Flash News

സ്വന്തം ​ഗ്രൂപ്പുണ്ടാക്കാൻ ശ്രമം;കെ.സി. വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാന്‍ എ,ഐ ഗ്രൂപ്പുകള്‍

സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗ്രൂപ്പ് പോര് നിർത്തുമെന്ന് പറഞ്ഞ് വേണുഗോപാല്‍ കേരളത്തില്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്.അതേസമയം, കോൺഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കില്ലെന്ന സൂചന നൽകി മുതിർന്ന നേതാവ് ഉമ്മൻചാണ്ടി രംഗത്ത് വന്നു. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ചര്‍ച്ച ചെയ്‌ത്‌ പരിഹരിക്കുകയാണ് മാര്‍ഗം. ചര്‍ച്ചകള്‍ക്കായി ആരെങ്കിലും മുന്‍കൈ എടുത്താല്‍ സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *