40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയതുപോലെ ഒരു മനോഹര കാഴ്ച ; ഇത് പ്രകൃതിയുടെ വിസ്മയം

വടക്കൻ അയർലണ്ടിന്‍റെ വടക്കൻ തീരത്ത്, ഷ്മിൽസ് പട്ടണത്തിന് മൂന്ന് മൈൽ വടക്കു കിഴക്കായി കൗണ്ടി ആൻട്രിമിലിലെ ‘ജയന്‍റ്സ് കോസ് വേ’ ആരുടെയും മനം കവരും. ഏകദേശം 40,000 ഷഡ്ഭുജ സ്തംഭങ്ങള്‍ പാകിയതു പോലെയാണ് അവിടുത്തെ കാഴ്ച. അമേരിക്കന്‍ ഐക്യനാടുകളിലെ നാലാമത്തെ ‘പ്രകൃതിദത്ത മഹാദ്ഭുതമാ’യാണ് ഇവിടം കണക്കാക്കപ്പെടുന്നത്.

1986ലാണ് ഈ സ്ഥലം യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയത്. ഇന്ന് അയർലണ്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഈ സ്ഥലം. നാഷണൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണ് ജയന്‍റ്സ് കോസ് വേയുടെ ഭൂരിഭാഗവും. സൗജന്യ സന്ദർശനമാണ് അവിടുത്തെ മറ്റൊരു പ്രത്യേകത. ബാക്കിയുള്ള ഭാഗം ക്രൗൺ എസ്റ്റേറ്റിന്റെയും നിരവധി സ്വകാര്യ ഭൂവുടമകളുടെയും കയ്യിലാണ്.

പ്രവേശന കവാടത്തിൽ നിന്ന് അര മൈൽ നടന്ന് കടലിന്‍റെ അറ്റത്തുള്ള ബസാൾട്ട് സ്തംഭങ്ങള്‍ക്ക് മുകളിലൂടെ സന്ദർശകർക്ക് നടക്കാം. 60 ദശലക്ഷം വർഷങ്ങൾക്കു മുന്‍പാണ് ജയന്റ് കോസ് വേ ആദ്യമായി രൂപപ്പെട്ടത്. അഗ്നിപർവ്വത വിസ്ഫോടനത്തിന്റെ ഒരു കാലഘട്ടത്തിനെ തുടർന്നാണ് കോസ്‌വേ സൃഷ്ടിക്കപ്പെട്ടതെന്ന് ശാസ്ത്രം പറയുന്നു, അവിടെ ലാവ തണുക്കുകയും അവിശ്വസനീയമായ ഇന്റർലോക്കിംഗ് ബസാൾട്ട് നിരകൾ രൂപപ്പെടുകയും ചെയ്തു. ഓരോ നിരയും തികച്ചും ഷഡ്ഭുജാകൃതിയിലാണ്. ലോകത്തിന്റെ പ്രകൃതി സൗന്ദര്യത്തിന്റെ ശാശ്വതമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ മഹാത്ഭുതം.

Comments: 0

Your email address will not be published. Required fields are marked with *