Flash News
Archive

Day: May 13, 2022

ഇത് അവസാന ചിത്രമാകുമെന്ന് കരുതിയില്ല

നടിയും മോഡലുമായ ഷഹനയുടെ മരണത്തിന്റെ വേദന പങ്കുവെച്ച് നടൻ മുന്ന. ഷഹനയ്‌ക്കൊപ്പമെടുത്ത അവസാന ചിത്രത്തിനൊപ്പമാണ് മുന്ന വേദന പങ്കുവെച്ചത്. ഷഹനയുടെ മരണത്തിന് പിന്നിലെ സത്യം എത്രയും വേഗം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ‘നമ്മൾ ഒന്നിച്ചുള്ള അവസാന ചിത്രമായിരിക്കും ഇതെന്ന് അറിഞ്ഞിരുന്നില്ല. ഷൂട്ടിങ്ങിന്റെ അവസാന ദിവസമെടുത്ത ചിത്രം. സത്യം പുറത്തുവരിക തന്നെ വേണം. നീ ഞങ്ങളെ വിട്ടുപോയെന്ന്…

അനുശോചനവുമായി ഷെയ്ഖ് മുഹമ്മദ്

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വേർപാടിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം രേഖപ്പെടുത്തി. ഞങ്ങളുടെ യാത്രയുടെ നായകനായ നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇ ജനതയോടും…

മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ഷാർജയിൽ 15 വയസ്സുകാരൻ ബാൽക്കണിയിൽ നിന്നും ചാടി മരിച്ച സംഭവത്തിന് പിന്നാലെ കുട്ടികളുടെ കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തണമെന്ന് വിദഗ്ധർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. എന്നത്തേക്കാളും കൂടുതൽ യുവാക്കൾ ആത്മഹത്യാ പ്രവണത കാണിക്കുന്നുണ്ടെന്നും മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും യുഎഇയിലെ മാനസികാരോഗ്യ വിദഗ്ധർ പറയുന്നു. കൗമാരപ്രായക്കാർ മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് കൂടുതൽ സാധ്യതയുള്ളവരാണ്. “അവർ തങ്ങളുടെ ജീവിതത്തിന്റെ വിവിധ മേഖലകളിൽ…

പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള അന്തരിച്ചു

പ്രശസ്ത കഥകളി ചുട്ടികുത്ത് കലാകാരൻ പരമേശ്വരൻ പിള്ള അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളം കാലത്തോളം കഥകളി ചുട്ടി രംഗത്ത് സേവനം അനുഷ്ഠിച്ച കലാകാരനായിരുന്നു ചുട്ടി പരമേശ്വരന്‍ എന്നറിയപ്പെട്ടിരുന്ന പരമേശ്വരന്‍ പിള്ള. പ്രഗത്ഭരായ നിരവധി അഭിനേതാക്കാൾക്ക് വേഷം പകർന്ന കലാകാരനാണ് അദ്ദേഹം. നടനത്തിന്‍റെ സർവ്വഭാവങ്ങളും മനസ്സിൽ നിറച്ച് മുഖരൂപത്തിൽ മാറ്റം വരുത്തുന്ന ശില്പി. ദമയന്തി , നളന്‍, കർണ്ണന്‍…

അഭിഭാഷകൻ്റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണം. സൗത്ത് ഇന്ത്യൻ…

ഷാപ്പിലെ ചിക്കൻ തോരൻ

ചിക്കൻ കറിയും, പിരട്ടുമൊക്കെ വച്ച് തളർന്നൊ എങ്കിൽ ഇന്ന് നമുക്ക് നല്ല നാടൻ ചിക്കൻ തോരൻ ഒന്ന് ട്രൈ ചെയ്താലോ? ചേരുവകൾ എല്ലില്ലാത്ത ചിക്കൻ -400gm വെള്ളം -1 കപ്പ് വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത് -1ടേബിൾ സ്പൂൺ പച്ചമുളക് -4 കാശ്മീരി ചില്ലി -1 1/4 ടി സ്പൂൺ കുരുമുളക്…

കേന്ദ്ര സർവകലാശാലയിൽ ഒഴിവുകൾ

കാസർകോട്‌ കേന്ദ്രസർവകലാശാലയിൽ അനധ്യാപക തസ്‌തികയിൽ 28 ഒഴിവുണ്ട്‌. 20 എണ്ണം സ്ഥിരനിയമനമാണ്‌. ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ ലൈബ്രേറിയൻ 2, പേഴ്‌സണൽ അസിസ്‌റ്റന്റ്‌ 3, സീനിയർ ടെക്‌നിക്കൽ അസിസ്‌റ്റന്റ്‌ 1, സ്‌റ്റാറ്റിസ്‌റ്റിക്കൽ അസിസ്‌റ്റന്റ്‌ 1, സെക്യൂരിറ്റി ഇൻസ്‌പക്ടർ 1, ലബോറട്ടറി അസിസ്‌റ്റന്റ്‌ 1, ഹിന്ദി ടൈപ്പിസ്‌റ്റ്‌ 1, കുക്ക്‌ 1, മൾട്ടി ടാസ്‌കിങ്‌ സ്‌റ്റാഫ്‌ 1,…

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് പാരിതോഷികം

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now…

വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രയില്‍ വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണ വധു ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. മരണത്തില്‍ ദുരൂഹത സംശിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശാഖപട്ടണത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, വധു സൃജന കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വധു മരിച്ചത്. വിഷം…

തൂങ്ങിമരിക്കാനുള്ള കരുത്തില്ല, കൊന്നതാണ്

നടിയും മോഡലുമായ ഷഹനയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് കുടുംബം. ഷഹനയെ ഭര്‍ത്താവ് സജാസും വീട്ടുകാരും ചേര്‍ന്ന് കൊന്നതാണെന്ന് അമ്മ ആരോപിച്ചു. ഭര്‍തൃവീട്ടുകാര്‍ മകളെ നിരന്തരം വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നു, തങ്ങള്‍ മുമ്പ് മകളെ കാണാന്‍ വന്നപ്പോള്‍ ഭീഷണിപ്പെടുത്തി മടക്കി അയച്ചെന്നും അമ്മ പറയുന്നു. ‘പെരുന്നാള്‍ കഴിഞ്ഞ് വരാമെന്ന് പറഞ്ഞിരുന്നു. എന്റെ മോള് മരിക്കില്ല. ജീവിച്ച് കാണിക്കാം എന്നായിരുന്നു അവള്‍…

സ്വർണവില കുത്തനെ ഇടിഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ 360 രൂപയോളം ഉയർന്ന സ്വർണവില ഇന്ന് കുത്തനെ ഇടിയുകയായിരുന്നു. 600 രൂപയാണ് ഇന്ന് ഒറ്റ ദിവസം കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37160 രൂപയായി. മെയ് 11 ന് സ്വർണവില കുറഞ്ഞിരുന്നു . 280 രൂപയുടെ കുറവാണ് സംഭവിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ…

പൊലീസുകാരന് വെടിയേറ്റു

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ഭീകരരുടെ ആക്രമണം. ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റു. മേഖലയില്‍ സുരക്ഷാസേന ശക്തമായ തെരച്ചില്‍ നടത്തുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now…

കൊവിഡ് ബാധിച്ചവർ ശ്രദ്ധിക്കൂ

‘ലോംഗ് കൊവിഡ്’ അഥവാ കൊവിഡ് ബാധിക്കപ്പെട്ടവരിൽ പിന്നീട് ദീർഘകാലത്തേക്ക് കണ്ടുവരുന്ന ആരോഗ്യപ്രശ്‌നങ്ങൾ വലിയ രീതിയിൽ ചർച്ചകളിൽ നിറയുന്നുണ്ട്. കൊവിഡ് ബാധിച്ചിട്ടുള്ള ദിവസങ്ങളെക്കാൾ ഒരുപക്ഷേ വിഷമതകൾ നിറഞ്ഞതായിരിക്കും ‘ലോംഗ് കൊവിഡ്’ ദിനങ്ങളെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴിതാ ചൈനയിൽ നടന്നൊരു പഠനത്തിന്റെ റിപ്പോർട്ട് കൂടി പുറത്തുവരുമ്പോൾ ‘ലോംഗ് കൊവിഡ്’ എത്രമാത്രം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണെന്ന് വ്യക്തമാവുകയാണ്. കൊവിഡ് ഗുരുതരമായ രീതിയിൽ…

മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. മോന്‍സണ്‍ മാവുങ്കലിനന്റെ കലൂരിലെ വീട്ടില്‍…

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ കിട്ടും. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ടോടെ മഴ ശക്തമായേക്കും. നാളെ ഇടുക്കിയിലും മറ്റന്നാൾ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും യെലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. സംസ്ഥാനത്ത് 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം,…