കടലിന്റെ മക്കൾക്ക് ഹൃദയം കൊണ്ട് സമ്മാനം നൽകി സൂര്യ.സിനിമ ചിത്രീകരണത്തിനായി നിർമ്മിച്ച നൂതന സൗകര്യമുള്ള വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൂര്യ നൽകിയത്.

മത്സ്യത്തൊഴിലാളികൾക്ക് വീട് നൽകി സൂര്യ; കൈയ്യടിച്ച് പ്രേക്ഷകർ

കടലിന്റെ മക്കൾക്ക് ഹൃദയം കൊണ്ട് സമ്മാനം നൽകി സൂര്യ.സിനിമ ചിത്രീകരണത്തിനായി നിർമ്മിച്ച നൂതന സൗകര്യമുള്ള വീടുകളാണ് മത്സ്യത്തൊഴിലാളികൾക്ക് സൂര്യ നൽകിയത്. കടലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിനായി കന്യാകുമാരിയിൽ വലിയ സെറ്റ് തന്നെയാണ് നിർമ്മിച്ചിരുന്നു. ഷൂട്ട് കഴിഞ്ഞാൽ അത് നശിപ്പിച്ചു കളയുകയാണ് സാധാരണയായി ചെയ്യുക.എന്നാൽ അവിടുത്തെ മത്സ്യത്തൊഴിലാളികളുടെ ജീവിതം നേരിട്ട് കണ്ട സൂര്യ തന്നെയായിരുന്നു വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.

വൻ ചെലവിൽ നിർമ്മിച്ച സെറ്റാണ് താരം ആവശ്യക്കാർക്കായി നൽകിയത്. സൂര്യയുടെ നല്ല മനസിനെ പ്രകീർത്തിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്.സംഭവം ചർച്ചയായതോടെ യഥാർത്ഥ ഹീറോയെന്നാണ് സൂര്യയെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്. പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സൂര്യയുടെ പിതാവ് നടൻ ശിവകുമാർ സ്ഥാപിച്ച അഗരം ഫൗണ്ടേഷനിലൂടെ നിരവധി സഹായങ്ങൾ സൂര്യ നൽകുന്നുണ്ട്. സൂര്യ മാത്രമല്ല സഹോദരൻ കാർത്തിയും ഭാര്യ ജ്യോതികയും സംഘടനയുടെ സജീവപ്രവർത്തകരാണ്.

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *