കജോളിന് ഉപേക്ഷിക്കണം ആ വൃത്തികെട്ട സ്വഭാവം

ബോളിവുഡ് നടി കജോള്‍ ഇന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച തന്റെ ചിത്രം ആരാധകരെ അതിശയിപ്പിച്ചു എന്ന് മാത്രമല്ല ചിരിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. നടിക്ക് തന്നെ ഇഷ്ടമല്ലാത്ത, വെറുക്കുന്ന ഒരു വ്യത്തികെട്ട സ്വഭാവമുണ്ട്. അത് മാറ്റാന്‍ പണി പലതു നോക്കിയിട്ടും കഴിഞ്ഞിട്ടില്ല, എങ്കില്‍ പിന്നെ ആരാധകരെ കൂടി അറിയിച്ച് സ്വയം നാണം കെടാനാണ് താരം തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

നാല്‍പ്പത്തിയാറുകാരിയായ നടി തന്റെ ഒരു മുന്‍കാല ചിത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രത്തില്‍ നടി അല്‍പ്പം ഗൗരവത്തില്‍ ലൊക്കേഷനിലൂടെ സ്‌ക്രിപ്റ്റ് വായിച്ചു നടക്കുകയാണ്. എന്നാല്‍ ആ വായനയ്ക്കിടയിലും താരത്തിന്റെ കൈവിരല്‍ ഇരിക്കുന്ന സ്ഥാനം കണ്ടാണ് ആളുകള്‍ ചിരിക്കുന്നത്. അതു തന്നെയാണ് കജോളിന്റെ ആ വൃത്തികെട്ട, നാണം കെടുത്തുന്ന സ്വഭാവവും. വേറൊന്നുമല്ല നഖം കടിക്കുന്ന സ്വഭാവം തന്നെ. ഇന്ന് ഞാന്‍ നഖം കടിക്കില്ല എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രം കണ്ടപാടെ ആരാധകര്‍ അഭിപ്രായങ്ങളുമായി എത്തിക്കഴിഞ്ഞിട്ടുണ്ട്. ഇതാദ്യമായല്ല ഇതിനു മുമ്പും ഇത്തരം രസകരമായ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ ത്രിഭംഗയിലാണ് താരം ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത്.

Comments: 0

Your email address will not be published. Required fields are marked with *