Flash News

താരങ്ങൾ യന്ത്രങ്ങളല്ല ജോലിഭാരം കുറയ്ക്കണം; രാഹുൽ ദ്രാവിഡ്

ക്രിക്കറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് രാഹുൽ ദ്രാവിഡ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളെയും ഫ്രഷ് ആയി നിലനിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാളെ ആരംഭിക്കുന്ന ന്യൂസീലൻഡ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് ദ്രാവിഡിൻ്റെ നിർദ്ദേശം.

“ജോലിഭാരം കുറയ്ക്കേണ്ടത് ക്രിക്കറ്റിൽ അത്യാവശ്യമാണ്. നമ്മൾ അത് ഫുട്ബോളിലും കാണുന്നുണ്ട്. കളിക്കാരുടെ മാനസിക, ശാരീരിക ആരോഗ്യമാവണം ഏറ്റവും പ്രധാനപ്പെട്ട കാര്യം. സന്തുലിതമായ രീതിയിലാവണം കളി. വലിയ ടൂർണമെൻ്റുകളിൽ താരങ്ങൾ ഫിറ്റ് ആയിരിക്കുന്ന നില ഉണ്ടാവണം. ജോലിഭാരം കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. താരങ്ങൾ യന്ത്രങ്ങളല്ല. എല്ലാ താരങ്ങളും ഫ്രഷ് ആയിരിക്കണം. അത് വളരെ ലളിതമാണ്. കളിക്കുന്ന എല്ലാ പരമ്പരയും നിരീക്ഷിക്കേണ്ടതുണ്ട്.”- ദ്രാവിഡ് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *