നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍.ഏറെ നാളായി ട്യൂമര്‍ ബാധിതയായി ചികിത്സയിലായിരുന്നു. കോവിഡും ന്യൂമോണിയയും ബാധിച്ചതോടെ നില വഷളാവുകയായിരുന്നു. ഗുരുതരമായ അവസ്ഥയിലൂടെയാണ് നടി ശരണ്യ ശശി കടന്നുപോവുന്നതെന്ന് സുഹൃത്തായ സീമ ജി നായര്‍ പറഞ്ഞിരുന്നു. കൊവിഡ് ബാധിച്ചതോടെ ആരോഗ്യസ്ഥിതി മോശമായി. കീമോ ചെയ്യാനായി പോവാനിരിക്കവെയാണ് കൊവിഡ് ബാധിച്ചത്. സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ് വരികയാണ് താരം ഇപ്പോള്‍. മെയ് 23നായിരുന്നു ശരണ്യയ്ക്ക് കൊവിഡ് സ്ഥിരികരീച്ചത്.

കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നായിരുന്നു ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായപ്പോഴാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. ദിവസങ്ങള്‍ക്ക് ശേഷമായി കൊവിഡ് നെഗറ്റീവായിരുന്നു. അങ്ങനെയാണ് റൂമിലേക്ക് മാറ്റിയത്. അതിനിടയിലാണ് വീണ്ടും പനി വന്നത്. ന്യൂമോണിയ ആയതോടെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *