Flash News

അബുദാബിയിൽ വൻ തീപിടുത്തം

അബുദാബി മുസഫ ഇൻഡസ്ട്രിയൽ ഏരിയയിലെ കാരവാനുകളിൽ വൻ തീപിടുത്തമുണ്ടായതായി അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. പരിസരവാസികൾ അറിയിച്ചതിനെത്തുടർന്ന് അബുദാബി പോലീസിന്റെയും അബുദാബി സിവിൽ ഡിഫൻസിന്റെയും സംഘങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.

പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

Comments: 0

Your email address will not be published. Required fields are marked with *