Flash News

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത് നടന്നതായി ക്യാരിയറുടെ മൊഴി

തിരുവനന്തപുരം വിമാനത്താവളം വഴി വീണ്ടും സ്വർണ്ണ കടത്ത്. ഒരു കിലോ സ്വർണം കടത്തിയെന്നാണ് ക്യാരിയർ മൊഴി നൽകി. വിമാനത്താവളത്തിൽ നിന്നും മുങ്ങിയ പാങ്ങോട് സ്വദേശി അൽ അമീനാണ് മൊഴി നൽകിയത്. കണ്ണൂർ സ്വദേശി സാബിത്തിന് സ്വർണ്ണം കൈമാറി. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുവന്ന സ്വർണമാണ് സാബിത്തിന് നൽകിയതെന്നാണ് അൽ അമീന്റെ മൊഴി. ഇതുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് പൊലീസ് കസ്റ്റംസിന് കത്ത് നൽകി.

Comments: 0

Your email address will not be published. Required fields are marked with *