Flash News
Archive

Day: May 4, 2022

കോൺ​ഗ്രസുകാരെ അടിച്ചുകൂട്ടി സിപിഐ

  ആലപ്പുഴയിൽ കോൺ​ഗ്രസ്-സിപിഐ സംഘർഷം. ചാരുമ്മൂട്ടിലുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർക്കും 12 കോൺ​ഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. കോൺ​ഗ്രസ് ഓഫീസിന് സമീപത്തെ കൊടി നീക്കം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം കയ്യാങ്കളിയിൽ അവസാനിക്കുകയായിരുന്നു. സിപിഐ പ്രവർത്തകർ കല്ലെറിഞ്ഞെന്നും പോലീസ് ഇടപെട്ടില്ലെന്നും കോൺ​ഗ്രസ് ആരോപിച്ചു.

ഭൂമി തിരിച്ചു നല്‍കി ഗവാസ്‌കര്‍

  സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമി തിരിച്ചു നൽകി മുന്‍ ഇന്ത്യന്‍ നായകന്‍ സുനിൽ ഗാവസ്കർ. 33 വർഷം മുമ്പ് ക്രിക്കറ്റ് അക്കാദമി തുടങ്ങാനാണ് മഹാരാഷ്ട്ര സർക്കാർ ബാന്ദ്രയിൽ ഗാവസ്കറിന് ഭൂമി നൽകിയത്. എന്നാൽ ഇതുവരെ അക്കാദമി തുടങ്ങാത്തതിനെ അടുത്തിടെ മഹാരാഷ്ട്ര ഭവന നിർ‍മ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാധ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാവസ്കർ…

പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

  കൂട്ടബലാത്സം​ഗ ഇരയെ പീഡിപ്പിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ലളിത്പൂരിൽ ബലാത്സംഗത്തിനിരയായി പരാതി പറയാനെത്തിയ 13കാരിയെ സ്റ്റേഷനിനുള്ളിൽവെച്ച് പൊലീസുകാരൻ പീഡിപ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. കുറ്റാരോപിതനായ സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജിനെയാണ് അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരമാണ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുള്ളതെന്നും പെൺകുട്ടിയെ ആദ്യം ബലാത്സം​ഗം ചെയ്ത മൂന്ന് പേർ പിടിയിലായിട്ടുണ്ടെന്നും ലളിത്പൂർ പൊലീസ് പറഞ്ഞു.

വീണ്ടും പോലീസ് വേഷത്തിൽ ടൊവിനൊ തോമസ്

കൽക്കിയ്ക്ക് ശേഷം വീണ്ടും പോലീസ് വേഷത്തിൽ ടൊവിനോ തോമസ്. ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിലാണ് ടൊവിനോ പോലീസ് വേഷത്തിൽ എത്തുന്നത്. ജിനു.വി എബ്രഹാം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ യുവനടി ആദ്യ പ്രസാദും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രമായാണ് ആദ്യയെത്തുന്നത്….

ബീസ്റ്റ് നെറ്റ്ഫ്ലിക്സിൽ

തിയേറ്ററുകളെ ആഘോഷമാക്കിയ വിജയ് ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സിലും,സൺ നെക്സ്സ്റ്റിലുമാണ് ചിത്രം റിലീസിന് എത്തുന്നത്. തിയറ്ററിൽ റിലീസായി ഒരു മാസം തികയുന്നതിന് മുൻപാണ് ഒടിടിയിൽ എത്തുന്നത്. നെൽസൺ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രിൽ 13നാണ് തിയറ്ററിലെത്തിയത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന് ആരാധകരെ അത്രകണ്ട് തൃപ്തിപ്പെടുത്താനായില്ല. റോ ഉദ്യോഗസ്ഥാനായിട്ട്…

ഡയറക്ടര്‍ തസ്തികയിൽ ഒഴിവ്

കേരളസര്‍വകലാശാല പാളയം ക്യാമ്പസിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക്കേഷന്‍സ് (പ്രകാശന വിഭാഗം) – ല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.താല്‍പ്പര്യമുളള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www. recruit.keralauniversity.ac.in ല്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2022 മെയ് 11. വിശദവിവരങ്ങള്‍ക്ക്…

ബിഗ് ബോസിൽ ലിപ് ലോക്കോ?

ഓരോ ദിനങ്ങളും പിന്നിടുമ്പോഴും ബിഗ് ബോസ് കൂടുതൽ സങ്കീർണതകളിലൂടെ കടന്നു പോകുകയാണ്. ഇപ്പോളിതാ ബിഗ് ബോസ് വീട്ടിൽ ലിപ് ലോക്കോ എന്ന അത്ഭുതത്തിൽ ചോദിക്കുകയാണ് ബിഗ് ബോസ് പ്രേക്ഷകർ.പെരുന്നാൾ ദിവസം ബിഗ് ബോസ് വീട്ടിൽ ട്രൂത്ത് ആൻഡ് ഡെയര്‍ കളിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ജാസ്മിന് കിട്ടിയ ഡെയർ അഖിലിന് ലിപ്…

ഈ യുവതാരം ആര്?

ഈ കുട്ടിതാരം ആരെന്ന് മനസ്സിലായോ? കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഈ ചിത്രം ആരുടെയാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ജൂൺ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സർജാനോ ഖാലിദാണ് ആ കുട്ടിതാരം.പിതാവിനൊപ്പമുള്ള കുട്ടിക്കാലചിത്രമാണ് സർജാനോ പങ്കുവച്ചിരിക്കുന്നത്.നോൺസെൻസിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സർജാനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജൂണിലെ കാമുകവേഷം സർജാനോയ്ക്ക് ഏറെ ശ്രദ്ധ നേടി…

അന്യത്ര സേവന നിയമനം

സംസ്ഥാന ന്യൂനപക്ഷ കമ്മിഷനിൽ ഓഫീസ് അറ്റൻഡന്റ് കം ഡ്രൈവർ (ഒഴിവ് -2), പി.എ. ടു ചെയർമാർ (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ. പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന…

കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്

ആലപ്പുഴയിൽ കാർ അപകടത്തിൽ അഞ്ചുപേർക്ക് പരുക്ക്. തകഴി കേരളമംഗലം ജംക്ഷന് സമീപമാണ് സംഭവം. കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചുപേർക്ക് പരുക്കേറ്റു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

വാഹനാപകടങ്ങള്‍ സ്മാര്‍ട്ട് ആപ് വഴി റിപ്പോര്‍ട്ട് ചെയ്യാം

രാജ്യത്ത് വാഹനാപകടങ്ങള്‍ സംഭവിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പുതിയ സ്മാര്‍ട്ട് ആപ്ലിക്കേഷനുമായി കുവൈറ്റ്. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി സ്മാര്‍ട്ട്‌ഫോണുകളില്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതിന് ഇന്ത്യയില്‍ അഫയേഴ്‌സ് ആന്റ് ഡിഫന്‍സ് കമ്മിറ്റി അംഗീകാരം നല്‍കി. ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അപകടം സംഭവിച്ച വാഹനത്തിന്റെ ഫോട്ടോയെടുത്ത ചെറിയ അപകടങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ്. കൂടാതെ അപകടം സംഭവിച്ച…

ഒമൈക്രോണ്‍ വ്യാപനം, ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി മെട്രോ സ്‌റ്റേഷനുകളും സ്‌കൂളുകളും ഹോട്ടലുകളും അടച്ചു. 2.1 കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തില്‍ പ്രതിദിനം കോവിഡ് ടെസ്റ്റ് നടത്താന്‍ ഉത്തരവിട്ടു. ചൈനയുടെ വാണിജ്യ തലസ്ഥാനമായ ഷാങ്ഹായ്ക്ക് പിന്നാലെ ബീജിംഗിലും കോവിഡ് പിടിമുറുക്കുകയാണ്. പുതുതായി 53 പേര്‍ക്കാണ് വൈറസ്…

ഈ യുവതാരം ആര്?

ഈ കുട്ടിതാരം ആരെന്ന് മനസ്സിലായോ? കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായ ഈ ചിത്രം ആരുടെയാണെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ജൂൺ, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സർജാനോ ഖാലിദാണ് ആ കുട്ടിതാരം.പിതാവിനൊപ്പമുള്ള കുട്ടിക്കാലചിത്രമാണ് സർജാനോ പങ്കുവച്ചിരിക്കുന്നത്.നോൺസെൻസിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സർജാനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ജൂണിലെ കാമുകവേഷം സർജാനോയ്ക്ക് ഏറെ ശ്രദ്ധ നേടി…

തുപ്പല്‍ കൊണ്ട് ഫോൺ അണ്‍ലോക്ക് ചെയ്താലോ ?

ഇന്ന് സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരായി ആരും തന്നെയില്ല. ചിലപ്പോൾ നിങ്ങളുടെ ലോക്ക് നമ്പർ ലോക്ക് ആയിരിക്കാം ചിലപ്പോൾ പാറ്റേണയിരിക്കാം അല്ലേൽ ഫിംഗർ പ്രിന്റോ അല്ലെങ്കിൽ ഫേസ് ലോക്ക് ആവാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. അത് എന്ത് തരം അണ്‍ലോക്ക് ആണെന്ന നിങ്ങൾ ചിന്തിച്ചു…

വിജയ് ബാബു ചെയ്ത തെറ്റുകൾ എന്തൊക്കെ ?

വിജയ് ബാബു നിങ്ങൾ സ്വയം ഇരയെന്ന് വിളിക്കുന്നു.നിങ്ങൾക്ക് ഇര എന്ന വാക്കിന്റെ അർത്ഥം അറിയുമോ? സമൂഹ മാധ്യമങ്ങളിൽ വിജയ് ബാബുവിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്.മലയാള സിനിയിലെഅഴിച്ചുപണിയ്ക്ക് പോലും കാരണമാവുന്ന രീതിയിലാണ് വിജയ് ബാബു വിവാദം വഴിവയ്ക്കുന്നത്. ഇപ്പോഴും വളരെ നിഷ്കളങ്കമായി വിജയ് ബാബു ചെയ്ത തെറ്റ് എന്തെന്ന് ചോദിക്കുന്നവരുണ്ട്. അവർക്ക് ക്രൈമിന്റെ ആഴം…

കൊറോണ വൈറസ് വായുവിലൂടെ പടരുമെന്ന് പഠനം

കൊറോണ വൈറസിന്റെ വ്യാപനത്തിന് പിന്നിലെ കാരണം അവ്യക്തമായി തന്നെ തുടരുകയാണ്. വൈ‌റസ് പ്രതലങ്ങളിൽ നിന്ന് പടരുമെന്നാണ് മുമ്പ് കരുതിയിരുന്നത്. വായുവിലെ കൊറോണ വൈറസ് കണങ്ങളിലൂടെ രോ​ഗം പടരുന്നുണ്ടെന്നതിന് തെളിവുകൾ കുറവായിരുന്നു. എന്നാലിപ്പോൾ വായുവിലൂടെ കോവിഡ് പകരാനുള്ള സാധ്യതയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാസ്ക് ധരിച്ച രാജ്യങ്ങളിലെ ആളുകളിൽ വൈറസ് വ്യാപനം കുറവായിരുന്നെന്ന് വിദ​ഗ്ധർ കണ്ടെത്തി. ഹൈദരാബാദിലെയും മൊഹാലിയിലെയും ആശുപത്രികളുമായി…

‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കില്ല മോനേ’,പ്രതികരിച്ച് ടിനി ടോം

വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപി അമ്മ സംഘടനയിലേക്ക് തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് സംഘടനയിലെ മറ്റു അംഗങ്ങൾ.പൊന്നാട അണിയിച്ചുകൊണ്ട് സുരേഷ് ഗോപിയെ വരവേറ്റ ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. സുരേഷ് ഗോപിയുമായി ചിത്രങ്ങൾ പങ്കുവച്ച ടിനി ടോമിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസ കമന്റുകൾ ഉയർന്നു വന്നിരുന്നു. ‘അമ്മയില്‍ ചാണകം വീണു’, ‘ചാണകം അകത്തുകേറി’ എന്നിങ്ങനെ തുടങ്ങുന്ന കമന്റുകളാണ്….

വീണ്ടും ഇടിഞ്ഞ് സ്വർണ വില

സ്വർണം വാങ്ങാൻ നിൽക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. സ്വർണ വിലയിൽ കുറവ്. പവന് 160 രൂപയാണ് താഴ്ന്നത്. ഒരു പവന്റെ വില 37,600 രൂപയും ഗ്രാം വില 20 രൂപ കുറഞ്ഞ് 4700 ആയി.കഴിഞ്ഞ ദിവസം അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിലെ ഇടിവ് ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമായി. ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്ന്…

നെഗറ്റീവ് എന്നു പറയുമ്പോള്‍ അയാള്‍ക്കൊരു ന്യായമുണ്ടാവില്ലേ..?; മമ്മൂട്ടി ചോദിച്ചു

മമ്മൂട്ടി നായകനായി എത്തുന്ന പുഴുവിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകർ. സസ്‍പെൻസ് നിറച്ച ട്രെയിലറിനും ടീസറിനും പിന്നാലെ സിനിമ മെയ് 13ന് തിയേറ്ററുകളിലെത്തുംമമ്മൂട്ടിയുടെ വ്യത്യസ്തമായ അഭിനയ മികവ് കാണാൻ കഴിയും പുഴുവിലൂടെയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു.  ഇപ്പോഴിതാ പുഴുവിലെ കഥാപാത്രമായി മമ്മൂട്ടി എത്തിയ കഥ പറയുകയാണ് സംവിധായകനും പുഴുവിന്റെ സഹ തിരക്കഥാകൃത്തുമായ ഹര്‍ഷദ്. ഹര്‍ഷദിന്റെ കുറിപ്പിന്റെ പൂര്‍ണ…

ശ്രീനിവാസൻ ആരോഗ്യവാൻ ;പുതിയ ഫോട്ടോ വേദനയാവുന്നുവെന്ന് പ്രേക്ഷകർ

ആശുപത്രിയിൽ കിടക്കയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു.അദ്ദേഹം പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം പറയുന്നു. ചിരിച്ചുകൊണ്ട് കൈയുർത്തി കാണിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ കാണുമ്പോൾ സന്തോഷമാവുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ലുക്ക് മൊത്തം മാറിയെന്ന വേദനയും പ്രേക്ഷകർ പങ്കുവയ്ക്കുന്നു. വൈറലായ ചിത്രത്തിൽ ഭാര്യ വിമലയും ശ്രീനിവാസനോടൊപ്പം ഉണ്ട്.പഴയതുപോലെയാകാൻ ഇനിയും…

ഉർവശി,ഐശ്വര്യ,പാർവതി,ലിജോമോൾ,രമ്യ; ശക്തമായ പെണ്ണുങ്ങളുടെ കഥ ‘ഹർ’

ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ തുടങ്ങി ശക്തമായ വ്യത്യസ്തമായ പെണ്ണുങ്ങളുടെ കഥ പറയുന്ന ‘ഹർ’ വരുന്നു. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ,രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. നിർമ്മാണം അനീഷ് എം. തോമസ്, തിരക്കഥ അർച്ചന വാസുദേവ് ​​എന്നിവർ നിർവ്വഹിക്കുന്നു….

അക്ഷയ തൃതീയ ദിനത്തിൽ 4,000 കിലോയുടെ സ്വർണം വിറ്റു

അക്ഷയ തൃതീയ ദിനത്തിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം വന്നു ചേരും. അതുകൊണ്ട് തന്നെ ഇന്നലെ അക്ഷയ തൃതീയ ദിവസം സംസ്ഥാനത്ത് ഏകദേശം 4,000 കിലോയുടെ സ്വര്‍ണവിൽപ്പന നടന്നെന്ന് റിപ്പോർട്ട്.കേരളത്തിൽ ഏകദേശം 2000 – 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചു. ഇന്നലെ…

എന്താണ് ഷിഗെല്ല?

ഷിഗെല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം , കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്….

‘അമ്മ’യില്‍ നിന്ന് ഒന്ന് ഒഴിവാക്കിത്തരണമെന്ന് നടൻ

താരസംഘടന അമ്മയില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച പത്ത് ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും ‘അമ്മ’യുടെ പ്രസിഡന്റിനേയും സെക്രട്ടറിയേയും മറ്റ് അംഗങ്ങളേയും അഭിസംബോധന ചെയ്ത് എഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെടുന്നു. ആരോഗ്യ ഇന്‍ഷൂറന്‍സ് തുടങ്ങിയ എല്ലാ അവകാശങ്ങളില്‍ നിന്നും തന്നെ…