ലഷ്കർ ഗാഹിൽ അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 94 താലിബാൻ, അൽ-ഖ്വയ്ദ ഭീകരർ കൊല്ലപ്പെട്ടു

അഫ്ഗാൻ സൈന്യം നടത്തിയ ആക്രമണത്തിൽ 90-ലധികം താലിബാനും അൽ-ഖ്വയ്ദ ഭീകരരും കൊല്ലപ്പെട്ടു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഷ്കർ ഗാഹിൽ അഫ്ഗാൻ സേന നടത്തിയ സുരക്ഷാ പ്രവർത്തനങ്ങളിൽ 16 പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞയാഴ്ച ഹെൽമണ്ട് പ്രവിശ്യയുടെ തലസ്ഥാനത്ത് താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. അടുത്തിടെ നടന്ന ഓപ്പറേഷനുകളിൽ കൊല്ലപ്പെട്ടവരിൽ താലിബാന്റെ റെഡ് യൂണിറ്റ് കമാൻഡർ മൗലവി മുബാറക് ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *