ഞങ്ങളുടെ മകളല്ല അത്; പ്രതികരണവുമായി സാന്ത്വനത്തിലെ ശിവൻ

കുടുംബ പ്രേക്ഷകർക്ക് എറെ പ്രിയങ്കരനാണ് സീരിയൽ താരങ്ങൾ. ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സാന്ത്വനം സീരിയലിലെ ശിവൻ. പരമ്പര തുടങ്ങി വളരെ കുറച്ചുനാളുകള്‍ കൊണ്ടാണ് ശിവന്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തത് .സിനിമയിലൂടെ തുടക്കം കുറിച്ച സജിന്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സാന്ത്വനത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയത്.. പരമ്പരയിൽ അൽപ്പം പരുക്കനായ, സ്നേഹം പ്രകടിപ്പിക്കാനറിയാത്ത കഥാപാത്രമായ ശിവനെയാണ് താരം അവതരിപ്പിക്കുന്നത്.

നടി ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന് സാന്ത്വനം തുടങ്ങിയ ശേഷമാണ് കൂടുതല്‍ പേരും അറിഞ്ഞത്.ഇപ്പോഴിതാ തങ്ങൾക്ക് മകൾ ഉണ്ടെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആരാധകർ എന്നും സജിൻ പറഞ്ഞു .ഞങ്ങളുടെ ഫോട്ടോസിലും മറ്റും കണ്ടിട്ടുള്ളത് ചിലപ്പോള്‍ ചേട്ടന്റെ മകള്‍,അല്ലെങ്കില്‍ ഷഫ്നയുടെ ചേച്ചിയുടെ മകൾ ആയിരിക്കും.ഇത് കണ്ടിട്ടാണ് ഞങ്ങള്‍ക്ക് മക്കള്‍ ഉണ്ടെന്ന് ചിലര്‍ കരുതിയത് എന്ന വ്യക്തമാക്കിയിരിക്കുകയാണ് താരം . ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ പ്രിയപ്പെട്ട ശിവനാണ് സജിൻ.ശരിക്കും ഞങ്ങള്‍ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകള്‍ പോകാറുണ്ട് ജീവിതം ആസ്വദിക്കുകയാണെന്നും സജിൻ പറഞ്ഞു .

യുവാക്കൾ ഉൾപ്പെടെ നിരവധി ആരാധകരാണ് ഇപ്പോൾ ആരാധകരായി ഉള്ളത് അത്കൊണ്ട് തന്നെ ശിവന്റെയും അഞ്ജലിയുടെയും പേരില്‍ നിരവധി ഫാന്‍സ് ഗ്രൂപ്പുകളാണ് സോഷ്യൽമീഡിയ മുഴുവനുമുള്ളത് . അതേസമയം ഒരിടവേളയ്ക്ക് ശേഷമാണ് സാന്ത്വനം അടുത്തിടെ വീണ്ടും പുനരാരംഭിച്ചത്. കോവിഡ് സാഹചര്യത്തില്‍ സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജനപ്രിയ പരമ്പര വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സജിനൊപ്പം ചിപ്പി, രാജീവ് പരമേശ്വര്‍, ബിജേഷ് അവന്നൂര്‍, ഗോപിക അനില്‍, രക്ഷ രാജ്, കൈലാസ് നാഥ് ഉള്‍പ്പെടെയുളള മുൻ നിര താരങ്ങളും സീരിയലിൽ അണി നിരക്കുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *