യുക്കലേലയില്‍ താളമിട്ട് കനിഹയുടെ ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍’- ചലച്ചിത്രലോകത്തെ വൈറല്‍ക്കാഴ്ച

സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള ചലച്ചിത്ര താരമാണ് കനിഹ. ചരിത്രപ്രധാനമായ കഥാപാത്രങ്ങളടക്കം നിരവധി കഥാപാത്രങ്ങളേയു താരം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ ഇടയ്ക്കിടെ വീഡിയോകള്‍ പങ്കുവെച്ചും കനിഹ ശ്രദ്ധിക്കപ്പെടാറുണ്ട്. കനിഹ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. യുക്കലേല എന്ന സംഗീതോപകരണത്തില്‍ താളംമിട്ട് ഗാനം ആലപിക്കുന്നതിന്റേതാണ് ഈ വീഡിയോ. ‘ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍’ എന്ന ഗാനമാണ് താരം പാടുന്നത്. ഒപ്പം യുക്കലേലയില്‍ താളംപിടിക്കുന്നതും വീഡിയോയില്‍ കാണാം.

അഭിനയത്തിനൊപ്പം ഗാനം ആലപിക്കുന്നതിലും പ്രതിഭ തെളിയിച്ചിട്ടുള്ള താരം കൂടിയാണ് കനിഹ. താരം പാട്ടു പാടുന്ന മറ്റ് വീഡിയോകള്‍ മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇത്തരം വീഡിയോകള്‍ ആരാധകരും പങ്കുവയ്ക്കുന്നു. അതേസമയം ജീവിതത്തില്‍ പഠിക്കാന്‍ സാധിക്കുന്നതൊക്കെ പഠിക്കുകയാണ് എന്ന അടിക്കുറിപ്പിനൊപ്പമാണ് പുതിയ പാട്ട് വീഡിയോ താരം പങ്കുവെച്ചത്. എന്തായാലും ലോക്ക്ഡൗണ്‍ കാലത്ത് യുക്കലേല പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് താരം

വീഡിയോ

https://www.instagram.com/p/CPuSiZuD8Zs/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *