അമ്മമാർക്കായി അമ്മയായ മിയയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സമൂഹമാധ്യമങ്ങളിൽ സജീവമായ സിനിമാ താരമാണ് മിയ. എന്നാൽ മിയ ഇപ്പോൾ പങ്കുവെച്ച ചിത്രങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. അമ്മമാർക്കായാണ് ഇക്കുറി മിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. അമ്മയായ ശേഷം അമ്മമാർക്കായി ഫോട്ടോഷൂട്ടുമായി മിയ എത്തിയതോടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. അമ്മയായ ശേഷം ഇതാദ്യമായാണ് നടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്.

അമ്മമാർക്കുള്ള പ്രത്യേക വസ്ത്രങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് മിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഫാഷൻ വസ്ത്രങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നുമെങ്കിലും ഇതെല്ലാം കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് സൗകര്യപ്രദമായ നിലയിൽ ധരിക്കാനുള്ളവയാണ്. എന്നാൽ ഫാഷന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല താനും.’–മിയ പറയുന്നു.

ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകന് നൽകിയിരിക്കുന്ന പേര്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12–നായിരുന്നു മിയയുടെയും ആഷ്‍വിന്‍ ഫിലിപ്പിന്‍റെയും വിവാഹം.

Comments: 0

Your email address will not be published. Required fields are marked with *