Flash News

ചെവിയിൽ ഞണ്ട്; പിന്നെ സംഭവിച്ചത്

ചെവിയിൽ ഉറുമ്പ് കേറിയ അനുഭവം ഒരുപക്ഷേ നമുക്കുണ്ടായിട്ടുണ്ടാവും. അപ്പോഴുണ്ടാകുന്ന അസ്വസ്ഥത പോലും നമുക്ക് തങ്ങാൻ കഴിയാറില്ല. ഇപ്പോളിതാ ചെവിയിലൊരു ഞണ്ട് കയറിയ വീഡിയോ ഇപ്പോൾ തരംഗമാവുന്നു.ചെവിയിൽ നിന്ന് ഞണ്ടിനെ സൂക്ഷ്മമായി എടുക്കുന്നതും വീഡിയോയിൽ കാണാം. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങാവുന്നു. ടിക് ടോക് വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ശ്വസനോപകരണവുമായി കടലില്‍ നീന്തുന്നതിനിടെയാണ് യുവതിയുടെ ചെവിയില്‍ ഞണ്ട് കയറിയത്. ചെവിയില്‍ കയറിയ ഞണ്ടിനെ സുഹൃത്തിന്റെ സഹായത്തോടെ എടുത്തുകളയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ഇതില്‍ വിജയിക്കുന്നില്ല എന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ ഞണ്ട് തന്നെ പുറത്തേയ്ക്ക് ചാടുന്നതും ഇതിന്റെ സന്തോഷത്തില്‍ യുവതി ഒച്ചവെയ്ക്കുന്നതുമാണ് വീഡിയോയുടെ അവസാനം.

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *