Flash News

ഇതിപ്പോൾ ആളാകെ മാറിയല്ലോ ?

വ്യത്യസ്ത ആലാപന ശൈലി കൊണ്ട് മലയാളി മനസുകളിൽ ഇടം പിടിച്ച ഗായികയാണ് അഭയ ഹിരണ്മയി.കോഴിക്കോട് നാടിന്റെ സൗന്ദര്യവും നന്മയും വിളിച്ചോതുന്ന ‘ഖൽബിലെ തേനൂറും കോയികോട് ‘ ഗാനത്തിന്റെ ശബ്ദമായി മാറി ഒരുപാട് ആരാധകരെ നേടിയെടുത്ത ഗായിക കൂടിയാണ് അഭയ.

മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ പാർട്ണർ എന്ന നിലയിലും മലയാളികൾക്ക് അഭയ പ്രിയപ്പെട്ട ഗായികയാണ്. സമൂഹ മാധ്യമങ്ങളിലും സജീവമായ അഭയ തന്റെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ നടിയുടേതായി വൈറലാവുന്നു ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്.

എസ്.ബി. ബ്രൈഡല്‍ വേള്‍ഡ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയ പുറത്തുവിട്ടിരിക്കുന്നത്. താരത്തെ വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ഗോള്‍ഡന്‍ ബ്ലൂ കളറിലുള്ള ലെഹങ്ക ധരിച്ചാണ് താരം എത്തുന്നത്. തന്റെ വസ്ത്രത്തിനിണങ്ങുന്ന മേക്കപ്പും ആഭരണങ്ങളും അഭയയെ കൂടുതല്‍ മനോഹരിയാക്കുന്നു. മാത്രവുമല്ല ഗ്ലാമറസ് ലുക്കിലാണ് അഭയ എത്തുന്നത്.എപ്പോഴും ഫോട്ടോഷൂട്ടില്‍ തിളങ്ങുന്ന താരമാണ് അഭയ.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *