Flash News

2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും

2023 ഏഷ്യാ കപ്പിന് പാകിസ്താൻ വേദിയാവും. ഇന്നലെ ദുബായിൽ ചേർന്ന എസിസി യോഗത്തിലാണ് തീരുമാനം. ഏകദിന ഫോർമാറ്റിലാണ് 2023ലെ ഏഷ്യാ കപ്പ്. അടുത്ത വർഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ന്യൂട്രൽ വേദിയല്ല, പാകിസ്താനിൽ തന്നെ ഏഷ്യാ കപ്പ് നടത്തുമെന്ന് പിസിബി ചെയർമാൻ റമീസ് രാജ അറിയിച്ചു.

ടി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തങ്ങൾ വിജയിക്കുമെന്ന് പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം പറഞ്ഞു. യുഎഇയിലെ പിച്ചും സാഹചര്യങ്ങൾക്കും തങ്ങൾക്ക് കൂടുതൽ നന്നായി അറിയാമെന്നും കഴിഞ്ഞ മൂന്ന് നാല് വർഷമായി യുഎഇയിൽ ഞങ്ങൾ ക്രിക്കറ്റ് കളിക്കുകയാണെന്നും അസം പറഞ്ഞു. ഈ മാസം 24നാണ് ഇന്ത്യ-പാകിസ്താൻ പോരാട്ടം.

Comments: 0

Your email address will not be published. Required fields are marked with *