Flash News

26 ലക്ഷം രൂപ തട്ടിയെടുത്തെന്ന് നടി സ്നേഹ

പണം തട്ടിയെന്ന് ആരോപിച്ച് വ്യവസായികൾക്കെതിരേ പൊലീസിൽ പരാതി നൽകി നടി സ്‌നേഹ. 26 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ചെന്നൈ കാനാതുർ പോലീസ് സ്‌റ്റേഷനിലാണ് നടി പരാതി നൽകിയിരിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വ്യവസായികൾക്ക് എതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. കമ്പനിയിൽ പണം നിക്ഷേപിച്ചാൽ വലിയ ലാഭം നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. എന്നാൽ പണം തിരികെ ചോദിച്ചപ്പോൾ നിരസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് സ്നേഹ പറയുന്നു. നടിയുടെ പരാതിയിന്മേൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *