Flash News

ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം; നടപടി പുനപരിശോധിക്കണമെന്ന് ആവശ്യം

ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാ​ഗം രം​ഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീ​ഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് കത്തയച്ചിരിക്കുന്നത്. സ്ഥിതി വഷളാക്കിയത് പിഎംഎ സലാമിന്റെ ഇടപെടലാണെന്നും ഇവർ ആരോപിക്കുന്നു.
പി കെ നവാസിനെ എതിർക്കുന്ന എംഎസ്എഫിലെ ഒരു പ്രബല വിഭാ​ഗമാണ് ഇപ്പോൾ നടപടിയിൽ പുന:പരിശോധന ആവശ്യപ്പെട്ട് കത്തയച്ചിരിക്കുന്നത്. നവാസിന്റെ ഭാ​ഗത്ത് നിന്ന് യോ​ഗത്തിൽ സ്ത്രീവിരുദ്ധ പരാമർശമുണ്ടായിട്ടുണ്ട്. അത് പാർട്ടിക്ക് നാണക്കേടാണ്. ഇപ്പോളെടുത്തിരിക്കുന്ന തീരുമാനവും പാർട്ടിക്ക് അപമാനകരമാണ്. അതുകൊണ്ട് ഒരു കാരണവശാലും ഈ തീരുമാനവുമായി മുന്നോട്ടുപോകരുത് എന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *