസുകൾക്ക് മാത്രം അനുമതിയുണ്ട്. എന്നാൽ സമ്പൂർണ്ണ അടച്ചിടലുണ്ടാവില്ല. സ്കൂളുകൾ പൂർണമായി അടയ്ക്കും. രോ​ഗവ്യാപനമേഖല അടിസ്ഥാനമാക്കി വിവാഹ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള…

‘അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം’; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ. കൊവിഡ് വ്യാപനത്തിന് ഇടയായത് സിപിഎം ജില്ലാ സമ്മേളനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സുധാകരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇതിനെല്ലാം കാരണക്കാരനായ മുഖ്യമന്ത്രി അമേരിക്കയിലാണ്. അവിടെ സുഖമായിരിക്കുന്നതിൽ സന്തോഷം എന്നും സുധാകരൻ പരിഹസിച്ചു.

ഗർഭിണിയായ ഫോറസ്ററ് ഗാർഡിനെ മർദിച്ച സംഭവം; ദമ്പതിമാർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ മർദിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. രാമചന്ദ്ര ജംഗർ, ഭാര്യ പ്രതിഭ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സത്താറ ജില്ലയിലെ പൾസാവാഡേ സ്വദേശികളാണ്. മൂന്നു മാസം ഗർഭിണിയായ സിന്ധു സനാപി എന്ന ഫോറസ്റ്റ് ഗാർഡിനാണ് മർദ്ദനമേറ്റത്. കടുവ സെൻസസിനായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സിന്ധുവിന്റെ കൂടെയുണ്ടായിരുന്ന ഭർത്താവും ഫോറസ്റ്റ് ഗാർഡുമായ സൂര്യാജി തോംമ്പാരെയെയും…

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഒരാള്‍ യുഎഇയില്‍ നിന്നും വന്ന തമിഴ്‌നാട്…

വിരോധം വിനയായി: വാക്സിൻ വിരോധിയായ ഗായിക കൊവിഡ് ബാധിച്ച് മരിച്ചു.

പൊതുപരിപാടികളിൽ പങ്കെടുക്കാൻ മനഃപൂർവം കൊവിഡ് വരുത്തിവച്ച ഗായിക രോഗം ബാധിച്ച് മരിച്ചു. ഹന ഹോർകയാണ് മരിച്ചത്. വാക്സിൻ വിരുദ്ധയായ 57 കാരിയായ ഹന അസോണൻസ് ബാൻഡിലെ ഗായികയാണ്. ഇവരുടെ ഭർത്താവും മകനും കഴിഞ്ഞ ഡിസംബറിൽ വാക്സിൻ എടുത്തിരുന്നു. എന്നാൽ ഇവർ വാക്സിൻ എടുക്കാൻ തയ്യാറായില്ല എന്ന് മാത്രമല്ല വാക്സിൻ എടുക്കുന്നതിനേക്കാൾ നല്ലത് രോഗം ബാധിക്കുന്നതാണ് എന്ന…

പോക്‌സോ കേസിലെ ഇര തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് പോക്‌സോ കേസിലെ ഇരയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തേഞ്ഞിപ്പലത്തെ വാടക ക്വാർട്ടേഴ്‌സിലാണ് പെൺകുട്ടി തൂങ്ങി മരിച്ചത്. മൂന്ന് പോക്‌സോ കേസുകളിലെ ഇരയാണ് മരിച്ച പെൺകുട്ടി. ബന്ധുക്കളുൾപ്പെടെ ആറ് പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

എന്റെ പൊന്നേ.!! സ്വർണവിലയിൽ കുതിപ്പ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 360 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,440 രൂപയാണ്. ഗ്രാമിന് 45 രൂപ കൂടി 4555ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ 80 രൂപ ഉയര്‍ന്നിരുന്നു. 440 രൂപയുടെ വർധനവാണ് രണ്ട് ദിവസം…