25 വര്‍ഷങ്ങള്‍ക്കു ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക്

90കളിലെ പ്രണയനായകരില്‍ ഒരാള്‍ ആയിരുന്നു അരവിന്ദ് സ്വാമി. ഇപ്പോഴിതാ 25 വർഷങ്ങൾക്കൂ ശേഷം മലയാളത്തിലേക്ക് അദ്ദേഹം തിരികെ എത്തിയിരിക്കുകയാണ്. അരവിന്ദ് സ്വാമി മലയാളത്തിൽ അഭിനയിക്കുന്ന സിനിമയായ ‘ഒറ്റി’നെ പറ്റിയുള്ള വാർത്തകൾ വന്നു തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നിലവിൽ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിയുടെ ജന്മദിനത്തിലാണ് പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്.

തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന സിനിമയാണിത്. കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരെ കൂടാതെ ജാക്കി ഷ്റോഫും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോവയിലും മംഗലാപുരത്തുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ടി.പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക തെലുങ്ക് താരം ഈഷ റെബ്ബയാണ്. ദി ഷോ പീപ്പിളിൻറെ ബാനറിൽ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിൻറെ ബാനറിൽ ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ തമിഴിലെയും മലയാളത്തിലെയും പ്രമുഖ താരങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.സജീവിന്റെതാണ്.

എ.എച്ച് കാശിഫാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിജയ് ആണ്. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈനർ രംഗനാഥ് രവിയാണ്. പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കറാണ്. ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാമും പി.ആർ.ഒ ആതിര ദിൽജിത്തുമാണ്.

Comments: 0

Your email address will not be published. Required fields are marked with *