മഴക്കെടുതില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം രൂപ നൽകുമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

രാജസ്ഥാനിൽ മഴക്കെടുതില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയും അടിയന്തര ധനസഹായം നല്‍കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കോട്ട, ഭരത്പൂര്‍ ഡിവിഷനുകളിലെ നിരവധി ജില്ലകളിലെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു. വെര്‍ച്വല്‍ മീറ്റിംഗില്‍ മുഖ്യമന്ത്രി ഈ ജില്ലകളിലെ ഡിവിഷണല്‍ കമ്മീഷണര്‍മാര്‍, ഇന്‍സ്‌പെക്ടര്‍ ജനറല്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, പൊലീസ് സൂപ്രണ്ടുമാര്‍ എന്നിവരില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ അഭിപ്രായം തേടി.സംസ്ഥാന ദുരന്തനിവാരണ ഫണ്ട് (എസ്ഡിആര്‍എഫ്) നിയമങ്ങള്‍ അനുസരിച്ച്‌, മരിച്ചയാളുടെ ആശ്രിതര്‍ക്ക് 4 ലക്ഷം രൂപ ധനസഹായം നല്‍കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അധികമായി നല്‍കുമെന്നും മൊത്തം 5 ലക്ഷം രൂപ ആശ്വാസമായി നല്‍കുമെന്നും അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *