Flash News
അഞ്ചുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

അഞ്ചുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു

ദില്ലിയിലെ ഖാൻപുരിയിൽ അഞ്ചുവയസുകാരൻ അച്ഛൻറെ ക്രൂര മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരൻ ആദിത്യ പാണ്ഡെ യെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരൻ ഗ്യാൻ പാണ്ഡെ മരണപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോൾ മകൻ പഠിക്കാതെ മൊബൈലിൽ കളിക്കുന്നത് ആദ്യത്യയുടെ ശ്രദ്ധയിൽ പെടുകയും. മകനെ ഇതിന്റെ പേരിൽ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി ശരീരത്തിൽ മുറിവ് പറ്റിയ കുട്ടിയെ അമ്മ സകേതിലെ മാക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിൽ ഇതോടെ വിവരം ആറിയിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് കുട്ടി മരണപ്പെട്ടത്. പൊലീസ് സംഭവസ്ഥലത്ത് എത്തി ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. അതേ സമയം മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ കുട്ടിക്ക് എങ്ങനെ പരിക്ക് പറ്റിയെന്നതിൽ കൃത്യമായ വിശദീകരണം ഇവർ ആദ്യം നൽകിയല്ല. പൊലീസിൻറെ ചോദ്യങ്ങളോട് ഇവർ കാര്യമായി പ്രതികരിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിക്ക് കാര്യമായ മർദ്ദനം ഏറ്റിട്ടുണ്ടെന്ന് വ്യക്തമായതോടെ പൊലീസ് കാര്യമായ അന്വേഷണം ആരംഭിച്ചു. അതേ സമയം ചെൽഡ് ലൈൻ ഹെൽപ്പ് ലൈനിൽ കുട്ടിയെ മർദ്ദിച്ചത് അച്ഛനാണ് എന്ന് പറഞ്ഞ് വന്ന അജ്ഞാത കോൾ വഴിത്തിരിവായി. വിശദമായ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു.

Comments: 0

Your email address will not be published. Required fields are marked with *