Flash News
Archive

Day: May 9, 2022

‘വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി’: വാർത്ത തെറ്റിദ്ധാരണാജനകം

വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്ന മന്ത്രിസഭ മുൻപാകെ സമർപ്പിക്കേണ്ട പ്രൊപ്പോസലുകൾ സമയപരിധിക്കുള്ളിൽ എപ്രകാരം തയ്യാറാക്കി സമർപ്പിക്കണമെന്ന് സൂചിപ്പിച്ച് നിലവിലെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന സർക്കുലർ ചീഫ് സെക്രട്ടറിമാർ പുറപ്പെടുവിക്കാറുണ്ട്. പുതിയ സർക്കുലറും അപ്രകാരമുള്ളതാണ്. വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ…

തൃശൂര്‍പൂരം ആരോഗ്യ സംവിധാനങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്

തൃശൂര്‍ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. പൂര നഗരി സന്ദര്‍ശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദര്‍ശനം കണ്ടു. തൃശൂര്‍പൂരത്തിന്റെ തയ്യാറെടുപ്പുകള്‍ മന്ത്രി ഭാരവാഹികളുമായി ചര്‍ച്ച ചെയ്തു. ഇത്തവണത്തെ തൃശൂര്‍ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ മന്ത്രി നേരില്‍ കണ്ട് ആശയവിനിമയം നടത്തി. തിരുവമ്പാടിയുടെ കരിമരുന്ന് വിസ്മയത്തിന് ഷീനയാണ് തിരികൊളുത്തുന്നത്….

ഇന്ന് 226 സ്ഥാപനങ്ങള്‍ പരിശോധിച്ചു: മന്ത്രി വീണാ ജോര്‍ജ്

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം…

ലാബ് ടെക്നീഷ്യൻ ഒഴിവ്

സർക്കാർ മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് യൂണിറ്റ് പ്രോജക്ടിൽ ലാബ് ടെക്നീഷ്യൻ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഒഴിവുകളുടെ എണ്ണം : ഒന്ന്. യോഗ്യത :സയൻസ് വിഷയങ്ങളിൽ 12-ാം ക്ലാസ് വിജയവും രണ്ട് വർഷത്തെ ഡിപ്ലോമയും (ഡി എം എൽ ടി അല്ലെങ്കിൽ പി എം ഡബ്ളിയു അല്ലെങ്കിൽ റേഡിയോളജി/റേഡിയോഗ്രഫി…

മഴയും പുഴയും കാടും വന്യജീവികളും; സിഷുവാങ്ബന കുറിച്ച് അറിയാം!

ചൈനയെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടോ? ചൈനയിലേക്ക് ഒരു യാത്രപോണമെന്നുണ്ടോ? മഴയും പുഴയും കാടും വന്യജീവികളുമുള്ള തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമാണ് ചൈനയിലെ സിഷുവാങ്ബന. ഗോത്രസംസ്കൃതിയും അവിടത്തെ ഒരു പ്രതേകത ആണ്. വിനോദസഞ്ചാരവും കൃഷിയും മത്സ്യബന്ധനവുമൊക്കെ വരുമാനമാർഗമായ ഒരു ജനസമൂഹത്തെയും കൂടുതലായറിയാം. ജൈവ വൈവിധ്യ സമ്പന്നമായ ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമാണ് സിഷുവാങ്ബന. സിഷുവാങ്ബനയുടെ കിഴക്ക്…

കൂടുതൽ സൗകര്യങ്ങളുമായി എമിറേറ്റ്സ്

യാത്രക്കാർക്ക് മറ്റൊരു യാത്രാനുഭവവുമായി പ്രീമിയം ഇക്കോണമി ക്യാബിൻ ക്ലാസ് ടിക്കറ്റുകൾ അടുത്ത മാസം മുതൽ ലഭ്യമാകുമെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ആഡംബര സീറ്റുകൾ, കൂടുതൽ ലെഗ്റൂം, ഡെഡിക്കേറ്റഡ് എയർപോർട്ട് സർവീസ് എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ ക്യാബിൻ ക്ലാസ് ഓഗസ്റ്റ് 1 മുതൽ ലണ്ടൻ, പാരീസ്, സിഡ്നി, ക്രൈസ്റ്റ് ചർച്ച് എന്നിവിടങ്ങളിലേക്കുള്ള ജനപ്രിയ എ380 റൂട്ടുകളിൽ…

വീഡിയോ ചതിച്ചു, പ്രവാസി അറസ്റ്റില്‍

ഒമാനില്‍ സ്വദേശിയെ മര്‍ദിച്ച കുറ്റത്തിന് പ്രവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെ ഇവ പൊലീസിന്റെ ശ്രദ്ധയില്‍പെടുകയായിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്. ഒരു ഒമാന്‍ പൗരനെ പ്രവാസി മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടുവെന്നും തുടര്‍ന്ന് പ്രവാസിയെ അറസ്റ്റ് ചെയ്‍തെന്നുമാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ…

ഫാഷൻ ഷോയിൽ താരമായി പാർവതി

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് പാർവതി ജയറാം. മലയാളികൾക്ക് പ്രിയപ്പെട്ട ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച അഭിനേത്രി. ജയറാമിനെ വിവാഹം ചെയ്തു പിന്നീട് സിനിമ മേഖലയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. എന്നാൽ മകൾ ചക്കിയുടെയെല്ലാം സോഷ്യൽ മീഡിയ ഇടങ്ങളിലൂടെ പാവതിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം ഫാഷൻ ഷോയിൽ തിളങ്ങിയിരിക്കുകയാണ് പാർവതി.കേരള ഗെയിംസിനോടനുബന്ധിച്ച്…

പ്രസവിച്ചു കിടക്കുന്ന ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യാൻ പണമില്ല; 400 രൂപ കടം വാങ്ങി ആ മഹാനടൻ

ഷോലെ എന്ന കൾട്ട് ക്ലാസ്സിക് ചിത്രത്തിലൂടെ വില്ലൻ വേഷത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് അംജദ് ഖാന്‍. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച സിനിമയിലൊന്നായി വിലയിരുത്തുന്ന ഷോലെ 1975 ലാണ് റിലീസ് ചെയ്തത്. അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, ഹേമമാലിനി, സഞ്ജീവ് കുമാര്‍, ജയ ബച്ചന്‍ അങ്ങനെ വന്‍ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. അദ്ദേഹം ജീവിച്ചിരിക്കുന്നില്ലെങ്കിൽ…

കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ 2203 ഒ​ഴി​വ്

കേ​ര​ള പോ​സ്റ്റ​ൽ സ​ർ​ക്കി​ളി​ൽ ആ​ർ.​എം.​എ​സ് ഉ​ൾ​പ്പെ​ടെ വി​വി​ധ ഡി​വി​ഷ​നു​ക​ളി​ലേ​ക്ക് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും , അ​സി​സ്റ്റ​ന്റ് ബ്രാ​ഞ്ച് പോ​സ്റ്റ്മാ​സ്റ്റ​ർ​മാ​രെ​യും. ഗ്രാ​മീ​ൺ ഡാ​ക് സേ​വ​ക​രെ​യും തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. ക​രാ​ർ അടിസ്ഥാനത്തിലാണ് നിയമനം. 2203 ഒ​ഴി​വു​കളാണുള്ളത്. പത്താംക്‌ളാസ്സ്/ തത്തുല്യം ആണ് യോഗ്യത. വി​ജ്ഞാ​പ​നം https://ift.tt/DHXKFfm എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകർ 10ാം ക്ലാ​സു​വ​രെ​യെ​ങ്കി​ലും പ്രാ​ദേ​ശി​ക/​മ​ല​യാ​ള​ഭാ​ഷ പ​ഠി​ച്ചി​രി​ക്ക​ണം. സൈ​ക്കി​ൾ/​മോ​ട്ടോ​ർ സൈ​ക്കി​ൾ/​സ്കൂ​ട്ട​ർ സ​വാ​രി അ​റി​ഞ്ഞി​രി​ക്ക​ണം….

വരന്റെ മുണ്ടെവിടെ? വിവാഹ വീട്ടിൽ കൂട്ടത്തല്ല്

വിവാഹത്തിന് ഷെർവാണി ധരിച്ചെത്തിയ വരൻ നേരിട്ടത് ക്രൂര പീഡനം.മധ്യപ്രദേശിലെ ​ഗോത്രസമുദായത്തിനിടയിലെ വിവാഹ ചടങ്ങിലാണ് മുണ്ട് ധരിക്കാതെ എത്തിയ വരന് നേരെ ബന്ധുക്കൾ അതിക്രമം അഴിച്ചുവിട്ടത്. വിവാഹ ചടങ്ങുകളിൽ വരൻ മുണ്ട് ധരിക്കണമെന്ന് വധുവിന്റെ വീട്ടുകാർ നിർബന്ധം പിടിച്ചതിനെത്തുടർന്നാണ് പ്രശ്നം തുടങ്ങിയത്. പിന്നീടത് കൂട്ടത്തല്ലായി. മധ്യപ്രദേശിലെ ധാർ ജില്ലയിലുള്ള മംഗ്‌ബെദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ​ ഗോത്രത്തിന്റെ…

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഒഴിവ്

വനം വന്യജീവി വകുപ്പിലെ ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പി. എസ്.സി അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍ 92/2022(പാര്‍ട്ട് -1, 60%പൊതു വിഭാഗം )93/2022 (പാര്‍ട്ട് -2 40% ഒഴിവിലേക്ക് വനം വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാര്‍ക്കായി സംവരണം ചെയ്തത്). ഓരോ ജില്ലയിലേക്കും അതതു ജില്ലയില്‍നിന്നുള്ള…

പിറന്നാൾ സമ്മാനമായി ശൗചാലയം നൽകി നടൻ !

സുഹൃത്തിന്റെ പിറന്നാൾ ദിനത്തിൽ നിങ്ങൾ സമ്മാനം നൽകാറുണ്ടോ? വിലപിടിപ്പുള്ള പല സാധനങ്ങളും നിങ്ങൾ സമ്മാനമായി നൽകാറുണ്ട് എന്നാൽ ശൗചാലയം സമ്മാനം നൽകുന്ന ഒരു സുഹൃത്തിനെ നിങ്ങൾ ആദ്യമായായിരിക്കും കാണുന്നത്. ഇത് ബോളിവുഡ് നടൻ റയാൻ റെയ്നോൾഡ്സ് തന്റെ ഉറ്റ സുഹൃത്തിന് നൽകിയ പിറന്നാൾ സമ്മാനം ശൗചാലയമാണ്. ഫുട്ബോൾ ലീഗ് ടീം റെക്സം എഫ്സിയുടെ ഉടമയായ റോബ്…

സോനാക്ഷിയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ? കൈയിൽ മോതിരം,ഫോട്ടോയിൽ മറ്റൊരാൾ !

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട അഭിനേത്രി സോനാക്ഷി സിൻഹയുടെ വിവാഹ നിശ്ചയം കഴിഞ്ഞോ എന്നാണ് ആരാധകർ ചോദിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങൾ പ്രേക്ഷകരെ കൂടുതലാ ആകാംഷയിലേക്ക് എത്തിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിൽ സോനാക്ഷി ധരിച്ച വജ്ര മോതിരവും ഫോട്ടോയിൽ ഒരാളുടെ ഫോട്ടോ കട്ട് ചെയ്ത പോലെയിരിക്കുന്നതും പ്രേക്ഷകരെ കൂടുതൽ സംശയത്തിലേക്ക് എത്തിച്ചിരിക്കുകയാണ്….

മാതാ അമൃതാനന്ദമയിക്കൊപ്പം ഹോളിവുഡ് നടി

ലോകം മുഴുവൻ ഇന്നലെ മാതൃദിനം ആഘോഷിച്ചപ്പോൾ ഒരുപാട് ആരാധകരുള്ള പ്രശസ്ത ഹോളിവുഡ് താരം ഡെമിമൂർ മാതൃദിനം ആഘോഷിച്ചത് മാതാ അമൃതാനന്ദമയിക്കൊപ്പമാണ്. തന്റെ പെൺമക്കൾ അമ്മയുടെ കാൽകീഴിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്. ചിത്രത്തിന് നിറഞ്ഞ സ്വീകര്യതയാണ് ലഭിക്കുന്നത്. നടിയുടെ ഫോട്ടോയ്ക്ക് താഴെ നിരവധി മലയാളികളും കമന്റ് ചെയ്യുന്നുണ്ട്. നിങ്ങളുടെ ആത്മീയ ഗുരു അമൃതാനന്ദമയിയാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്.അമ്മയ്‌ക്കൊപ്പമുള്ള…

പഴകിയ മത്സ്യം പിടികൂടി, ഹോട്ടൽ പൂട്ടച്ചു

ആലപ്പുഴയിൽ ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. ഹരിപ്പാട്, ചേർത്തല, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്. ഹരിപ്പാട് നടത്തിയ പരിശോധനയിൽ കിലോ കണക്കിന് പഴകിയ മത്സ്യം പിടികൂടി. 25 കിലോ പഴകിയ മത്തിയാണ് ഹരിപ്പാട് നിന്നും പിടികൂടിയത്. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന മീൻ വിൽപ്പനക്കെത്തിച്ച ഉടനെ ഭക്ഷ്യ വകുപ്പ് പിടിക്കുകയായിരുന്നു. ഹരിപ്പാട്ടെ ദേവു ഹോട്ടൽ അടപ്പിച്ചു. വൃത്തിഹീനമായ…

വിനയ് മാധവന്റെ ക്രഷ് ആര്?

ബിഗ് ബോസ് വീട്ടിൽ കൂടുതൽ കളികൾക്ക് വേദിയായിരിക്കുകയാണ്. ഈ എലിമിനേഷനിൽ ആരും പോയിട്ടില്ലായിരുന്നു. രണ്ട് സർപ്രൈസ്‌ വൈൽഡ് കാർഡ് എൻട്രിയുമുണ്ട് ഈ ആഴ്ചയിൽ. റിയാസ് സലീമും വിനയ് മാധവുമാണ്. വിനയ് മാധവ് നടി പാർവതി നമ്പ്യാരുടെ സഹോദരൻ കൂടിയാണ്. ഹോട്ടല്‍ മാനേജറായി വര്‍ഷങ്ങളോളം ജോലി ചെയ്തതിനാല്‍ കിച്ചണ്‍ മാനേജ്‌മെന്റ് വിനയിന് എളുപ്പമായിരിക്കുമെന്നായിരുന്നു മോഹന്‍ലാലിന്റെ കമന്റ്. ബിഗ്…

ജോജുവിനെതിരെ കേസ് എടുക്കണമെന്ന് കെഎസ് യു

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു നടൻ ജോജു ജോര്‍ജിന്റെ റോഡ് ഷോ.വീഡിയോ നിമിഷ നേരം കൊണ്ട് കണ്ടുതീർത്തത് ലക്ഷങ്ങളാണ്. ജോജുവിനെ പുകഴ്ത്തി കൊണ്ട് എല്ലാവരും വീഡിയോ പങ്കുവച്ചപ്പോൾ ഒരു വിഭാഗം ആൾക്കാർ നടനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ വിഷയത്തിൽ ജോജുവിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത് കെഎസ് യു എന്ന…

ഒരു സ്ത്രീയെന്ന നിലയില്‍ പേടിയാണ്: പ്രമുഖ നടി

പീഡനക്കേസ് പെൺകുട്ടിയ്ക്ക് നൽകുന്ന ആഘാതം ഇതുവരെ മനസിലാക്കാൻ ആർക്കും പറ്റിയിട്ടില്ലെന്ന് നടി രഞ്ജിനി ഹരിദാസ്. നടി ആക്രമിക്കപ്പെട്ട കേസിൽ താൻ പൂർണമായി അതിജീവിതയ്‌ക്കൊപ്പമെന്ന് രഞ്ജിനി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്ന് രഞ്ജിനി പറയുന്നു. ‘നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം….

രാത്രി കഴിയാന്‍പറ്റുമോ? കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി

മലയാളികൾക്ക് സുപരിചിതയാണ് ജസീല പണ്‍വീര്‍. കന്നഡ ടെലിവിഷൻ താരമായ ജസീല മലയാളത്തിലെ സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നാൽ സ്റ്റാർ മാജിക് ഷോയിലൂടെയാണ് ജസീല മലയാളികൾക്ക് പ്രിയങ്കരിയായി മാറുന്നത്. അതുപോലെ നിലപാട് കൊണ്ടും വ്യത്യസ്തമായി നിൽക്കുന്ന അഭിനേത്രിയാണ് ജസീല. ഇപ്പോളിതാ തനിക്ക് നേരിട്ട് കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ജസീല. സ്വകര്യ ചാനലിലെ പരിപാടിക്കിടെയാണ്…

തൃക്കാക്കരയിൽ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് രാവിലെ 10 മണിയ്ക്കും, യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് രാവിലെ 11 നുമാണ് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കുക. ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ നാളെയാണ് പത്രിക സമര്‍പ്പിക്കുക. ബുധനാഴ്ചയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ…

തൃശൂര്‍ പൂരം വിളംബരം ഇന്ന്; രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ്

തൃശൂര്‍ പൂരം വിളംബരം ഇന്ന്. കുറ്റൂര്‍ നൈതലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂരംവിളംബരത്തിനു തുടക്കമാകും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റുക. രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തും. തെക്കേഗോപുര വാതില്‍ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. പിന്നീട് പുരവിളംബര നടത്തും….