Flash News

മെക്സിക്കോയിൽ ഭൂചലനം, 7.1 തീവ്രത;ഒരു മരണം

വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7. 1 രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടങ്ങൾ പ്രകമ്പനം കൊണ്ടു. ജനങ്ങൾ പരിഭ്രാന്തരായി ഇറങ്ങിയോടി. ഭൂകമ്പം രാത്രിയിൽ ആയതിനാൽ നാശനഷ്ടങ്ങൾ അറിവായിട്ടില്ല. ഒരാളുടെ മൃതദേഹം കണ്ടെടുത്തതായാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‍ഗ്വറേറോ ജില്ലയിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെസിമോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. തെരുവോരങ്ങളില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു.2017 ൽ മെക്സിക്കോയിൽ ഉണ്ടായ വൻ ഭൂകമ്പത്തിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *