“ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്”; ബോഡി ഷെയ്‌മിങ്ങിനെതിരെ കിടിലൻ മറുപടിയുമായി സാധിക

സോഷ്യല്‍ മീഡിയകളിൽ വളരെ സജീവമായ താരമാണ് സാധിക. താരം പങ്കുവെയ്ക്കാറുള്ള പല ചിത്രങ്ങളും വിമര്‍ശനകള്‍ക്കും ഇടയാകാറുണ്ട്. എന്നാല്‍ വിമര്‍ശകര്‍ക്ക് എല്ലാം നല്ല മറുപടിയും താരം നല്‍കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ പങ്കുവെച്ച തന്റെ ചിത്രത്തിന് നേരെ ബോഡി ഷെയ്‌മിങ് നടത്തിയയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സാധിക. അധികം തടി വയ്ക്കണ്ടാട്ടോ, അപ്പോ ഒരു അമ്മായി ലുക്ക് തോന്നുന്നു എന്നായിരുന്നു കമന്റ്. ഇതിനായിരുന്നു താരത്തിന്റെ മറുപടി.

ചേട്ടന് നഷ്ടമൊന്നുമില്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചെലവിന് തരുന്നത്? ഞാന്‍ അല്ലേ ജീവിക്കുന്നത് അപ്പോ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചു. ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി- സാധിക കുറിച്ചു. സാധികയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. ബോഡി ഷെയിം ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ രൂക്ഷ മറുപടി നല്‍കണമെന്നും ആരാധകര്‍ പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *