Flash News

ലോഡ്ജ് മുറിക്കുള്ളിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അങ്കമാലി മൂക്കന്നൂരിൽ ലോഡ്ജ് മുറിക്കുള്ളിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനിലെ സി പി ഒ മുളന്തുരുത്തി സ്വദേശി രാഹുൽ വാസുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. പുത്തൻകുരിശ് സ്റ്റേഷനിൽ ഡ്യുട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരത്തോടെയാണ് ഇയാൾ മൂക്കന്നൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. രാവിലെ ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് ജീവനക്കാർ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ലോഡ്ജിലെത്തി പരിശോധന നടത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Comments: 0

Your email address will not be published. Required fields are marked with *