Flash News

വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ ആക്ഷന്‍ വീഡിയോ വൈറല്‍

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യയുടെ പുതിയ ആക്ഷന്‍ വീഡിയോ വൈറലാകുന്നു. ‘മാനാടാ മയിലാട’ എന്ന പരിപാടിയിലൂടെ പ്രശസ്തനായ ഗോകുല്‍നാഥിന് ഒപ്പമുള്ള സൂര്യയുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച മകന്‍ പിന്നീട് ‘സിന്ധുബാദ്’ എന്ന ചിത്രത്തില്‍ വീണ്ടും അച്ഛനൊപ്പം വേഷമിട്ടിരുന്നു. അഭിനയത്തില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ കുട്ടിത്താരം ആക്ഷന്റെ കാര്യത്തിലും ഒട്ടും മോശമല്ലെന്ന് തെളിയിക്കുകയാണ് പുതിയ വീഡിയോ. കിടിലന്‍ പഞ്ചിങ്ങ് രംഗങ്ങളും പ്രതിരോധവും എല്ലാം സൂര്യ തകര്‍ത്ത് അഭിനയിച്ചിട്ടുണ്ട്. ‘ഒരു ചെറിയ സ്റ്റണ്ട് കൊറിയോഗ്രാഫി’ എന്ന തലക്കെട്ടില്‍ ഗോകുല്‍നാഥ് ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മകന്റെ ആക്ഷന്‍ അഭിനയത്തിന് തമിഴ്‌നാട്ടുകാര്‍ ഗംഭീര സ്വീകരണവും നല്‍കുന്നുണ്ട്.

വീഡിയോ കാണാം : https://www.instagram.com/reel/CSGJ-ZBh_Zj/?utm_source=ig_embed&ig_rid=84d45405-a806-4d9d-b358-f7aeadd7ef35

Comments: 0

Your email address will not be published. Required fields are marked with *