Flash News

മോഡലുകളുടെ അപകട മരണം: എന്തിന് ഹാർഡ് ഡിസ്ക് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ

മോഡലുകളുടെ അപകട മരണത്തിന് പിന്നാലെ ഹോട്ടൽ ഉടമ എന്തിന് ഹാർഡ് ഡിസ്ക് നശിപ്പിച്ചെന്ന് പ്രോസിക്യൂഷൻ. എവിടെയോ നടന്ന അപകടമാണെങ്കിൽ എന്തിന് തെളിവ് നശിപ്പിക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

ഹാർഡ് ഡിസ്ക് പ്രതികൾ കായലിലേക്ക് എറിഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കേസ് പൊലീസ് തിരക്കഥയെന്ന് പ്രതികൾ പറയുന്നു.

കാർ ഓടിച്ച പ്രതിയെ സഹായിക്കാനാണ് കേസ് എടുത്തതെന്നും പ്രതികൾ ആരോപിക്കുന്നു. പൊലീസ് ഭയപ്പെടുത്തിയെന്നും പ്രതികൾ കോടതിയോട് വ്യക്തമാക്കി.

 

Comments: 0

Your email address will not be published. Required fields are marked with *