Flash News

400 രൂപയുണ്ടോ? എങ്കിൽ ആഡംബര ബോട്ട് യാത്ര പോവാം !

വെറും 400 രൂപയ്ക്ക് ബോട്ടിൽ ഒരു ആഡംബര യാത്ര പോയാലോ? എന്തെ വിശ്വാസമാവുന്നില്ലേ. കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ആഡംബര ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപറേഷൻ. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ബോട്ട് യാത്ര.ക്ലിയോപാട്ര എന്നാണ് ആഡംബര കപ്പലിന്റെ പേര്. രണ്ടു മണിക്കൂർ കടലിൽ ചുറ്റിയടിക്കാനാണ് 400 രൂപ. അതുകൂടാതെ അഞ്ചു വയസിന് താഴെയുള്ള കുട്ടികൾക്ക് ബോട്ട് യാത്ര സൗജന്യമാണ്.നൂറ് പേർക്ക് യാത്ര ചെയ്യാം.

കോളജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേക സ്റ്റുഡന്റ് ക്രൂസ് പാക്കേജും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്. മുസിരിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് സർവീസ്.രാവിലെ ഒമ്പത് മുതൽ വൈകുന്നേരം 6:30 വരെയാണ് ബോട്ടിംഗ് സമയം. കൊടുങ്ങല്ലൂർ കോട്ടപ്പുറം ഫോർട്ട് ജട്ടിയിൽ നിന്ന് തുടങ്ങുന്ന യാത്ര സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തും. എ.സി, നോൺ എ.സി എന്നിങ്ങനെ ഇരിപ്പിട സംവിധാനമുണ്ട്. ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ ആഡംബര കപ്പലിൽ ഒരുക്കിയിട്ടുണ്ട്. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *