Flash News
Archive

Day: May 2, 2022

സൂക്ഷിക്കുക:കുട്ടികള്‍ക്കിടയില്‍ തക്കാളിപ്പനി

കുട്ടികളുടെ ആരോഗ്യനിലയിൽ വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടതാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. ഇപ്പോളിതാ വയനാട് ജില്ലയിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി പടരുന്നു പിടിക്കുന്നു. മൂപ്പൈനാട്,പടിഞ്ഞാറത്തറ,പേര്യ ഭാഗങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് രോഗാവസ്ഥ സ്ഥിരീകരിച്ചു. ഓക്കാനം, ഛര്‍ദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോള്‍ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ…

മനു അങ്കിളിലെ ലോതറിനെ ഓർമ്മയുണ്ടോ?

കഴിഞ്ഞ ദിവസം ‘ഓപ്പറേഷന്‍ ജാവ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടപ്പോൾ ചിത്രത്തിലെ രസികനായ മജിസ്‌ട്രേറ്റിനെ എല്ലാവരും ശ്രദ്ധിച്ചു.അദ്ദേഹത്തെ കണ്ടതുമുതൽ മലയാളികൾ എപ്പോഴോ കണ്ടു മറന്നൊരു മുഖം.1988 ല്‍ മമ്മൂട്ടിയെ നായകനാക്കി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത മനു അങ്കിള്‍ എന്ന ചിത്രത്തില്‍…

തക്കാളി കൂടുതൽ കഴിക്കല്ലേ..

തക്കാളി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. എന്നാൽ, ഏറെ ഔഷധ ഗുണമുള്ള തക്കാളിക്ക് ചില മോശം സ്വഭാവങ്ങളുമുണ്ട്. അവ എന്തെല്ലമെന്ന് നോക്കാം.. ലൈംഗിക പ്രശ്നങ്ങള്‍ പുരുഷന്മാരുടെ ലൈംഗിക ആരോഗ്യത്തിനു തക്കാളിയുടെകുരു അത്ര നല്ലതല്ല എന്നു പറയുന്നു. പ്രൊസ്‌റ്റേയ്റ്റ് പ്രശ്‌നങ്ങള്‍ക്കും കിഡ്‌നി പ്രശ്‌നങ്ങള്‍ക്കും ഇതു…

പെണ്ണിന് ഗുണം ചെയ്യും ഫ്ലാക്‌സ് സീഡ്

ഫ്ലാക്‌സ് സീഡ് അഥവാ ചണവിത്ത് പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യത്തിനും ചര്‍മ, മുടി സൗന്ദര്യത്തിനുമെല്ലാം ഇത് ബെസ്റ്റാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.സ്ത്രീകൾ ഇത് കഴിക്കുന്നതിലൂടെ അവർ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാകും. ഇതിന്…

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാം!

വാട്ട്സ് ആപ്പ് ഉപയോഗിക്കാത്തവരായി നമ്മുടെ ഇടയിലിപ്പോൾ ആരുമില്ല.ജോലി സംബന്ധമായ ആവശ്യങ്ങൾക്ക് വേണ്ടി വാട്ട്സ് ആപ്പ് അക്കൗണ്ട് ഡെസ്ക്ക് ടോപ്പിലും ഉപയോഗിക്കാറുണ്ട്.എന്നാൽ ഒരേ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാൻ കഴിയാറില്ല. ഇപ്പോളിതാ വാട്ട്സ് ആപ്പിന്റെ പുതിയ ഫീച്ചറിൽ ഒന്നിലധികം ഫോണുകളിൽ ഒരേ വാട്ട്സ് ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയുന്ന സംവിധാനം ഉടനെയെത്തും. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ…

ഫാർമസിസ്റ്റ് ഒഴിവ്

ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഈവനിംഗ് ഒ.പിയിൽ ഫാർമസിസ്റ്റിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – സർക്കാർ അംഗീകൃത ഡിഫാം / ബിഫാം. പ്രായപരിധി 50. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് ആറിന് രാവിലെ 11 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ എത്തണം. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ…

‘ഒടിയന്റെ’ ഹിന്ദി പതിപ്പിന് ഗംഭീര വിജയം

മലയാളത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഒടിയന്റെ ഹിന്ദി പതിപ്പിനും വൻ വരവേൽപ്പ്. ആര്‍ആര്‍ആര്‍ സിനിമയുടെ ഹിന്ദി വിതരണാവകാശം ഏറ്റെടുത്ത പെന്‍ മൂവിസാണ് ‘ഒടിയന്‍’ ഹിന്ദി പതിപ്പിന്റെ വിതരണാവകാശവും നേടിയിരിക്കുന്നത്. ചിത്രം പുറത്തിറങ്ങി എട്ട് ദിവസം പിന്നിടുമ്പോൾ ഇതിനോടകം 62 ലക്ഷം പേരാണ് ചിത്രം കണ്ടത്. ഒടിയൻ’ ചിത്രത്തിന്റെ അവകാശം പെന്‍ സിനിമാസ് ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും…

കൊടും ചൂട്; മഹാരാഷ്ട്രയില്‍ മരിച്ചത് 25 പേര്‍

മഹാരാഷ്ട്രയില്‍ കടുത്ത ചൂടിൽ ഈ വര്‍ഷം മരിച്ചത് 25 പേര്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ 374 ൽ കൂടുതൽ ആളുകൾക്കാണ് ഹീറ്റ് സ്ട്രോക്ക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ആറ് വര്‍ഷത്തിനുള്ളിൽ ചൂടുകാരണം മരണപ്പെടുന്നവരുടെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയത് വിദര്‍ഭയിലാണ്. 15…

നാല് പേർ കൂടി മരിച്ചു

സൗദിയിൽ കോവിഡ്​ ബാധിച്ച്​ നാല് മരണം കൂടി റിപ്പോർട്ട്​ ​ചെയ്​തു. പുതുതായി 128 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,238 ഉം രോഗമുക്തരുടെ എണ്ണം 741,906 ഉം ആയി. രാജ്യത്തെ ആകെ മരണം 9,093 ആയി. നിലവിൽ 3,239 പേർ…

ഷവ‍ർമ്മ നിർമ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരും

സംസ്ഥാനത്ത് ഷവർമ്മ നിർമാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികൾക്ക് സൗജന്യചികിത്സ നൽകുമെന്നും ആരോ​ഗ്യമന്ത്രി അറിയിച്ചു. അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് പൊലീസ്…

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സിസ്റ്റർ ആൻഡ്രേയുടെ ആരോഗ്യ രഹസ്യം!

118 വയസ്സുള്ള ഫ്രാൻസിലെ സിസ്റ്റർ ആൻഡ്രോയെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ഗിന്നസിന് ഉടമയാണ് ആൻഡ്രേ. ഈ പ്രായത്തിലും ആൻഡ്രേ ഇത്ര ആരോഗ്യവതിയായി നിൽക്കുന്നതിന്റെ പിന്നിലെ രഹസ്യമെന്തെന്ന് ചോദിക്കുന്നവരാണ് കൂടുതലും. കഴിഞ്ഞ 12 വർഷമായി ഫ്രാൻസിലെ ടൂലണിലെ ഒരു നഴ്സിങ്ങ് ഹോമിലാണ് സിസ്റ്റർ കഴിയുന്നത്. സിസ്റ്റർ ആൻഡ്രേയുടെ ദീർഘായുസ്സിന്റെ…

ഷവര്‍മ എങ്ങനെ വിഷമാകും ?

അങ്ങ് തുർക്കിയിൽ നിന്ന് വന്നതാണെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങൾ ഷവർമ. ഡോണർ കബാബ് എന്ന് അറിയപ്പെടുന്ന ഷവർമ കേരളത്തിലും സൂപ്പർ ഹീറോയാണ്. ഏതൊരു മലയാളിയുടെ ഇഷ്ട ഭക്ഷണ ലിസ്റ്റിൽ ഷവർമയുണ്ടാകും. അറേബ്യന്‍ നാടുകളുമായുള്ള നമ്മുടെ അടുത്ത വിനിമയത്തെത്തുടര്‍ന്നാണ് അവിടങ്ങളില്‍ പ്രചാരമുള്ള ഷവര്‍മ ഇവിടെ സൂപ്പർ ഹിറ്റായത്. ഷവർമയിൽ ഉപയോഗിക്കുന്ന ചിക്കൻ മുതൽ ഭക്ഷണ പ്രേമികളുടെ ഇഷ്ട…

റിഫയുടെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യും

പ്രശസ്ത വ്ളോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നു ദുബായിയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താനാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് കോഴിക്കോട് ആർഡിഒയ്ക്ക് പോലീസ് അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപടികൾ പോസ്റ്റുമോർട്ടം നടപടികൾ സ്വീകരിക്കും. റിഫയുടെ ബന്ധുക്കളുടെ പരാതിയുടെ പശ്ചാത്തലത്തിലാണ് പോലീസിന്‍റെ നടപടി. മരണത്തില്‍…

ഷവര്‍മ കഴിച്ച ഒരു കുട്ടിയുടെ നില കൂടി ഗുരുതരം

ചെറുവത്തൂരില്‍, ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു കുട്ടിയുടെ കൂടി നില ഗുരുതരമായി തുടരുന്നു. ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ 16 കാരിയായ ദേവനന്ദ കഴിഞ്ഞ ദിവസം രാത്രി മരണപ്പെട്ടിരുന്നു. 32 പേരെയാണ് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയും ദേഹാസ്വാസ്ഥ്യം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇതില്‍ 30 പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും രണ്ട് പേര്‍ ചെറുവത്തൂര്‍ ആരോഗ്യ…

റഷ്യയെ പൂട്ടാൻ അമേരിക്ക

റഷ്യയ്ക്കെതിരെ ചെറുത്തുനിൽപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയും സംഘവും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയെ സന്ദർശിച്ചു. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായി ഐക്യരാഷ്ട്ര സംഘടന മുൻകയ്യെടുത്തുള്ള രക്ഷാദൗത്യം പുരോഗമിക്കുന്നു. അമേരിക്ക അടിയുറച്ച് യുക്രെയ്നിനൊപ്പമുണ്ടെന്ന സന്ദേശം ലോകത്തിനു നൽകാനായിരുന്നു യാത്രയെന്ന് കീവിൽനിന്നു മടങ്ങി പോളണ്ടിലെത്തിയ ശേഷം പെലോസി പറഞ്ഞു. യുക്രെയ്നിന്…

പൊലീസുകാരൻ തൂങ്ങിമരിച്ചു

പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

മന്ത്രിയുടെ വാദം തള്ളി WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് WCC. എന്നാൽ റിപ്പോർട്ട് പരസ്യപ്പെടുത്താൻ WCC ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടിലെ ശുപാർശ നടപ്പിലാക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും നിയമമന്ത്രി പി രാജീവ് വ്യക്തമാക്കി. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും അന്വേഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കരുതെന്ന് WCC ആവശ്യപ്പെട്ടുവെന്നും താനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് WCC ഇക്കാര്യം ആവശ്യപ്പെട്ടതെന്നും…

വീണ്ടും ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപ. ഗ്രാം വില 20 രൂപ കുറഞ്ഞ് 4720 ആയി. കഴിഞ്ഞ മാസത്തിന്റെ പകുതിയില്‍ ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 39,880 രൂപയാണ് ആ മാസത്തെ ഏറ്റവും…

പതിനേഴുകാരനെ ഇടിച്ചു കൊന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ പതിനേഴുകാരൻ മരിച്ചു. കൈത്തണ്ടയിലെ ബാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥികൾ തമ്മിലുള്ള അടിയിൽ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു….

ആരാണ് ആ ‘പുഴു’ ?

നിഗുഢതകൾ നിറച്ച മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം പുഴുവിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നു. ഓരോ ഡയലോഗിലും അവതരണത്തിലും സസ്പെൻസ് നിറച്ച് ട്രെയിലർ സിനിമയ്ക്കുള്ള കാത്തിരിപ്പിൽ ആകാംഷ നിറയ്ക്കുന്നു. ‘പക്ഷേ ഏഴാം നാൾ കഥ പറയാൻ ഒരു വിശിഷ്ട അതിഥി വന്നു.. ഒരു പുഴു’ എന്ന് പറഞ്ഞു കൊണ്ട് നിർത്തുന്ന ഒന്നേക്കാൽ മിനുട്ട് ദൈർഘ്യമുള്ള ട്രെയിലർ…

ഐ.സി.സിയ്ക്ക് എന്താണ് അധികാരം ; വിജയ് ബാബുവിനെ അനുകൂലിച്ച് സിദ്ദിഖും ഉണ്ണി മുകുന്ദനും

അമ്മയിൽ വിജയ് ബാബുവിനെതിരെ കത്തികയറുമ്പോൾ നടൻ സിദ്ദിഖും ഉണ്ണി മുകുന്ദനും രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ്. വിജയ് ബാബുവിനെതിരെ നടപടിയെടുക്കാൻ അമ്മ ഐ സി സി ക്ക് എന്ത് അധികാരമുണ്ടെന്നാണ് സിദ്ദിഖ് ചോദിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിജയ് ബാബുവിനെതിരെ പെട്ടന്നൊരു നടപടി വേണ്ടെന്നാണ് ഉണ്ണി മുകുന്ദന്‍ അഭിപ്രായപ്പെട്ടത്. തനിക്കെതിരെയും ഇത്തരത്തിലൊരു കേസുണ്ട്. അത് താന്‍ അനുഭവിക്കുകയാണ്….

ഇത്തരത്തിൽ തുടരാനാകില്ല; ‘അമ്മ’യുടേത് തെറ്റായ നടപടിയെന്ന് മാല പാർവതി

അമ്മയിലെ ഇന്റേണൽ കംപ്ലെയിന്റ് കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി നടി മാല പാർവതി. അമ്മ സംഘടന വിജയ് ബാബുവിനെതിരെ നടപടിയെടുക്കണം. ഇരയുടെ പേര് വെളിപ്പെടുത്തിയതിൽ നടപടി എടുക്കാൻ അമ്മ സംഘടനയ്ക്ക് ഉത്തരവാദിത്തമുണ്ട്. നിലവിൽ എടുത്തത് അച്ചടക്ക നടപടിയാവില്ല. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും മാറ്റണമെന്നാണ് ഐസിസി ആവശ്യപ്പെട്ടത്. എന്നാൽ വിജയ് ബാബു…

സൈനികൻ ട്രെയിൻ തട്ടി മരിച്ചു

സൈനികൻ ട്രെയിൻ തട്ടി മരിച്ചു. പത്തനാപുരം നെടുവണ്ണൂർ സ്വദേശി അനീഷ് (36) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊല്ലം – ചെങ്കോട്ട പാതയിൽ ആവണീശ്വരത്താണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download…