38 ഭാര്യമാര്‍, 89 മക്കൾ ; ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥന്‍ അന്തരിച്ചു. മിസോറാം സ്വദേശി സിയോണ ചാനയാണ് മരണപ്പെട്ടത്. 76കാരന്‍ ആയിരുന്ന ഇദ്ദേഹത്തിന് 38 ഭാര്യമാരും 89 മക്കളുമാണ് ഉണ്ടായിരുന്നത്.

വാര്‍ദ്ധക്യ സഹജമായ രോഗാവസ്ഥയെ തുടര്‍ന്ന് ചാന വിശ്രമത്തില്‍ ആയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ആയിരുന്നു അന്ത്യം. ചാനയുടെ മരണത്തില്‍ മിസോറാം മുഖ്യമന്ത്രി സോരമതംഗ ട്വിറ്ററിലൂടെ അനുശോചിച്ചു.

ബക്തോംഗ് ത്വലാങ്നുവാമിലെ ഒരു ഗ്രാമത്തിലാണ് ചാനയും കുടുംബവും താമസിച്ചിരുന്നത്. മിസോറാമില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് അദ്ദേഹത്തിന്റെ കുടുംബം ഒരു അത്ഭുതമാണ്. മിക്കവരും ചാനയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ താത്പര്യവും പ്രകടിപ്പിച്ചിരുന്നു.

1945ല്‍ ജനിച്ച ചാന തന്റെ 17ആം വയസ്സിലാണ് ആദ്യമായി വിവാഹിതനാകുന്നത്. നൂറ് മുറികളുള്ള നാല് നില വീട്ടിലാണ് ചാന കുടുംബസമേതം ജീവിച്ചിരുന്നത്.

Comments: 0

Your email address will not be published. Required fields are marked with *