വീട്ടമ്മയുടെ ജീവൻ രക്ഷിക്കാനായില്ല
കാട്ടാക്കടയിൽ വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. പോലീസ് ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദുർഗയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala
പുതിയ പ്രധാനമന്ത്രി ഉടൻ
ശ്രീലങ്കയിൽ ഒരാഴ്ചയ്ക്കകം പുതിയ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പ്രസിഡൻ്റ് ഗോതബായ. പുതിയ സർക്കാരും ഒരാഴ്ചയ്ക്കകം രൂപീകരിക്കും. ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഇതിലൂടെ പാർലമെൻ്റിന് കൂടുതൽ അധികാരങ്ങൾ നൽകുമെന്നും ഗോതബായ പറഞ്ഞു. എക്സിക്യൂട്ടീവ് പ്രസിഡൻസി പദവി റദ്ദാക്കുമെന്നും പ്രസിഡൻ്റ് വ്യക്തമാക്കി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡൻ്റ് ഗോതബായ. പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala
അബുദാബിയിൽ വൻ തീപിടുത്തം
അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ കാരവാനുകളിൽ വൻ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala
പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റിവെച്ചു. ഞായറാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വം ബോർഡുകളുടെ തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ രാത്രി നടക്കേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. വൈകീട്ട് വരെ കാര്യമായ ഭീഷണി മഴയുടെ കാര്യത്തിൽ ഉണ്ടായില്ലെങ്കിലും പിന്നീട് ശക്തമായ മഴ പെയ്തു. ഇപ്പോഴും മഴ…
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ വീണ്ടും യൂണിയനുകളെ കുറ്റപ്പെടുത്തി ഗതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിക്കാതെ പണിമുടക്കിയവര്‍ തന്നെ പ്രശ്നം പരിഹരിക്കണം. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കേണ്ടെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘സമരത്തിലേക്ക് പോയി പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചത് ആരാണ്? അവര്‍ തന്നെ പ്രശ്നം പരിഹരിക്കട്ടെ. യൂണിയനകളും മാനേജ്മെന്റും കൂടി സംസാരിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം….
രാജമൗലി ചിത്രത്തിൽ മഹേഷ് ബാബു
രാജമൗലി ചിത്രത്തിൽ നായകനായി മഹേഷ് ബാബു. ആക്ഷൻ ത്രില്ലര്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വർഷം തുടങ്ങും. വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു. ഈ വര്‍ഷം മറ്റൊരു സിനിമയുടെ തിരക്കിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. അതില്‍…
‘ബിക്കിനി സംസ്കാരത്തിന് ചേരുന്ന വസ്ത്രമല്ല, അതും പിതാവിന് മുന്നിൽ’: ഇറാ ഖാനെതിരെ സോഷ്യൽ മീഡിയ, ആഞ്ഞടിച്ച് സൊനാ മഹാപത്ര
സമൂഹ മാധ്യമങ്ങളിലെ പ്രധാന ചർച്ച ആമീർ ഖാന്റെ മകൾ ഇറ ഖാൻ തന്റെ 25ാം പിറന്നാൾ ആഘോഷിച്ച രീതിയായിരുന്നു. ഇറ ഖാൻ തന്റെ പിറന്നാൾ കൂടുതൽ കളർഫുൾ ആക്കിയത് പൂൾ പാർട്ടിയാക്കിയായിരുന്നു.പാർട്ടിയിൽ ഇറ ധരിച്ചത് ബിക്കിനിയായിരുന്നു. പൂൾ പാർട്ടിയിൽ ആമീര്‍ ഖാനും മുൻ ഭാര്യയായ റീന ദത്തയും പങ്കെടുത്തിരുന്നു. ഇപ്പോളിതാ ഇറാ ഖാനെതിരെ സൈബർ അറ്റാക്ക്…
മദ്യവുമായി പോയ വാഹനം മറിഞ്ഞു; കുപ്പി പെറുക്കാൻ തിക്കുംതിരക്കും
കേരളത്തിൽ നിന്നും മദ്യംകയറ്റി പോവുകയായിരുന്ന ലോറി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട ലോറി മറിഞ്ഞായിരുന്നു അപകടമുണ്ടായത്. കേരളത്തിലെ മണലൂരിൽനിന്ന് പോയ വാഹനം മധുരയിലെ വിരാഗനൂരിലാണ് അപകടത്തിൽപ്പെട്ടത്. 10 ലക്ഷം രൂപ വിലമതിക്കുന്ന മദ്യം വാഹനത്തിൽ ഉണ്ടായിരുന്നു. മദ്യക്കുപ്പികൾ നിറച്ച് പെട്ടികൾ റോഡിൽ നിരന്നതോടെ ഇത് എടുക്കാനെത്തിയ ആളുകളുടെ തിരക്ക് പ്രദേശത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കി. ഇതോടെ ദേശീയ…
നയൻതാര-വിഘ്നേശ് ശിവൻ വിവാഹ റിസപ്ഷൻ മാലി ദ്വീപിലല്ല ചെന്നൈയിലാണ്
ആരാധകരുടെ ആകാംഷകൾക്ക് ഒടുവിൽ നയൻതാര- വിഘ്നേശ് വിവാഹം ജൂൺ 9ന്. മാലി ദ്വീപിൽ വച്ചായിരിക്കും വിവാഹ റിസപ്ഷനെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും അത് തെറ്റായ വർത്തയെന്നാണ്ഇപ്പോൾ പുറത്തുവരുന്നത്. മാലിയിൽ അല്ല മറിച്ച് ചെന്നൈയിൽ വെച്ചായിരിക്കും റിസപ്ഷൻ എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. നയൻതാരയും വിഘ്നേഷ് ശിവനും ‘ഡെസ്റ്റിനേഷൻ വെഡിങ്ങ്’ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ…
ഷാംപുവിന് പകരം താളി ഉപയോഗിക്കാം
തലയുടെ സംരക്ഷണത്തിനും തലമുടി സമൃദ്ദമായി വളരാനും കടും ചുവപ്പു നിറമുള്ള ചെറിയ പൂക്കള്‍ വിരിയുന്ന ചെമ്പരത്തിയുടെ താളി നല്ലതാണ്. ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ചട്ടിയില്‍ ചെമ്പരത്തി വളര്‍ത്താം. ഷാംപൂ ഉപയോഗിക്കുമ്പോള്‍ അത് ശിരോചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി തലയോട്ടിയിലെ സ്വാഭാവികമായ എണ്ണമയത്തെ തീര്‍ത്തും ഇല്ലാതാക്കും. ഇത് തലയോട്ടി വരളാനും താരനുണ്ടാവാനുമിടയാക്കുന്നു. പച്ചിലത്താളിയാണെങ്കില്‍ തലയോട്ടിയുടെ ഉപരിതലത്തില്‍ മാത്രമേ നില്‍ക്കുന്നുള്ളൂ. മുടിക്ക് തിളക്കവും…
ബഹിരാകാശത്തിലെ ആദ്യ ഹോട്ടലിൽ പോയാലോ?
മനുഷ്യന്മാർക്ക് കഴിയാത്തതായി ഒന്നും തന്നെയില്ല.എത്താൻ കഴിയില്ലെന്ന് ഉറപ്പുള്ള എല്ലായിടത്തും എത്തിപ്പെടുന്ന മനുഷ്യരുടെ ഈ കാലത്ത് മറ്റൊരു മഹാത്ഭുതത്തിന് കൂടെ മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്.നമ്മൾ ഒരു ദിവസം പോലും ബഹിരാകാശ വാർത്തകളെ കുറിച്ച് കേൾക്കാതിരിക്കുന്നില്ല. ഇപ്പോളിതാ ലോകത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ ഹോട്ടൽ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്.2025 ൽ പണി തുടങ്ങുമെന്നാണ് കരുതുന്നത്. അതായത് ബഹിരാകാശ ഹോട്ടലിനായി…
ശരീരത്തിൽ ചുവന്ന പാടുകൾ ഉണ്ടോ? എങ്കിൽ സൂക്ഷിക്കുക !
ഷിഗെല്ലയ്ക്ക് പിന്നാലെ തക്കാളിപ്പനിയും കേരളത്തിൽ പടർന്നു പിടിക്കുന്നു. കുട്ടികളിലാണ് കൂടുതൽ തക്കാളിപ്പനി കണ്ടുവരുന്നത്. പനിയ്ക്ക് പുറമെ ശരീരത്തിലും വായയിലുമെല്ലാം ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്.പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒരുപക്ഷേ കൂടുതൽ ആളുകളിലേക്ക് പടരാൻ സാധ്യത കൂടുതലാണ്.അതുകൊണ്ട് തന്നെ അഞ്ചു വയസിന് താഴെയുള്ള കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരായ കുട്ടികളിൽ കടുത്ത പനി, ശരീരവേദന,…
‘ജോജുവിനൊപ്പം കോ ഡ്രൈവിങ് സീറ്റില്‍ ഇരുന്നത് ഞാനായിരുന്നു’: ബിനു പപ്പു
ജോജുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വരുകയാണ്. വാഗമണ്ണില്‍ ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത ജോജുവിനെതിരെ കേസ് എടുത്തതിന് പിന്നാലെയാണ് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽമീഡിയയിൽ സംവാദങ്ങൾ വന്നു നിറയുകയാണ്.ഇപ്പോളിതാ ജോജുവിനെ സപ്പോർട്ട് ചെയ്തുകൊണ്ട് നടൻ ബിനു പപ്പു രംഗത്ത് വന്നിരിക്കുന്നു.അന്തരിച്ച റൈഡര്‍ ജെവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്കാന് സംഘടിച്ച പരിപാടിയായിരുന്നു അതെന്നും ജോജു ജോര്‍ജ്…
മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസ്; 25 പ്രതികൾ കുറ്റക്കാർ
മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയാണ് കേസിലെ വിധി പ്രഖ്യാപിച്ചത്. മറ്റന്നാളാണ് കേസിലെ ശിക്ഷ വിധിക്കുന്നത്. 2013 നവംബർ 21 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സി പി എം പ്രവർത്തകരും സഹോദരങ്ങളുമായ ഹംസ, നൂറുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും….
രാജ്യദ്രോഹക്കേസുകൾ മരവിപ്പിച്ചു
രാജ്യദ്രോഹ കേസുകള്‍ തടഞ്ഞ് സുപ്രീംകോടതി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹകേസുകളുടെ നടപടികൾ എല്ലാം നിര്‍ത്തിവെയ്ക്കണം. പുനപരിശോധന വരെ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിലവിൽ ജയിലിലുള്ളർ ജാമ്യത്തിനായി കോടതികളെ സമീപിക്കണം. രാജ്യദ്രോഹ കേസുകളില്‍ 13000 പേര് ജയിലുകളിലുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇനി മുതൽ പുതിയ വാർത്തകൾ,…
മധ്യപ്രദേശ് മന്ത്രിയുടെ മരുമകൾ ജീവനൊടുക്കിയ നിലയിൽ
മധ്യപ്രദേശിലെ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുടെ മരുമകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ദർ സിംഗ് പരമറിന്റെ മരുമകൾ സവിത പർമർ (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദേവരാജ് സിംഗിന്റെ ഭാര്യയാണ് സവിത. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇനി മുതൽ പുതിയ…
സ്വർണം വീണ്ടും താഴേക്ക് !
സംസ്ഥാനത്ത് സ്വർണത്തിന്റെ വില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന് സ്വര്‍ണത്തിന്റെ വില 37,680 രൂപയായി.ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 320 രൂപ ഇടിഞ്ഞിരുന്നു.തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു.38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ…
കാന്‍ ചലച്ചിത്ര മേളയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് നയന്‍താരയും
കാൻ ഇന്റര്‍നാഷണല്‍ ചലച്ചിത്ര മേളയുടെ ആദ്യ ദിനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലേഡി സൂപ്പർസ്റ്റാർ നയൻതാര എത്തുന്നു. സംഗീത സംവിധായകര്‍ എ ആര് റഹ്മാന്, റിക്കി കെജ് എന്നിവരും ഗായകന് മമെ ഖാന് എന്നിവരും ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. താരങ്ങളില്‍ നിന്നും അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മധവന്, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ വാമി ത്രിപാഠി…
‘പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണം നടക്കുന്നില്ല’
കെ വി തോമസിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ വി തോമസിനെ പ്രത്യേകം ക്ഷണിക്കാൻ തൃക്കാക്കരയിൽ കല്യാണം ഒന്നും നടക്കുന്നില്ല. കെ വി തോമസിനെ കുറിച്ചുള്ള മറ്റ് ചോദ്യങ്ങൾക്ക് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സ്ത്രീവിരുദ്ധ നിലപാടിനോട് കോൺഗ്രസിന് യോജിപ്പില്ല. സംഭവത്തിൽ ബാലാവകാശ കമ്മീഷനനും വനിതാ…