30 കോടിയുടെ അബുദാബി ബിഗ് ടിക്കറ്റ്: ഹരിശ്രീ അശോകന്റെ മരുമകൻ കോടിപതി

അബുദാബി ബിഗ് ടിക്കറ്റില്‍ 30 കോടി രൂപ സമ്മാനമായി ലഭിച്ച മലയാളിയെ കണ്ടെത്തി. സിനിമാ നടന്‍ ഹരിശ്രീ അശോകന്റെ മരുമകനായ സനൂപ് സുനിലാണ് ഭാഗ്യവാൻ. ഖത്തറിലെ ലുലു സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനാണ് സനൂപ്. നറുക്കെടുപ്പിന് ശേഷം ഒന്നാം സമ്മാനക്കാരനെ കണ്ടെത്താന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഏറെ ഫോണ്‍കോളുകള്‍ക്ക് ശേഷമാണ് സനൂപ് സുനിലിനെ കണ്ടെത്തിയത്.

സനൂപടക്കം ലുലുവിലെ 20 ജീവനക്കാര്‍ ചേര്‍ന്നാണ് 30 കോടി രൂപയുടെ സമ്മാനത്തിനര്‍ഹമായ ടിക്കറ്റെടുത്തത്. ജൂലായ് 13-ന് സനൂപെടുത്ത 183947 എന്ന ടിക്കറ്റ് നമ്പറിലാണ് നറുക്ക് വീണത്. ഒന്നര കോടിയോളം രൂപ ഓരോര്‍ത്തര്‍ക്കും ലഭിക്കും.അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് തന്റെ ഖത്തറിലെ നമ്പര്‍ കിട്ടാത്തതാണ് ബന്ധപ്പെടാന്‍ വൈകിയതെന്ന് സനൂപ് സുനില്‍ പറഞ്ഞു. റോമിംഗുള്ള ഇന്ത്യന്‍ നമ്പറാണ് അവിടെ നല്‍കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *