Flash News
Archive

Day: May 12, 2022

ഡൽഹി ക്യാപിറ്റൽസ് താരം ഐപിഎലിൽ നിന്ന് പുറത്ത്

ഡൽഹി ക്യാപിറ്റൽസ് താരം പൃഥ്വി ഷാ ഐപിഎലിൽ നിന്ന് പുറത്ത്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. എന്നാൽ ലീഗിലെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും താരം കളിക്കില്ലെന്ന് സഹപരിശീലകൻ ഷെയിൻ വാട്സൺ പറഞ്ഞു. കുറച്ച് ആഴ്ചകളായി പനി ബാധിച്ച് പൃഥ്വി ചികിത്സയിൽ കഴിയുകയാണെന്ന് ഗ്രേഡ് ക്രിക്കറ്റിനു നൽകിയ അഭിമുഖത്തിൽ വാട്സൺ വ്യക്തമാക്കിയിരുന്നു. “അദ്ദേഹത്തിൻ്റെ അസുഖമെന്തെന്ന്…

ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു

ജമ്മുകശ്‍മീരിൽ ഭീകരരുടെ വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. കശ്മീർ പണ്ഡിറ്റ് രാഹുൽ ഭട്ടാണ് മരിച്ചത്. കശ്‍മീരിലെ ബുദ്ഗാമിലായിരുന്നു സംഭവം. സർക്കാർ ഉദ്യോഗസ്ഥനായ ഭട്ട് ജോലി ചെയ്യുന്ന ഓഫീസിലെത്തിയ ഭീകരർ അദ്ദേഹത്തെ പോയിന്റ് ബ്ലാങ്കിൽ നിർത്തിയ ശേഷമാണ് വെടിവച്ചത്. ഭട്ടിനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഭീകകരെ കണ്ടെത്താനുള്ള തെരച്ചിൽ തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു.

സേവന നിലവാരം വിലയിരുത്താന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി

കെ.എസ്.ഇ.ബിയില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരത്തെപ്പറ്റിയുളള ഉപഭോക്താക്കളുടെ അഭിപ്രായം തേടി ഓണ്‍ലൈന്‍ സര്‍വ്വേയുമായി കെ.എസ്.ഇ.ബി ലിമിറ്റഡ്. കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃ സേവന വെബ്സൈറ്റായ wss.kseb.in ലൂടെയാണ് സര്‍വ്വേ നടത്തുന്നത്. രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ കഴിയും. വൈദ്യുതി വിതരണം, പരാതി പരിഹരിക്കല്‍, ഓണ്‍ലൈന്‍ പണമടയ്ക്കല്‍, വാതില്‍പ്പടി സേവനം, ബില്ലിംഗ്, പുരപ്പുറ സൌരോര്‍ജ്ജ പദ്ധതി, ഇലക്ട്രിക്…

തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് നടി

കോൺ​ഗ്രസ് വിട്ടതിന് ശേഷം തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺ​ഗ്രസിന്റെ മുൻ ലോക്സഭ എംപിയും നടിയുമായ ദിവ്യ സ്പന്ദന (രമ്യ). എട്ട് രൂപ തട്ടി കോൺ​ഗ്രസിനെ കബളിപ്പിച്ചുവെന്നാണ് ആരോപണം. അതിന് ശേഷമാണ് രമ്യ കോൺ​ഗ്രസ് വിട്ടത് എന്ന് ചില മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും കർണാടകയുടെ പ്രത്യേക ചുമതലയുമുളള…

അംഗപരിമിതനെ ജീപ്പിലേക്ക് പിടിച്ചുതള്ളിയ എസ് ഐ ക്കെതിരെ പുനരന്വേഷണം

അംഗപരിമിതനെ ജീപ്പിലേക്ക് പിടിച്ചുതള്ളിയ എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. അംഗപരിമിതനും രോഗിയുമായ വ്യക്തിയെ പൊലീസ് ജീപ്പിനകത്തേക്ക് പിടിച്ചു തള്ളിയപ്പോൾ തല ജീപ്പിലിടിച്ച് താഴെ വീണെന്ന പരാതിയിലാണ് ബാലരാമപുരം എസ് ഐ ക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഡി വൈ എസ് പി റാങ്കിൽ കുറയാത്ത ഒരുദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി തുടർ നടപടികൾ…

ജഡേജയും മാനേജ്മെന്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി സിഇഒ

ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജയും മാനേജ്മെൻ്റുമായി അസ്വാരസ്യമെന്ന റിപ്പോർട്ടുകൾ തള്ളി ക്ലബ് സിഇഒ കാശി വിശ്വനാഥൻ. പരിക്കിനെ തുടർന്നാണ് ജഡേജയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ടീമിന്റെ ഭാവി പദ്ധതികളിൽ ജഡേജ ഉൾപ്പെട്ടിട്ടുണ്ടെന്നും സിഇഒ വ്യക്തമാക്കി. ദി ഇന്ത്യൻ എക്സ്പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “ഞാൻ സമൂഹമാധ്യമങ്ങളിൽ അങ്ങനെ കാര്യമായൊന്നും പിന്തുടരുന്നില്ല. എന്താണ്…

‘കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം’; ബാലചന്ദ്ര മേനോന്റെ കുറിപ്പ് വൈറൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ ബാലചന്ദ്ര മേനോൻ തന്റെ വിവാഹ വാർഷിക ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു. വിവാഹബന്ധം അതിന്റെ പുതുമ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുക എന്നാൽ കാര്യം നിസ്സാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണെന്നും ബാലചന്ദ്ര മേനോൻ കുറിപ്പിൽ പറയുന്നു. ബാലചന്ദ്രമേനോന്റെ വാക്കുകൾ ഇന്ന് മെയ് 12 …. WORLD HYPERTENSION DAY ആണത്രെ ! കോളേജ്…

600 വർഷത്തിലേറെ പഴക്കമുള്ള സുവർണ ബുദ്ധക്ഷേത്രം

600 വർഷത്തിലേറെ പഴക്കമുണ്ട് മനോഹരമായ സുവർണ്ണ ബുദ്ധക്ഷേത്രമായ വാട്ട് ശ്രീ പാൻറണിന്. സുഖോത്തായിയുടെ അവസാനത്തിലോ അയുത്തയ കാലഘട്ടത്തിൻറെ തുടക്കത്തിലോ സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്നു വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൻറെ യഥാർത്ഥ പേര് ഫായ ഫാൻ ടൺ എന്നാണ്. കൗതുകം പകരുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും കുറഞ്ഞ ചെലവിൽ സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്ന നാടാണ് തായ്‌ലൻഡ്. ലോകത്ത് മറ്റൊരിടത്തും…

നിങ്ങൾക്ക് ചരിത്ര മുഖമുണ്ടോ? എങ്കിൽ കാളിയനൊപ്പം കൂടാം

നിങ്ങളുടെ മുഖം ചരിത്രമുഖമാണോ? എങ്കിൽ എസ് മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം കാളിയനൊപ്പം ചേരാം. വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനായി’ പൃഥ്വിരാജ് എത്തുന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചി വൈഎംസിഎ ഹാളില്‍ ആണ് ഒഡിഷന്‍. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ളവര്‍ക്ക് മെയ് 19നും തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളവര്‍ക്ക് മെയ് 20നുമാണ് ഒഡിഷന്‍….

അന്ന് മീടു ഉണ്ടായിരുന്നെങ്കിൽ ഞാൻ പെട്ടേനെ: ധ്യാൻ ശ്രീനിവാസൻ

മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ധ്യാൻ ശ്രീനിവാസൻ. ശ്രീനിവാസന്റെ മകനെന്നും വിനീത് ശ്രീനിവാസന്റെ സഹോദരനെന്നുമുള്ള ഐഡന്റിയിൽ മലയാള സിനിമയിൽ എത്തിയ നടനാണ് ധ്യാൻ ശ്രീനിവാസൻ. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം നേടി ധ്യാൻ ശ്രീനിവാസൻ. സിനിമയിലെന്നതിനപ്പുറം അഭിമുഖങ്ങളിലും രസകരമായി മറുപടി പറയുന്ന ഒരാളാണ് ധ്യാൻ. ഇപ്പോളിതാ പ്രമുഖ ഓൺലൈൻ മാധ്യമത്തിന് ധ്യാൻ നൽകിയ…

നഖം എങ്ങനെ മിനുക്കാം !

മനോഹരമായ നഖം എല്ലാവരുടെയും സ്വപ്നമാണ്. എങ്ങനെ മനോഹരമായ നഖം എന്ന സ്വപ്നം സാക്ഷാത്‌കരിക്കുക എന്ന് നമുക്ക് നോക്കാം.ദിവസവും പത്ത് മിനിറ്റ് നേരം ഇളം ചൂടുവെള്ളത്തില്‍ കൈകള്‍ മുക്കിവെയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടാന്‍ ഉത്തമ മാര്‍ഗമാണിത്.നഖത്തിലെ കറകള്‍ മായണമെങ്കില്‍ നാരങ്ങാ നീരോ വിനാഗിരിയോ കലര്‍ത്തിയ വെള്ളത്തില്‍ നഖം മുക്കി വെച്ച്‌ കോട്ടണ്‍ ഉപയോഗിച്ച്‌ തുടച്ചാല്‍ മാത്രം മതി.ഒലീവ്…

കോടതിയ്ക്ക് അവധിയുണ്ടെങ്കിൽ ഓരോ പൗരനും അവധി നൽകണം;അല്‍ഫോന്‍സ് പുത്രന്‍

നേരം,പ്രേമം തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. അൽഫോൻസ് പുത്രന്റെ ഗോൾഡ് എന്ന ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകനായി എത്തുന്നത്. സിനിമ മേഖലയ്ക്കപ്പുറത്ത് പൊതു വിഷയങ്ങളിലും അൽഫോൻസ് അഭിപ്രായങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ തുറന്നു എഴുതാറുണ്ട്. ഇപ്പോളിതാ കോടതികൾ ദീർഘകാല അവധിയിലേക്ക് പോകുന്നതിനെതിരായി പ്രതികരണവുമായി എത്തിയിരിക്കുകയാണ്…

അപർണ ബാലമുരളിയുടെ ഇനി ഉത്തരം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. നടി പ്രധാന വേഷത്തിലെത്തുന്ന ‘ഇനി ഉത്തരം’ എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് തുടക്കം കുറിച്ചു.നവാഗതനായ സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഹരീഷ് ഉത്തമൻ, കലാഭവൻ ഷാജോണ്, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്ദു നാഥ്‌, സിദ്ധാർഥ് മേനോൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ,…

സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പ്; കണ്ണൂരും, തൃശ്ശൂരും ജേതാക്കൾ

കോട്ടയം പാലാ സെന്റ് ജോസഫ് കോളേജ് ​ഗ്രൗണ്ടിൽ വെച്ച് നടന്ന 27 മത് സംസ്ഥാന ജൂനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാ​ഗത്തിൽ കണ്ണൂരും, പെൺ‍കുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂരും ജേതാക്കളായി. ഫൈനലിൽ കണ്ണൂർ തൃശ്ശൂരിനെ 10-9 തിനും, പെൺകുട്ടികളുടെ വിഭാ​ഗത്തിൽ തൃശ്ശൂർ പാലക്കാടിനെ 9-1 നും പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. ഇരുവിഭാ​ഗത്തിലും കോട്ടയത്തെ പരാജയപ്പെടുത്തി തിരുവനന്തപുരം ആൺകുട്ടികളുടെ…

പണവും ഏലവും കവർന്നു; തമിഴ്നാട് സ്വദേശി പിടിയിൽ

പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്ന് ഏലക്കായും പണവും മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് തേവാരം സ്വദേശിയായ ഈശ്വരനാണ് പിടിയിലായത്. ഏല വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്ന് 50 കിലോ ഏലക്കായും 50,000 രൂപയും മോഷണം…

തക്കാളി പനി; അതിർത്തിയിൽ പരിശോധന കർശനമാക്കി

കുട്ടികളിൽ തക്കാളി പനി സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്. വാളയാറിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ പരിശോധിക്കുന്നു. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് പരിശോധന നടത്തുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിലാണ് പരിശോധന. കുഞ്ഞുങ്ങളുടെ ശരീരതാപനില ഉൾപ്പെടെ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്.കേരളത്തിൽ 80ലധികം കുട്ടികൾക്കാണ് തക്കാളി പനി സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിലാണ് ഈ കേസുകൾ റിപ്പോർട്ട്…

ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം

സ്ത്രീയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം. സംഭവത്തിൽ 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിലായി. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന്…

ജപ്തിയിൽ മനംനൊന്ത് ജീവനൊടുക്കി

വയനാടിൽ ജപ്തിയിൽ മനംനൊന്ത് ജീവനൊടുക്കി. പൂതാടി ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമി ആണ് മരിച്ചത്. വീട്ടിനുളളിൽ തൂങ്ങിമരിച്ചനിലയിലാണ് മൃത​ദേഹം. ഇന്നലെയാണ് വീട് ജപ്തി ചെയ്യാൻ ഉദ്യോ​ഗസ്ഥൻ എത്തിയത്. നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് 10 ദിവസം ഇളവ് ബാങ്ക് അനുവദിച്ചു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

വിമാനം റൺവേയിൽ നിന്നും തെന്നിമാറി; തീപിടിച്ചു

തിബറ്റൻ എയർലൈൻസിന്റെ ഉടമസ്ഥതയിലുള്ള യാത്രാവിമാനം റൺവേയിൽനിന്ന് തെന്നിമാറിയതിനെ തുടർന്ന് തീപിടിച്ചു. ചൈനയിലെ വിമാനത്താവളത്തിൽവെച്ചാണ് അപകടമുണ്ടായത്. 113 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്ന് എയർലൈൻസ് അധികൃതർ അറിയിച്ചു. ചൈനയുടെ തെക്കുപടിഞ്ഞാറൻ നഗരമായ ചോങ്ഖിങ്ങിൽനിന്ന് തിബറ്റിലെ നിങ്ചിയിലേക്ക് പോവാനിരുന്ന വിമാനം ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു. തുടർന്നാണ് വിമാനം തെന്നിമാറി അപകടമുണ്ടായത്. ഇനി…

‘ഇന്ന് രാത്രി അല്ലേ, ഈ രാത്രി അയാളോടൊപ്പം കഴിയൂ, ചോദിക്കുന്ന പൈസ തരും’ : വെളിപ്പെടുത്തി ജസീല പര്‍വീണ്‍

സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക്കിലൂടെയും ശ്രദ്ധേയായ അഭിനേത്രിയാണ് ജസീല പര്‍വീണ്‍. മലയാളം വായിക്കാനും എഴുതാനും അറിയാത്ത ജസീല ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. ഇപ്പോളിതാ തനിക്ക് തുടക്കസമയത്ത് നേരിട്ട ചില മോശം അനുഭവങ്ങളെ കുറിച്ച് നടി തുറന്നു പറഞ്ഞിരിക്കുകയാണ്. തന്നെ ആഡ് ഷൂട്ടിൽ നിന്ന് ഹോട്ടൽ മുറിയിൽ എത്തിച്ച് മോശം അനുഭവം ഉണ്ടായിയെന്നാണ് ജസീല പര്‍വീണ്‍ പറയുന്നു….

മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു കുത്ത് കൊടുക്കാൻ തോന്നി :ആന്റോ ജോസഫ്

മലയാളികൾ ഏറെ പ്രതീക്ഷിക്കുന്ന ഒടിടി റിലീസാണ് മമ്മൂട്ടി നായകനായി എത്തുന്ന പുഴു. എന്തുകൊണ്ട് പുഴു ഇത്രയധികം ആകാംക്ഷയിൽ കാത്തിരിക്കുന്നുവെന്നതിൽ കൃത്യമായ മറുപടിയുണ്ട്.രത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും തന്നെയാണ്. സസ്പെൻസ് നിറച്ച ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം നെഗറ്റീവ് ഷെയ്ഡാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ പ്രീമിയർ കണ്ട നിർമാതാവുംമമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ…

‘ഞങ്ങൾ മാലാഖമാരല്ല, മനുഷ്യരാണ്’:ഇന്ന് ലോക നഴ്‌സ് ദിനം

വെള്ളയുടുപ്പിട്ട മാലാഖമാരുടെ ദിനമാണ് ഇന്ന്. ലോക നഴ്സ് ദിനമായി ആചരിക്കുന്ന ദിനം ഇന്നാണ്. ഈ ഒരു ദിവസം മാത്രമാണോ നമ്മൾ നഴ്‌സുമാരെ ആദരിക്കാൻ വേണ്ടി മാറ്റിവയ്‌ക്കേണ്ടതെന്ന് നമ്മൾ എല്ലാവരും ചിന്തിക്കണം.നഴ്‌സുമാരുടെ മഹത്വം ഈ ലോകമൊട്ടാകെ ശരിയായി തിരിച്ചറിഞ്ഞ കാലമായിരുന്നു കോവിഡ്. കൊവിഡ് രോഗികളെ രാവും പകലുമില്ലാത്ത, സ്വന്തം ജീവന്‍ പോലും നോക്കാതെ ഓരോ രോഗികളെയും സാന്ത്വനവും…

ഈ ഐശ്വര്യ എന്തിനുള്ള പുറപ്പാടാണ് !

മലയാളികളുടെ അപ്പുവാണ് ഐശ്വര്യ ലക്ഷ്മി. ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ അഭിനേത്രി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടിയായി മാറുകയാണ് ഐശ്വര്യ ലക്ഷ്മി.സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോളിതാ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുകയാണ്. ഐശ്വര്യ ഇത് എന്തിനുള്ള പുറപ്പാടാണ് എന്നാണ് പുതിയ വീഡിയോ കണ്ട ആരാധകർ ചോദിക്കുന്നു. പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണോയെന്നാണ് ആരാധകർ ചോദിക്കുന്നു.സുഹൃത്ത്…

ഭിന്നശേഷിക്കാർക്കു കിയോസ്‌ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര ഗവൺമെന്റ്/പൊതു മേഖലാ സ്ഥാപനങ്ങളിൽ കിയോസ്‌ക് നടത്തുന്നതിന് താൽപര്യമുള്ള ഭിന്നശേഷിക്കാരായ (40 ശതമാനോ അതിനു മുകളിലോ വൈകല്യമുള്ള) വ്യക്തികളിൽ നിന്ന് ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ അസിസ്റ്റന്റ് ഡയറക്ടർ(എംപ്ലോയ്‌മെന്റ്), ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം, തൊഴിൽ മന്ത്രാലയം (ഭാരത സർക്കാർ), നാലാഞ്ചിറ, തിരുവനന്തപുരം – 695 015, ഫോൺ:…

പതിയെ കുതിച്ച് പൊന്ന്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ 360 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,760 രൂപയായി.ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 4720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ടുദിവസത്തിനിടെ 600 രൂപ കുറഞ്ഞിരുന്നു.തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി…