Flash News

ദത്ത് വിവാദം; ഡിവൈഎഫ്ഐ അനുപമയ്ക്കൊപ്പമെന്ന് എ.എ.റഹിം

അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരി അനുപമയുടെ നിലപാടിനൊപ്പമാണ് സംഘടനയെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം. ഇത് രാഷ്ട്രീയ വിഷയമല്ലെന്നും സംഘടനയെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും റഹിം പറഞ്ഞു.

ശിശുക്ഷേമ സമിതി നിയമലംഘനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമപരമായേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഷിജുഖാൻ തെറ്റ് ചെയ്തിട്ടില്ല. ശിശുക്ഷേമ സമിതി പ്രതികരിക്കാത്തത് നിയമപരമായ പരിമിതി കൊണ്ടാണ്. വീഴ്ച പറ്റിയോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ.എ റഹീം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *