ലഹരിമരുന്ന് വാങ്ങാനായി രണ്ടരവയസുള്ള മകനെ വിറ്റ് അച്ഛന്‍

ലഹരിമരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാൽ രണ്ടര വയസുള്ള സ്വന്തം മകനെ അച്ഛന്‍ വിറ്റു. ഗുവാഹാത്തിക്ക് സമീപമുള്ള ലഹാരിഗട്ട് ഗ്രാമത്തിലാണ് സംഭവം. 40,000 രൂപയ്ക്കാണ് അമിനുള്‍ ഇസ്ലാം എന്നയാള്‍ കുഞ്ഞിനെ വിറ്റത്. അമിനുള്‍ ആയി വഴക്കിട്ട് ഭാര്യ രുക്മിന ഭീഗം കുറച്ച് മാസമായി സ്വന്തം വീട്ടിലാണ്. ആധാര്‍ കാര്‍ഡ് ശരിയാക്കണം എന്നുപറഞ്ഞ് അമിനുള്‍ രുക്മിനയുടെ വീട്ടില്‍ നിന്ന് മകനെ ആവശ്യപ്പെടുകയും കുഞ്ഞിനെ കൊണ്ടുപോവുകയുമായിരുന്നു

കുഞ്ഞുമായി പോയി മൂന്ന് ദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചെത്തിക്കാഞ്ഞതിനാല്‍ രുക്മിന കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റെന്ന് അറിഞ്ഞത്. സാസിദാ ബീഗം എന്ന സ്ത്രീക്കാണ് അമിനുള്‍ കുഞ്ഞിനെ വിറ്റത്. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *