Flash News
Archive

Day: May 1, 2022

ഓണ്‍ലൈന്‍ വായ്പത്തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണം : ഡി.ജി.പി

  അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി. കൗമാരക്കാരെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈല്‍ ആപ്പുകള്‍ വഴിയുളള വായ്പ്പാ തട്ടിപ്പുകള്‍ വ്യാപകമായതോടെയാണിത്. നിയമവരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിന്‍മേല്‍ കര്‍ശന നിയമനടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് അനായാസം നല്‍കാന്‍…

കേന്ദ്രസർവകലാശാലയിൽ അനധ്യാപക നിയമനം

  കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ അനധ്യാപക തസ്‌തികയിൽ 28 ഒഴിവുണ്ട്‌. 20 എണ്ണം സ്ഥിരനിയമനമാണ്‌. ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ 2, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 3, സീനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 1, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌ 1, സെക്യൂരിറ്റി ഇൻസ്‌പക്ടർ 1, ലബോറട്ടറി അസിസ്‌റ്റന്റ്‌ 1, ഹിന്ദി ടൈപ്പിസ്‌റ്റ്‌ 1, കുക്ക്‌ 1, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌…

അയാൾ മരിച്ചത് താൻ കാരണം ആണ് എന്ന് പറഞ്ഞ് ആളുകൾ വളഞ്ഞു: പ്രമുഖ നടി

കോമഡി ഷോകളിലൂടെ കൂടുതൽ ശ്രദ്ധേയമായ അഭിനേത്രിയാണ് രശ്മി അനിൽ. ഇപ്പോളിതാ തനിക്കുണ്ടായ ഒരു മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരിക്കൽ ഭർത്താവിനൊപ്പം ഒരു കല്യാണത്തിന് പോയി. ഇതിനിടയിൽ ഇതിൽ ചില ആളുകൾ വന്നു. തന്നെ ചൂണ്ടി കാണിച്ചിട്ട് ഭർത്താവിനോട് അവർ…

കോണ്ടം കൊണ്ടൊരു വിചിത്രമായ കഫേ!

പലതരത്തിലുള്ള കഫേകൾ നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നു കോണ്ടം കഫേയാണ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ട്രാവൽ കണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ മൊഹ്‌നിഷ് ദൗൽത്താനിയാണ് ബാങ്കോക്കിലെ ഈ കഫേ പരിചയപ്പെടുത്തി തന്നത്. വർണ്ണാഭമായ വസ്ത്രങ്ങൾ, അലങ്കാര പൂക്കൾ, വിളക്കുകൾ എന്നിയെല്ലാം അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്. സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്…

ഭക്ഷ്യ വിഷബാധ; കട പൂട്ടിച്ചു, പരിശോധന തുടരും

കാസർകോട് ഷവർമ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുടർന്ന് കട പൂട്ടിച്ചുവെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ചെറുവത്തൂരിലായിരുന്നു സംഭവം. സമീപത്തുള്ള മറ്റു കടകളിലും പരിശോധന തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള പറഞ്ഞു. 15 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവരിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. 14 പേർക്ക് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ…

നാഗചൈതന്യയ്‌ക്കൊപ്പം പാർവതി തിരുവോത്ത്

മലയാള സിനിമയിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അഭിനേത്രിയാണ് പാർവതി തിരുവോത്ത്.അഭിനേത്രി എന്നതിലുപരി നിലപാടുകൾ ഉറക്കെ പറയാൻ മടിയില്ലാത്ത അഭിനേത്രി.ഇപ്പോളിതാ തെന്നിന്ത്യൻ സൂപ്പർതാരം നാഗചൈതന്യയോടൊപ്പം അഭിനയിക്കാൻ ഒരുങ്ങുകയാണ്.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് നടന്ന ആമസോൺ പ്രൈമിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് ഇക്കാര്യം പ്രഖ്യാപിച്ചു. നാഗചൈതന്യ നായകനാകുന്ന വെബ്സീരിസായ ധൂതനിലാണ് പാർവതി അഭിനയിക്കുന്നത്. വിക്രം കുമാർ സംവിധാനം ചെയ്യുന്ന…

വിവാഹമോചനത്തിന് ശേഷം പുതിയ തീരുമാനത്തിൽ ആമിർ ഖാൻ!

ബോളിവുഡിൽ ഒരുപാട് ആരാധകരുള്ള നടനാണ് ആമിർ ഖാൻ.ഈയടുത്ത് ആമിർ ഖാൻ വിവാഹ മോചനം നേടിയിരുന്നു. ഇപ്പോളിതാ പുതിയ തീരുമാനങ്ങളിൽ എത്തിയിരിക്കുകയാണ് നടൻ. ബോളിവുഡിൽ പാലി ഹിൽസ് എന്ന സ്ഥലത്താണ് മിക്ക സെലിബ്രിറ്റികളും വീട് വയ്ക്കുന്നത്. അവിടെ ഉടൻ പൂർത്തിയാകാൻ പോകുന്ന കെട്ടിടത്തിൽ നടൻ ആമിർ ഖാൻ വീടിനായി തിരയുന്നുണ്ടെന്നാണ് വിവരം. പ്രദേശത്തെ ഏറ്റവും ചെലവേറിയ കെട്ടിടങ്ങളിലൊന്നായതിനാൽ,…

എന്റെ അമ്മയ്ക്ക് പറയാൻ ലക്ഷ്മി പ്രിയ ആരാ?

  ബിഗ് ബോസ് വീട്ടിൽ മുപ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ കൂടുതൽ സങ്കീർണതകളിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന ദിവസം ലാലേട്ടന്റെ മുന്നിൽ വച്ച് നിമിഷവും ലക്ഷ്മി പ്രിയയും വലിയൊരു ബഹളത്തിലേക്ക് പോയിരുന്നു. നിമിഷയോട് വളരെ മോശമായാണ് ലക്ഷ്മി പ്രിയ സംസാരിച്ചത്. നിമിഷ ലക്ഷ്മി പ്രിയയെ നീ എന്ന് സംബോധന ചെയ്തു സംസാരിച്ചതിന് പിന്നാലെയാണ് ലക്ഷ്മി…

പി സി ജോർജിന് ജാമ്യം

  വിദ്വേഷ പ്രസം​ഗത്തിന് അറസ്റ്റിലായ പി സി ജോർജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാദികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാദീനിക്കരുത്, വിവാദ പരാമർശം പാടില്ല എന്നിവയാണ് കോടതിയുടെ നിർദേശം.

തീവ്രവാദികൾക്കുള്ള പിണറായിയുടെ സമ്മാനം

  തീവ്രവാദികൾക്കുള്ള പിണറായിയുടെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റെന്ന് പി സി ജോർജ്. എം എ യൂസഫലിക്കെതിരെ പറഞ്ഞത് പിൻവലിക്കുന്നെന്നും പി സി ജോർജ് പറഞ്ഞു. മനസിലുണ്ടായിരുന്ന ആശയം പറഞ്ഞപ്പോൾ മറ്റൊന്നായി മാറിയതാണെന്നും ചെറുകിട വ്യാപാരികൾക്കുവേണ്ടിയാണ് താൻ സംസാരിച്ചതെന്നും പി സി ജോർജ് പറഞ്ഞു.

ഒരു ക്യാരറ്റ് വീതം കഴിച്ചാലോ?

ക്യാരറ്റ് പൊതുവെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. ആരോഗ്യത്തിന് വേണ്ടി നമ്മൾ ക്യാരറ്റ് ജ്യൂസ് കഴിക്കാറുണ്ട്. ജ്യൂസ് കഴിച്ചില്ലെങ്കിലും ഒരു ക്യാരറ്റ് വീതം എന്നും കഴിച്ചാൽ അത് ആരോഗ്യത്തിനും മനസിനും നല്ലതാണ്.ക്യാരറ്റ് കഴിച്ചാൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് നമുക്ക് ഉണ്ടാവുന്നതെന്ന് നോക്കാം. *കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പച്ചക്കറി. അതിലെ വൈറ്റമിന്‍ എ പോലുളളയാണ് ഗുണം…

വിജയ് ബാബുവിനെ കുറിച്ച് സാന്ദ്ര പറഞ്ഞത് !

വിജയ് ബാബുവിനെ കുറിച്ച് മുൻ ബിസിനസ് പാർട്ണർ സാന്ദ്ര തോമസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാവുന്നത്.മലയാളികൾക്ക് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച നിർമാതാക്കളായിരുന്നു ഇരുവരും. എന്നാൽ പാതി വഴിയിൽ ഇരുവരും തെറ്റുകയാണുണ്ടായിരുന്നു. അതിനെ തുടർന്ന് പിന്നീട് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നീട് സാന്ദ്ര തോമസ് ഇയാൾക്കെതിരെ ഒരു പരാതി കൊടുത്തിരുന്നു. തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതി ആയിരുന്നു…

സിനിമാരംഗത്തെ പീഡനങ്ങൾക്ക് ഉത്തരവാദി സ്ത്രീകള്‍ തന്നെയെന്ന് നടി

ചാൻസിന് വേണ്ടി സ്ത്രീകൾ സ്വന്തം മാനം കളയുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടിയും മോഡലുമായ വാസ്തവിക അയ്യര്‍.സിനിമാരംഗത്തെ പീഡനങ്ങൾക്ക് വഴിവെക്കുന്നത് സ്ത്രീകൾ തന്നെയെന്നാണ് നടി പറയുന്നത്.വിജയ് ബാബുവിനെതിരെ മീ ടു ആളിക്കത്തുന്ന സാഹചര്യത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് ബാബുവിന്റെ പേര് എടുത്തു പറയാതെയാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. നടനെമാത്രം കുറ്റം പറയരുത് എന്നാണ് ഇവര്‍…

വിജയ് ബാബുവിനെതിരായ നടപടി; അമ്മ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

നടി നൽകിയ ബലാത്സം​ഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ്…