Flash News

‘റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ പേരക്കയുടെ കാലം വരും, വവ്വാല്‍ കടിച്ച പഴങ്ങള്‍ ഒഴിവാക്കുക’; റമ്പൂട്ടാന്‍ ഭയം കര്‍ഷകരെ ബാധിക്കരുതെന്ന് നടന്‍ കൃഷ്ണ കുമാര്‍

കോഴിക്കോട് നിപ്പ ബാധിച്ച് മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചിരിക്കാം എന്ന സംശയത്തെ തുടര്‍ന്ന് ജനങ്ങളില്‍ റമ്പൂട്ടാനെ കുറിച്ചുള്ള ഭീതി വർധിച്ചിരിക്കുന്ന സാഹചര്യമാണിപ്പോൾ. എന്നാൽ വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരമെന്നും റമ്പൂട്ടാനെ കുറിച്ചുള്ള ഭയം കര്‍ഷകരെ ബാധിക്കരുതെന്നും നടന്‍ കൃഷ്ണ കുമാര്‍.

കൃഷ്ണകുമാറിന്റെ വീട്ടിൽ ധാരാളമായി റമ്പൂട്ടാന്‍ കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്താണ് കൃഷിയെകുറിച്ചുള്ള വീഡിയോയും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയത്.

കൃഷ്ണകുമാറിന്റെ വാക്കുകള്‍:

‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേര്‍ മരിച്ചു എന്ന് കരുതി നമ്മള്‍ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാന്‍ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാന്‍ സീസണ്‍ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാന്‍ കഴിഞ്ഞാല്‍ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മള്‍ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാന്‍ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാല്‍ കളയുക. നമ്മള്‍ എല്ലാവരും തന്നെ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവര്‍ഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കില്‍ നമ്മള്‍ ഉപയോഗിക്കാതിരിക്കുക. പഴങ്ങള്‍ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കര്‍ഷകര്‍ എന്നൊരു വലിയ വിഭാഗമുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’

Comments: 0

Your email address will not be published. Required fields are marked with *