Flash News
Archive

Day: May 7, 2022

43 ലക്ഷം തട്ടിപ്പ് ;പരാതിക്കാരന് മീൻ നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

43 ലക്ഷം രൂപ തട്ടിയെടുത്തതെന്ന പരാതിയിൽ പ്രതികരണവുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. മൂവാറ്റുപുഴ സ്വദേശിയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. താന്‍ ആരെയും വഞ്ചിച്ചിട്ടില്ലെന്നും 43 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനുള്ള മീന്‍ പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ധര്‍മജന്‍ പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ധര്‍മജന്റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം…

ഫുൾ പവറിൽ വിനായകനും ഷൈനും

വിനായകൻ,ഷൈൻ ടോം ചാക്കോ,ദേവ് മോഹൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രം പന്ത്രണ്ടിന്റെ ട്രെയിലർ പുറത്ത്. ചിത്രത്തിന്റെ ട്രെയിലറിൽ ഗംഭീര പ്രകടനമാണ് വിനായകനും ഷൈനും കാഴ്ചവയ്ക്കുന്നത്. ചിത്രത്തിനായുള്ള പ്രതീക്ഷയിലാണ് ആരാധകർ.ചിത്രം ജൂൺ 10 ന് പ്രേക്ഷകരിലേക്ക് എത്തും.ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ…

കടുത്ത പീഡനം, മണം നഷ്ടപ്പെട്ടുവെന്ന് നടി

തനിക്ക് മണം തിരിച്ചറിയാനുള്ള കഴിവ് നഷ്ടമായെന്ന് നടി പൂനം പാണ്ഡെ. തന്റെ മുൻ ഭർത്താവ് സാം ബോംബയിൽ നിന്ന് നേരിടേണ്ടിവന്ന കൊടിയ പീഡനം മൂലമാണ് തനിക്ക് മണം നഷ്ടപ്പെട്ടെന്നാണ് നടി ഇപ്പോൾ തുറന്നു പറയുന്നു. കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക് അപ്പിൽ മത്സരാർത്ഥിയായിരുന്നു പൂനം പാണ്ഡെ. പരിപാടിക്കിടയിൽ തനിക്കു നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം മനസു…

ഇതിപ്പോൾ ആളാകെ മാറിയല്ലോ ?

വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളി മനസുകളിൽ ഇടം പിടിച്ച ഗായികയാണ് അഭയ ഹിരണ്മയി.കോഴിക്കോട് നാടിന്റെ സൗന്ദര്യവും നന്മയും വിളിച്ചോതുന്ന ‘ഖൽബിലെ തേനൂറും കോയികോട് ‘ ഗാനത്തിന്റെ ശബ്ദമായി മാറി ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായിക കൂടിയാണ് അഭയ. മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പാർട്ണർ എന്ന നിലയിലും മലയാളികൾക്ക് അഭയ പ്രിയപ്പെട്ട…

മലയാളി നടിയുടെ പിറന്നാൾ കേക്കിന് വെളിച്ചം നൽകി വിജയ് !

മനോഹരം എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് അപർണ ദാസ്. മലയാളിത്തം തിളങ്ങുന്ന മുഖമെന്നതാണ് അപർണ ദാസിന് കൂടുതൽ സൗന്ദര്യം തോന്നിപ്പിക്കുന്നു. ഇപ്പോളിതാ നടിയുടെ പിറന്നാൾ ദിനത്തിൽ വിജയ് കേക്ക് മുറിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു. വിജയ് ചിത്രം ബീസ്റ്റ് സിനിമയിൽ അപർണ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വമ്പൻ കേക്കാണ് അപർണക്കായി ഒരുക്കിയിരുന്നത്….

ജീവിതം ദുരിതപൂർണമായെന്ന് നടി

വ്യത്യസ്ത സംസാര ശൈലി കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഒരാളാണ് മോളി കണ്ണമാലി. സൂപ്പർതാര ചിത്രങ്ങളിലെല്ലാം അഭിനയിച്ച മോളിയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. നേരത്തെ വെള്ളത്തിൽ വീട് മുങ്ങിപോയെന്ന് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിലൂടെ നടി സഹായം അഭ്യർത്ഥിച്ചിരുന്നു. ഇപ്പോളിതാ തന്റെ ജീവിതം ദൂരിതപൂർണതയിൽ എത്തിയത് എങ്ങനെയെന്ന് മോളി എങ്ങനെയെന്ന് ഇതാദ്യമായി തുറന്നു സംസാരിക്കുന്നു. സ്വകാര്യ ചാനലിലെ…

മന്ത്രിയുടെ കുളി തരംഗമാവുന്നു!

പലതരത്തിലുള്ള കുളികൾ കണ്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിയുടെ കുളി ഇതാദ്യമായി സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. യു.പി മന്ത്രി നന്ദ് ഗോപാൽ ഗുപ്ത തന്റെ ട്വിറ്റർ അക്കൗണ്ടിൽ പങ്കുവയ്ക്കുന്ന കുളി വീഡിയോകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച വിഷയം. ഒരു പ്രവർത്തകന്റെ വീട്ടിൽ വന്നു കുളിക്കുന്ന മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ബക്കറ്റിലേക്ക് ഒരാള്‍ ഹാന്‍റ്…

കണക്കുകള്‍ നിരത്തി നീതി ആയോഗ്

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കെ റെയില്‍ പറയുന്നതിനേക്കാള്‍ ഇരട്ടിത്തുക വേണമെന്ന് നീതി ആയോഗ്. 63,940 കോടി രൂപയെന്ന കെ റെയില്‍ ഡിപിആര്‍ എസ്റ്റിമേറ്റ് തള്ളിക്കൊണ്ടായിരുന്നു നീതി ആയോഗിന്റെ വിശദീകരണം. പദ്ധതി ചെലവ് ഏകദേശം 1.3 ലക്ഷം കോടി രൂപ വരുമെന്നാണ് നീതി ആയോഗിന്റെ കണക്കുകൂട്ടല്‍. ഡിപിആറില്‍ ഒരു കിലോമീറ്ററിന് 121 കോടി രൂപ ചെലവെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍…

ബസ് കൂലിയ്ക്ക് പോലും പൈസ ഇല്ലാത്ത എന്നെ മൂന്ന് രൂപയ്ക്ക് അവർ വിളിച്ചു!

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്നസെന്റ്. വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച അഭിനേതാവ്. ഇപ്പോളിതാ തന്റെ സിനിമ തുടക്ക സമയത്ത് ഉണ്ടായ ഒരു രസകരമായ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ്. സ്വകര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറയുന്നത്. ഇന്നസെന്റിന്റെ വാക്കുകൾ ‘സിനിമയില്‍ അവസരത്തിനായി അലഞ്ഞിരുന്ന കാലം. മദ്രാസിലെ ഉമാ ലോഡ്ജില്‍ താമസം. അന്ന്…

കാര്യവട്ടം ക്യാമ്പസിൽ അധ്യാപിക ഒഴിവ്

കേരളസര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലുളള കൊമേഴ്‌സ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ ആവശ്യമുണ്ട്. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 10 (വ്യാഴാഴ്ച) രാവിലെ 8.30 ന് സര്‍വകലാശാലയുടെ പാളയം ക്യാമ്പസില്‍ വച്ച് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകളും പകര്‍പ്പുകളുമായി എത്തിച്ചേരേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് www. keralauniversity. ac.in/jobs എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സംശയങ്ങള്‍ക്ക്: 9847678407 (സെക്ഷന്‍ ഓഫീസര്‍)….

റെഡ് കാർപ്പറ്റിൽ വച്ച് ജാക്കറ്റ് ഊരി; സോറിയാസിസ് പാടുകൾ കണ്ട് ഞെട്ടി ആരാധകർ

തന്റെ അസുഖം ആർക്കുമുന്നിലും മറച്ചുവയ്ക്കാനില്ലെന്ന് മോഡൽ കാര ഡെലിവീങ്‌. മെറ്റ് ഗാല 2022 ന്റെ റെഡ് കാർപ്പറ്റിലാണ് മോഡൽ തന്റെ ചുവന്ന ക്രോപ്പ്ഡ് ജാക്കറ്റും പാന്റുമായി എത്തിയത്. എന്നാൽ ചുവന്ന പരവതാനിയിൽ എത്തിയ കാര തന്റെ ജാക്കറ്റ് ഊരുകയായിരുന്നു. എന്നാൽ ഇത് കണ്ട് നിന്നവർ ഞെട്ടി. സ്വർണ നിറത്തിലുള്ള പെയിന്റ് ഉപയോഗിച്ച് സ്വകര്യ ഭാഗങ്ങൾ മറച്ചിട്ടുണ്ടെങ്കിലും…

പോക്സോ കേസ് ഇര മരിച്ചനിലയിൽ

ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ പോക്സോ കേസ് ഇര കുളത്തിൽ മരിച്ചനിലയിൽ. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് മുമ്പ് കുട്ടി പീഡനത്തിനിരയായത്. പ്രതി കുമളി സ്വദേശി ദിവസങ്ങൾക്കു മുമ്പ് അറസ്റ്റിലായിരുന്നു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

പുതിയ മാറ്റങ്ങളുമായി ഫോൺ പേ !

രാജ്യത്തെ മുൻനിര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഫോൺ പേ പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്നു. കഴിഞ്ഞ ഈ രണ്ടു വർഷത്തിനിടയിലാണ് ഡിജിറ്റൽ ട്രാൻസാക്ഷൻ നമ്മൾ ശീലമാക്കിയാൽ. ഇപ്പോൾ ഫോൺ പേ, ഗൂഗിൾ പേ ഇല്ലാത്തവരായി ആരും തന്നെയില്ല. ഇപ്പോളിതാ പുതിയൊരു മുന്നേറ്റത്തിനുള്ള ഒരുക്കത്തിലാണ് ഫോൺ പേ. നിലവിലുള്ള ജീവനക്കാരുടെ എണ്ണം 2,600 നിന്ന് 5,400 ഉയർന്നു. ഇതൊരു വലിയ…

18കാരന് ദാരുണാന്ത്യം;മരണകാരണം ഡി.ജെ മ്യൂസിക്കെന്ന്

വിവാഹപ്പാർട്ടിയിൽ ഡി.ജെ മ്യൂസിക്കിനിടെ 18കാരന് ദാരുണാന്ത്യം.സുഹൃത്തിന്റെ വിവാഹാഘോഷ വേളയിലായിരുന്നു പതിനെട്ടുക്കാരന്റെ മരണം. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി ലാല്‍ സിങ് ആണ് മരിച്ചത്. വിഡിയോ ചിത്രീകരിച്ചും നൃത്തം ചെയ്തുമെല്ലാം ഡി ജെ പാര്‍ട്ടി ആസ്വദിക്കുകയായിരുന്നു ലാല്‍. ഇതിനിടെ അപ്രതീക്ഷിതമായി ലാല്‍ ബോധരഹിതനായി നിലത്ത് വീണു. ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടേനിന്ന് കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി….

വാഹനാപകടം; ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ചു

മഥുരയിലെ യമുന എക്സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് പേർക്കു പരിക്കേറ്റു. ഏഴു പേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. മരിച്ചവരെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്, ഒരു വിവാഹത്തിൽ പങ്കെടുത്ത ശേഷം ഹർദോയിൽനിന്നു നോയിഡയിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്ന് പുലർച്ചെ അഞ്ചോടെ ഇവരുടെ കാർ ഒരു അജ്ഞാത വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ…

നയൻ‌താര-വിഘ്നേശ് വിവാഹം ജൂൺ 9ന്

കാത്തിരിപ്പുകൾക്ക് ഇനി വിരാമം. തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും വിവാഹതിയ്യതി പുറത്തുവിട്ടു.ജൂണ്‍ 9നായിരിക്കും വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ വച്ചായിരിക്കും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. എന്നാല്‍ വിവാഹവാര്‍ത്തയില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നുമുണ്ടായിട്ടില്ല.മാലി ദ്വീപില്‍ വച്ചായിരിക്കും വിവാഹ സത്കാരം നടക്കുകയെന്നും തമിഴ് മാധ്യമങ്ങള്‍…

ഉമ എത്തി,മമ്മൂക്കയെ കാണാൻ

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ ചൂടിലാണ് കേരളം. കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനെ പ്രഖ്യാപിച്ചതെല്ലാം വർത്തകളിലെല്ലാം നിറഞ്ഞു നിന്നിരുന്നു.ഇപ്പോഴിതാ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് മമ്മൂട്ടിയെ കാണാൻ എത്തി. ഇപ്പോഴിതാ നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടുകയാണ് ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര…

അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ജോസ്‌നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴുമാസം പ്രായമായ കുഞ്ഞിന് വളര്‍ച്ചാപ്രശ്‌നങ്ങള്‍…

ശ്രിയ ശരണിന്റെ കുഞ്ഞിനൊപ്പമുള്ള ഫോട്ടോകളും വീഡിയോകളും വൈറലാകുന്നു…

അഭിനയ മേഖലയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ ആരാധക വൃന്ദത്തെ നേടിയെടുക്കാൻ സാധിച്ച താരമാണ് ശ്രിയ ശരൺ. തെലുങ്ക് തമിഴ് ഹിന്ദി എന്നീ ഭാഷകളിൽ ആണ് താരം ഇതിനോടകം സിനിമകൾ ചെയ്തത്. ഓരോ സിനിമകളിലൂടെയും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പക്ഷേ താരം ആഗ്രഹിച്ചിരുന്നത് ഒരു നർത്തകി ആകാനായിരുന്നു….

അധ്യാപകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന വടക്കാഞ്ചേരി മോഡൽ റസിഡൻഷ്യൽ സ്കൂൾ (മലയാളം മീഡിയം), ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇംഗ്ലീഷ് മീഡിയം) എന്നിവിടങ്ങളിലേയ്ക്ക് ഈ അധ്യയന വർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 2022 ജനുവരി 1ന് 40 വയസ് കഴിയരുത്….

കുപ്പികൊണ്ട് ലൈംഗികമായി ഉപദ്രവിച്ചു; പ്രമുഖ നടനെതിരെ ഭാര്യ

ഹോളിവുഡ് താരം ജോണി ഡെപ്പ് തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് നടിയും മുൻ ഭാര്യയുമായ ആംബർ ഹെഡ്.ജോണി ഡെപ്പിനെതിരെ വിചാരണയ്ക്കിടെ ഗുരുതര ആരോപണമുന്നയിച്ച് ആംബർ ഹെഡ്. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും കൊല്ലാൻ ശ്രംമിച്ചെന്നും ആംബർ ഹെഡ് പൊട്ടിക്കരഞ്ഞു കോടതിയ്ക്ക് മുന്നിൽ പറഞ്ഞു കൊണ്ടു പറഞ്ഞു.നടി നേരിട്ട ക്രൂരതകൾ കേട്ട ഞെട്ടലിനാണ് സിനിമ ലോകം. 2015 ലാണ് ജോണി…

വീണ്ടും കുതിക്കാൻ പൊന്ന്

സ്വർണ വില വീണ്ടും ഉയർന്നു. കഴിഞ്ഞ ദിവസം സ്വർണ വില 240 രൂപ കുറഞ്ഞിരുന്നു ഇന്ന് അതെ അളവിൽ വീണ്ടും കൂടുകയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. ദീർഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാൻ തുടങ്ങിയത്. കൂടിയും കുറഞ്ഞതുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയുള്ളത്.സംസ്ഥാനത്ത് ഒരു ഗ്രാം 22…

ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. ബാര്‍ ഹോട്ടലുകളിലെ പരിശോധനയില്‍ പഴകിയ സാധനങ്ങള്‍ പിടിച്ചു. നഗരസഭാ ആരോഗ്യവിഭാഗമാണ് പരിശോധന നടത്തുന്നത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom