സിനിമയിൽ ലഭിച്ച ഓഫറുകൾ പോലും വേണ്ട എന്ന് വെക്കേണ്ടി വന്നത് ആ വ്യക്തി കാരണം; വെളിപ്പെടുത്തലുമായി ഗായത്രി അരുൺ

കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗായത്രി. ടെലിവിഷൻ മേഖലയിലൂടെ ആണ് ഗായത്രി ശ്രദ്ധ നേടിയത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഗായത്രി ആയിരുന്നു. ഇപ്പോൾ സിനിമയിലാണ് താരം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വൺ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയമായ കഥാപാത്രം ആയി ഗായത്രി അരുൺ എത്തിയിരുന്നു. ഇപ്പോൾ തൻറെ ജീവിത വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് എത്തുകയാണ് കാരണം. സിനിമയിൽ നിന്ന് ധാരാളം ഓഫറുകൾ ലഭിച്ചിരുന്നെങ്കിലും മകൾ കുഞ്ഞായിരുന്നത് കാരണം അതൊക്കെ വേണ്ട എന്ന് വയ്ക്കുകയായിരുന്നു എന്നാണ് താരം പറയുന്നത്.

ചെറുപ്പം മുതൽ തന്നെ അഭിനയമോഹം ഉണ്ടായിരുന്നു. അച്ഛന് കലാഭവനിൽ അഡ്മിഷൻ ലഭിച്ചിരുന്നു. എങ്കിലും വീട്ടുകാർ വിട്ടില്ല. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാട്ടിലും നൃത്തത്തിലും എല്ലാം പങ്കെടുക്കുമായിരുന്നു. ഹയർസെക്കൻഡറി പഠിക്കുമ്പോൾ മികച്ച നടിയായി തെരഞ്ഞെടുത്തിരുന്നു. ഒരുപക്ഷേ അച്ഛനിൽനിന്നും ആയിരിക്കണം അഭിനയമോഹം ലഭിച്ചത്. ഡിഗ്രി കഴിഞ്ഞ ഉടനെ തന്നെ ജോലിക്ക് കയറി. ഇവൻറ് മാനേജ്മെൻറ് വിഭാഗത്തിലാണ് ആദ്യം കയറിയത്. പിന്നീട് റേഡിയോ മേഖലയിലും പ്രവർത്തിച്ചു. അതിനിടയിലാണ് സീരിയലിൽ അവസരം ലഭിക്കുന്നത്. എന്നിട്ടും ജോലി കളഞ്ഞില്ല. ലീവ് എടുത്തതാണ് അഭിനയിക്കാൻ പോയത്. സീരിയൽ രണ്ടര വർഷം പിന്നിട്ട ശേഷമാണ് ചെറിയ ആത്മവിശ്വാസം വന്നത്, അതിനു ശേഷം മാത്രമാണ് ജോലി രാജിവെച്ചതെന്നും ഗായത്രി പറയുന്നു.

പരസ്പരം ചെയ്യുന്ന സമയത്ത് തന്നെ ധാരാളം സിനിമകളിൽ നിന്നും ഓഫർ വന്നു. എന്നാൽ അന്ന് കല്യാണി വളരെ ചെറുതായിരുന്നു. അത് കൊണ്ട് പല വേഷങ്ങളും വേണ്ട എന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികൾക്കുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് മുന്നോട്ടു പോകുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു മേഖലയാണ് സിനിമ. കല്യാണിയുടെ പഠനത്തിനുവേണ്ടി സമയം മാറ്റി വയ്ക്കണം എന്ന് തോന്നിയപ്പോഴാണ് ഒരു ബ്രേക്ക് എടുത്ത് എന്നും താരം പറയുന്നു. ഭർത്താവ് വളരെ സപ്പോർട്ടിംഗ് ആണ് എന്നാണ് താരം പറയുന്നത്. അരുണും അരുണിൻ്റെ അച്ഛനും അമ്മയും എല്ലാം വളരെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലാണ് എന്നും ഗായത്രി പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *